മൂപ്പരെങ്ങാനും കൗൺസിലർ ആയിരുന്നെങ്കിൽ പഞ്ചായത്ത് തന്നെ മൂപ്പരെടുത്തു വീട്ടിൽ കൊണ്ടുപോയേനെ…
സാവിത്രിയേച്ചി വന്ന് എല്ലാരേയും ഭക്ഷണം കഴിക്കാൻ വിളിച്ചു ഞാൻ ദാസനെ നോക്കി
വിളിക്കാതെ വലിഞ്ഞു കയറി വന്നിടത് ഓസിനു കിട്ടുന്നതല്ലേ വന്ന് തിന്നോ…
എല്ലാരും എന്നെയും ദാസനെയും നോക്കി ഒന്നും മിണ്ടാതെ പിറകെ വന്ന ദാസനും ഭക്ഷണം കഴിക്കാൻ ഇരുന്നു ഞാൻ നന്നായി വെട്ടി വിഴുങ്ങുന്നതിനിടെ ഭക്ഷണത്തിനുമുന്നിൽ അത്രയും പേർക്കിടയിൽ തലയും കുനിച്ചിരിക്കുന്ന ദാസനെ നോക്കി
തിന്നു ചേട്ടാ… ഓസിനു കിട്ടിയാൽ പാഷാണോം തിന്നുന്ന നിങ്ങൾക്കെന്തിനാ ഉളുപ്പ്… ഓസിനു കിട്ടിയതല്ലേ തിന്നാൻ നോക്ക്…
എന്റെ തുറിച്ചുനോട്ടം കണ്ടതും കഴിക്കാൻ തുടങ്ങിയ അയാളുടെ കണ്ണിൽ നിന്നും കണ്ണീരുറ്റി ചൊറിലേക്ക് വീണത് കണ്ടപ്പോ മനസിന്റെ ഉള്ളിൽ എവിടെയോ മഞ്ഞു പെയ്തപോലെ തോന്നി
ഭക്ഷണം കഴിച്ചു അമയയെ അടുത്ത് വിളിച്ചു മാറ്റിനിർത്തി
ഞാൻ സോറി പറഞ്ഞതൊന്നും ഭിച്ചുവിനോടോ ലക്ഷ്മിയോടോ പറയരുത് അവനെങ്ങാനും അറിഞ്ഞാൽ അവൻ അയാളെ കാലിൽ വാരി നിലത്തടിക്കും…
മ്മ്…
അമ്മയോടും പറഞ്ഞേക്ക്…
ചിരിയോടെ അവളെനെ നോക്കി
ഞാൻ പറയാം…
പോട്ടേ…
ശെരിയപ്പാ…
ഹേ…
ഏട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്…
എന്ത്…
ദേവിമയുടെ കെട്ടിയോനാ ഏട്ടന്റെ അച്ഛന്റെ സ്ഥാനം ആണെന്ന് അപ്പൊ എനിക്കും അപ്പനല്ലേ…
അവളെ തോളിൽ ചേർത്തുപിടിച്ചു തലയിൽ തലോടി
മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…
എന്ത് കുഴപ്പം ദേവിമ്മക്ക് ഇഷ്ടമാണ് എനിക്കും ചേട്ടനും ഒരെതിർപ്പുമില്ല…