വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

അങ്ങനെ ചോദിച്ചാൽ… എല്ലാരേം പോലെതന്നെ വീട്ടുകാര് കണ്ടുപിടിച്ചതായിരുന്നു… ഞാൻ പത്താം ക്ലാസിൽ പടിക്കുന്ന സമയം… വന്ന് പെണ്ണ് കണ്ടു വീട്ടുകാർ കല്യാണം കഴിപ്പിച്ചു…

പറഞ്ഞു പൂർത്തിയാക്കാതെ ചായ ഗ്ലാസുകൾ നിറഞ്ഞ ട്രേയുമായി അവർ പുറത്തേക്ക് പോയ പിറകെ ഞാൻ ലിവിങ് ഹാളിലെ സോഫയിൽ ചെന്നിരുന്നു ന്യൂസ്‌ ഓൺ ചെയ്ത് ചായ കുടിച്ചുകൊണ്ടിരിക്കെ ഉമ്മച്ചി അങ്ങോട്ട് വന്നു സോഫയിലിരുന്നുകൊണ്ട് ചായ കുടിക്കാൻ തുടങ്ങി ഞങ്ങൾ ചായകുടിച്ചുകഴിയുമ്പോയേക്കും ഓരോരുത്തരായി ഇറങ്ങിവന്നു

അച്ചു ഫാത്തിമയുടെ കയ്യിലാണ് ഉമ്മച്ചിയെ കണ്ടതും അവൻ ഉമ്മച്ചിയുടെ കൈയിലേക്ക് ചാടി ഉമ്മച്ചി അവനെ എടുത്തു

അഫി : ഇറങ്ങിയാലോ സമയം നാലുമണി കഴിഞ്ഞു…

മ്മ്…

ഞാൻ വണ്ടി എടുത്തതും പെണുങ്ങൾ വന്നു വണ്ടിയിൽ കയറി അഫി അവളുടെ വണ്ടിയിലേക്ക് കയറി ഉമ്മച്ചിയും ഫാത്തിമയും അച്ചുവും അമ്മുവും അവൾക്കൊപ്പം കയറി

ഞങ്ങളവിടെ എത്തുമ്പോയേക്കും ബസ്സുകൾ റോഡിൽ നിർത്തിയിട്ടിട്ടുണ്ട് വീട്ടുകാർ എല്ലാരും എത്തിയിട്ടുണ്ട് ആളുകൾ വരുന്നുണ്ട് ബിച്ചു പോവാനായി ഒരുങ്ങുകയാണ് അവനെ ഒരുക്കാൻ ചെക്കന്മാരും നാട്ടിലെ ചെക്കന്മാർ എല്ലാരും അകത്തുണ്ട് വരുന്നവരോട് ഇരിക്കാൻ പറഞ്ഞുകൊണ്ട് നിൽക്കേ അൽതു അരികിലേക്ക് വന്നു

ചന്ദ്രേട്ടനും രാജേട്ടനും ഫാമിലിയും ഒക്കെ വന്നിട്ടുണ്ട്… നീ കണ്ടില്ലേ…

ഇല്ല… എവിടെ…

ചോദിച്ചുകൊണ്ട് മുറ്റത്തേക്ക് ചെല്ലേ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ ചന്ദ്രേട്ടനും ശരധേച്ചിയും ശ്യാമയും ശ്യാമും രാജേട്ടനും ലീലേച്ചിയും അരുണും അഞ്ജലിയും എല്ലാം ഇരിക്കുന്നു അവർക്കരികിലേക്ക് ചെന്നു

Leave a Reply

Your email address will not be published. Required fields are marked *