വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

അവളും ഭർത്താവും മക്കളും ഇറങ്ങി പോയി

ലെച്ചു പാത്രവും തുണികളുമായി വന്നു

ബിച്ചുവിനെ കൂട്ടി കിണറിനരികിലേക്ക് നടന്നു കിണറിൽ നിന്നും പത്തടി മാറിഇരുന്നു

ബിച്ചൂ… ഓം നമശിവായ എന്ന് ഉരുവിട്ടുകൊണ്ട് ഒറ്റ മുണ്ടുടുത്ത് കുളിക്കണം ശേഷം മന്ത്രം നിർത്താതെ നിറഞ്ഞ കുടത്തിൽ വെള്ളവുമായി എന്നെ വലത്തോട്ട് മൂന്ന് വലം വെക്കണം പുറകിൽ നിന്നുകൊണ്ട് നൂറ്റൊന്നു കുടം വെള്ളം തലയിലൂടെ ഒഴിച്ചശേഷം കുടം നിന്റെ വലതു തോളിലൂടെ പുറകിലേക്കിട്ട് ഉടക്കണം ഞാനഴിച്ചിടുന്ന വസ്ത്രങ്ങൾ കത്തി തീരും വരെയും മന്ത്രം നിർത്തുകയോ മറ്റൊരക്ഷരം ഉച്ചരിക്കുകയോചെയ്യരുത്…

ശെരി…

ഒറ്റമുണ്ടുടുത്ത് ധരിച്ചിരുന്ന മുണ്ടും ഷോർട്സും ബർമുടയും അഴിച്ച് അല്പം അകലേക്ക്‌ മാറ്റിയിട്ടു കിഴക്കോട്ടു തിരിഞ്ഞുനിന്നു കണ്ണടച്ചു ശിവനാമം ജപിച്ചുകൊണ്ടിരുന്നു അവനെന്നെ മൂന്നുവട്ടം ചുറ്റിയ ശേഷം വെള്ളമൊഴിക്കാൻ തുടങ്ങി നൂറ്റാന്നു കുടം വെള്ളമൊഴിച്ചവൻ നിർത്തി ലെച്ചു കൊണ്ടുവന്ന മുണ്ടുടുത്തുകൊണ്ട് ഉടുത്തിരുന്ന ഒറ്റമുണ്ടഴിച്ചു ആദ്യമിട്ട വസ്ത്രങ്ങൾക്ക് മുകളിലിട്ടു ലൈറ്ററെടുത്ത് തീ കൊളുത്തിയതും പെട്രോളിലെന്നപോലെ തീ ആളിപിടിച്ചു കത്തിയമരും വരെ ശിവനാമം ജപിച്ചു കൊണ്ടിരുന്നു വസ്ത്രം മുഴുവനായി ചാരമായതും ആഭരണങ്ങളും ഷർട്ടും അണിഞ്ഞു

തൊണ്ട വരണ്ടതിനാൽ എന്നെതന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന ലെച്ചുവിനെ നോക്കി വെള്ളത്തിന് ആംഗ്യം കാണിച്ചു അവൾ ഓടി അകത്തേക്ക് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു വെള്ളം വാങ്ങുമ്പോ അവളെ നോക്കി പേടിക്കേണ്ടെന്ന് കണ്ണ് കാണിച്ചു വെള്ളം കുടിച്ചു അഫി കൊണ്ടുതന്ന ടവ്വൽ കൊണ്ട് തല തുടയ്ക്കെ

Leave a Reply

Your email address will not be published. Required fields are marked *