നീ എന്നെ കൈവിടില്ലെന്നറിയാം എങ്കിലും പേടിയാ എനിക്ക്…
പേടിക്കണ്ട… വാ…
ഞങ്ങൾ പുറത്തേക്കിറങ്ങെ അവൾ തലയിലെ തട്ടം മുഖത്തേക്ക് താഴ്ത്തിയിട്ടു മജ്ലിസിൽ എത്തുമ്പോ അവിടെയിരിക്കുന്ന മാമന്മാരെയും ഖാലിദിനെയും സുന്ദരനായൊരു ചെറുപ്പക്കാരനെയും കണ്ടു
വ മാമൻ : നിങ്ങൾ പോയില്ലായിരുന്നോ… ഞങ്ങൾ കരുതി നിങ്ങൾ പോയികാണുമെന്ന്…
ഖാലിദിന്റെ നോട്ടം പോലും ഞങ്ങളിലേക്കെത്തുന്നില്ലെന്നു കണ്ട് എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ നിൽക്കെ
ചെ മാമൻ : ഇനി പോണോ…
ഖാലിദ് : ഇറങ്ങിയതല്ലേ പോട്ടെ…
വ മാമൻ : എന്നാ നീ ചെല്ല്… മോളിവിടെ നിൽക്കട്ടെ…
നൂറ : അല്ല ഞാനും കൂടെ പോണം…
ഒന്നും പറയാൻ കഴിയാതെ അവിടെനിന്നുമിറങ്ങി റൂമിൽ ചെന്നു പാന്റെടുത്തിട്ട് അവളെ കൂട്ടി വണ്ടിയെടുത്തിറങ്ങി ഷോപ്പിലെത്തും വരെ ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടിനിന്നു ഡെക്കറേഷൻ വർക്കുകൾ ചെയ്യുന്ന ജോലിക്കാർക്കരികിൽ നിന്നും മൂസിയും അനുവും ഞങ്ങൾക്കരികിലേക്ക് വന്നു അവർ ചോദിച്ചതിനൊക്കെയും യാന്ത്രികമായി മറുപടി നൽകുമ്പോഴും ഖാലിദിന്റെ മൗനം വേദനിപ്പിക്കുന്നുണ്ടെങ്കിലും ആ നോവിനപ്പുറം ഖാലിദ് ഞങ്ങളെ പിരിക്കുമോ എന്ന ഭയം ഉള്ളിൽ നിറഞ്ഞു എന്തു ചെയ്യണമെന്നറിയാതെ അവളെ കൂട്ടി വണ്ടിയിൽ കയറി എങ്ങോട്ടെന്നില്ലാതെ പോവുമ്പോ വലം കൈയിൽ പിടി മുറുകിയ നൂറയുടെ കൈയിൽ മുറുക്കെ പിടിച്ചു
മജ്നൂ…
മ്മ്…
എനിക്ക് പേടിയാവുന്നു…
(ഉള്ളിലേ ഭയത്തെ മറച്ചുവെച്ചുകൊണ്ട്) എന്തിന് നൂറാ…
നമ്മൾ പിരിയേണ്ടി വരുമോ…