ആ… ഒരു നമ്മള് തമ്മിലും ഇല്ല… അപ്പനും അമ്മയും പറയും മോനങ്ങു കേട്ടാൽ മതി ഇങ്ങോട്ട് ചോദ്യം വേണ്ട…
ചിരിയോടെ നിൽക്കുന്ന അവനെ വിട്ട് തിരികെ ലക്ഷ്മിയുടെ അടുത്തെത്തി അവൾക്കുമാത്രം കേൾക്കാൻ പാകത്തിന്
ലച്ചൂ… ഒന്ന് പെട്ടന്ന് അകത്തേക്ക് വാ…
അവളുടെ മറുപടി കാക്കാതെ അകത്തേക്ക് ചെന്ന ഞാൻ ലെച്ചുവിന്റെ മുറിയിൽ കുറേപേർ ഇരിക്കുന്നത് കണ്ട് ബിച്ചുവിന്റെ മുറിയിൽ ചെന്നുനോക്കുമ്പോ അവിടെയും ആളുണ്ടെന്നു കണ്ട്
പുറത്തേക്കിറങ്ങുന്ന എന്നെ കണ്ട് ലെച്ചുവും വീടിനു പുറത്തേക്ക് വന്നു അവളെ കൂട്ടി പറമ്പിലേക്ക് കയറി ഇരുളിൽ എത്തിയതും അവളെ ഇറുക്കെ പിടിച്ചു
ചേട്ടാ… എന്താ… എന്തുപറ്റി…
അവളുടെ കവിളിൽ അമർത്തി ഉമ്മവെച്ചു ഒന്നൂല്ല പെണ്ണേ… കെട്ടിപിടിച്ചുമ്മവെക്കാൻ കൊതിയായിട്ട് വിളിച്ചതാ…
എന്തേ ഭയങ്കര റൊമാന്റിക് ആണല്ലോ…
എന്തേ പറ്റില്ലേ…
പിന്നേ പറ്റാതെ…
കവിളിൽ തലോടിയ അവൾ കൈയിൽ പതിഞ്ഞ നനവ് നോക്കി കൈ മണത്തുനോക്കി
തുപ്പലാണല്ലോ ഇതാരുടെയാ…
നമ്മളെ മോൻ…
ബിച്ചുവോ…
മ്മ്…
അപ്പൊ അതാണ് എന്റെ ചെക്കനിപ്പോ പെട്ടന്ന് കെട്ടിപിടിക്കാനും ഉമ്മവെക്കാനും ഒക്കെ കൊതിവന്നെ…
മ്മ്… നീ തന്നതല്ലേ എനിക്കവനെ അപ്പൊ ആ സന്തോഷത്തിന്റെ പങ്കും നിനക്കല്ലേ…
മ്മ്… വരുന്നോരന്വേഷിക്കും അങ്ങോട്ട് ചെല്ലട്ടെ…
മ്മ്… നോക്കി പൊയ്ക്കോ…
പോവാൻ തിരിഞ്ഞ അവളെ വീണ്ടും പിടിച്ചു ദേഹത്തേക്ക് ചേർത്തുനിർത്തി നെഞ്ചിലേക്ക് ചാരി നിൽക്കുന്ന അവളുടെ സാരിക്കിടയിലൂടെ വയറിൽ തലോടി