നമ്മൾ വിചാരിച്ചപോലെ പിള്ളാര് പഠിച്ചു രക്ഷപെട്ടില്ലല്ലോ…
കാണാരേട്ടൻ : എന്ത് ചെയ്യാനാടാ… അതൊന്നും പറയാത്തതാ നല്ലത്…
നമുക്ക് അവസാനമായി ഒരു പരീക്ഷണം നടത്തിയാലോ…
എല്ലാരും എന്നെ നോക്കി
ഞാൻ ഒരു ഏല തോട്ടം വാങ്ങിയിട്ടുണ്ട് അവിടെ കുറച്ചു പണിയുണ്ട് അത് കഴിയുമ്പോയേക്കും കോട്ടയത്തൊരു കാലി സ്ഥലം വാങ്ങിയിട്ടുണ്ട് അവിടെ കൃഷിയും ചെറിയ ഹോം സ്റ്റേ സെറ്റപ്പും ചെയ്യാമെന്ന് കരുതുന്നുണ്ട്…
ചന്ദ്രേട്ടൻ : നിനക്കെന്തിന്റെ കേടാ അവന്മാര് ഒരു പണിക്കും വരില്ല…
അവരല്ല…
കാണാരേട്ടൻ : പിന്നേ…
നിങ്ങൾ… നിങ്ങൾ നോക്കിക്കോളും എന്ന ചിന്തകൊണ്ടല്ലേ അവന്മാര് ഒരു പണിക്കും പോവാത്തെ… നിങ്ങൾ കെട്ടിയോളന്മാരെയും കൂട്ടി അവിടേക്ക് മാറ്… പൈസയൊന്നും അയച്ചുകൊടുക്കാൻ നിൽക്കണ്ട അവരുചോദിച്ചാൽ കൂലികിട്ടിയില്ലെന്നു പറഞ്ഞേക്ക്… ചിലവിന് പൈസയില്ലാതെയാവുമ്പോ തന്നെ പണിക്കുപോയ്കോളും…
ഇബ്രായിക്ക : അത് ശെരിയാ…
കാണാരേട്ടൻ : അപ്പൊ നിന്റടുത്തു വന്നു പ്രശ്നമുണ്ടാക്കിയാലോ…
അതിനെന്തു മറുപടിപറയണമെന്നെനിക്കറിയാം…
ചന്ദ്രേട്ടൻ : നടക്കുമോ…
ഗോപാലേട്ടൻ : നടന്നാലോ… നമ്മളെന്തെല്ലാം ചെയ്തുനോക്കി… അവസാനം കല്യാണം വരെ നടത്തിനോക്കി ഒന്നും നടന്നില്ലലോ ഇനി ഇതും കൂടി നോക്കാം…
നിങ്ങൾ അവര് ചോദിക്കുമ്പോ പൈസകൊടുക്കാൻനിന്നാൽ പിന്നേ ഇതുകൊണ്ട് കാര്യമുണ്ടാവില്ല… ഒരു പണിക്കും പോയില്ലെങ്കിലും ആവശ്യങ്ങൾ നടക്കുന്നതുകൊണ്ടാണവർ പണിക്കുപോകാത്തതെന്നാണ്…
കാര്യമൊക്കെ പറഞ്ഞു സെറ്റാക്കി പഴയ തമാശകളും മറ്റും പറഞ്ഞുകൊണ്ട് ഇരുന്നടിച്ചു ഭക്ഷണവും കുപ്പിയും തീരുമ്പോയേക്കും എല്ലാം കാലുറക്കാത്ത പരുവമായി രാജീവേട്ടൻ എല്ലാരേയും ചുമന്നു കൊണ്ടുപോകുമ്പോ