അദ്വൈത് (ചേച്ചിയുടെ അമ്മാവന്റെ മകളുടെ മകൻ) കിണ്ടിയില്‍ വെള്ളമെടുത്ത് ബിച്ചുവിന്റെ കാല്‍ കഴുകി ബിച്ചുവിന്റെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി
മണ്ഡപത്തില്‍ വലതുഭാഗത്തായി ബിച്ചു ഇരുന്നു
നാദസ്വരത്തിന്റെ അകമ്പടിയില്‍ ശിവേട്ടൻ അമയയെയും കൊണ്ട് വരവേ സാവിത്രിയേച്ചിയും അമ്മായിമാരും അവൾക്കൊപ്പം തന്നെയുണ്ട്
കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് അമയ ബിച്ചുവിന് ഇടതുഭാഗത്തായി ഇരുന്നു
മുഹൂർത്തമായതും ഏഴ് ഇയകൾ ചേർത്തുപിരിച്ച മഞ്ഞ ചരടിൽ കോർത്ത താലി ബിച്ചു അമയയുടെ കഴുത്തിൽ ചാർത്തി
ബിച്ചു അമയക്ക് മന്ത്രകോടി(വിവാഹപുടവ) നല്‍കി
അമയയുടെ സീമന്തരേഖയില്‍ ബിച്ചു സിന്ദൂരം ചാര്‍ത്തി
ലെച്ചു അമയയുടെ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചു.
ബിച്ചുവും അമയയും പരസ്പരം പൂമാല അണിയിച്ചു
രാമേട്ടൻ (അമയയുടെ അച്ചാച്ചൻ) അമയയെ ബിച്ചുവിന് കൈപിടിച്ചു കൊടുത്തു
ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു. ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്. നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും. (ബിച്ചു വരന്റെ വിവാഹ പ്രതിജ്ഞ ചൊല്ലി)
സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു. മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും. എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും. അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്. (അമയ വതുവിന്റെ വിവാഹ പ്രതിജ്ഞ ചൊല്ലി)