വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

ഖാലിദ് : മനുഷ്യന്റെ കൈ വേദനിച്ചിട്ട് പാടില്ല… അനങ്ങാതെ നിൽക്കുന്ന കണ്ടില്ലേ…

ഞാനവനെ നോക്കി അവൻ എന്നെയും നോക്കി ഞങ്ങളിൽ പതിയെ വിരിഞ്ഞ ചിരിയിൽ ദേഷ്യവും പരിഭവവും അലിഞ്ഞില്ലാതെയായി അരികിൽ നിൽക്കുന്നവന്റെ തോളിൽ കൈയിട്ടു ചേർത്തുപിടിച്ചു

ഖാലിദ് : പരിചയപെട്ടില്ലല്ലോ… ഇത് ജോൺ കാനടി എന്റെ ലവർ…

ഹായ്… ജോൺ… ഞാൻ ഷെബി…

ജോൺ : ഖാലിദ് പറഞ്ഞിട്ട് രണ്ടുപേരെയും അറിയാം…

എന്ത് പറയണമെന്നറിയാത്തിടത്തു മൗനം സ്ഥാനം പിടിക്കാൻ തുടങ്ങിയതും

ഖാലിദ് : ഒരു ഡ്രൈവ് പോയാലോ…

പോവാം…

ഒന്ന് കറങ്ങി റെസ്റ്റോറന്റിനരികിൽ എത്തി അവിടെ കാര്യങ്ങളൊക്കെ നോക്കി നിൽക്കെ മൂന്ന് മണിയൊക്കെ കഴിയുമ്പോയേക്കും പെണ്ണുങ്ങളും മാമന്മാരും മാമ്മിമാരും വന്നു ഡെക്കറേഷൻ തകർത്തു മുനേറികൊണ്ടിരിക്കെ നാല് മണി കഴിഞ്ഞു ഞങ്ങളും അനുവും മൂസിയും ഫ്രഷാവാൻ വേണ്ടി വീട്ടിലേക്ക് പോയി വീട്ടിൽ ചെന്നു ഫ്രഷായി തിരികെ ഇറങ്ങെ റാപ്റ്ററിനെ വലിയ ക്യാബിനടുത്ത് കൊണ്ട് നിർത്തിയ ഖാലിദിനെ നോക്കി

ചെറിയ ക്യാബിൻ പോരായിരുന്നോ…

ചെറിയ ക്യാബിൻ നീ എടുത്തോ… ആക്റ്ററിന് അത് കൊടുക്കാം അവർ ഒറ്റക്കല്ലേ ഉള്ളൂ…

അപ്പൊ ഇതോ…

എല്ലാർക്കും ഡ്രസ്സ്‌ മാറാന്നുള്ളതല്ലേ… ചൂടെടുത്താലും ക്ഷീണിച്ചാലും ഇതിൽ കയറികിടക്കുകയും ചെയ്യാലോ…

മ്മ്…

ലാന്റ് ക്രൂസർ എടുത്ത് ചെറിയ കേബിനു പുറകിൽ കൊളുത്തി കണക്റ്റ് ആയശേഷം വണ്ടികളുമെടുത്ത് ഞങ്ങൾ നാലുപേരും റെസ്റ്റോറന്റ്ലേക്ക് തിരിച്ചു പോവും വഴി വുകൂദിൽ കയറി ക്യാബിൻ ജനറേറ്ററിലും ക്യാനിലും വണ്ടിയിലും പെട്രോൾ ഫിൽ ചെയ്തു വിശാലമായ പാർക്കിങ്ങിലേക്ക് രണ്ട് വണ്ടിയും കയറ്റി നിർത്തി

Leave a Reply

Your email address will not be published. Required fields are marked *