ഇത്ത : വണ്ടി യൊന്നും വാങ്ങണ്ട…
നീയൊന്നും ഒടക്കല്ലാതെ ഒന്നും പറയില്ലേ കുരിപ്പേ…
ഇത്ത : അതല്ല… ബിച്ചൂന്റെ വണ്ടിക്ക് ആറേ കാൽ അല്ലേ ഉളൂ… എന്ത് ഭംഗിയാ ശെരിക്കും അലങ്കരിച്ചൊരു കുട്ടി കൊമ്പനാനയെപോലുണ്ട്… അത് പോലത്തെ വണ്ടി നോക്കാൻ ഞാനവനോട് പറഞ്ഞിക്ക്… അതിനുള്ള പൈസ നീ ഇട്ടത് തന്നെ എന്റെ അകൗണ്ടിൽ കിടപ്പുണ്ട്…
ഓഹ്… അതായിരുന്നോ… മോള് സുഹൈലിന്റെ വണ്ടി കണ്ടില്ലേ…
ആ…
മ്മ്… അതിനെത്ര പൈസയായി വാങ്ങാൻ എന്നറിയുമോ…
ഇല്ല… പക്ഷേ ഒരുപാട് വേണ്ടിവരും…
അറുപതിനായിരം…
ആ പൈസക്കൊക്കെ അതുപോലത്തെ വണ്ടി കിട്ടുമോ… അതിനൊക്കെ ഒത്തിരി പൈസ ആവില്ലേ…
കിട്ടാതെ പിന്നെ…
എങ്കിൽ അത് മതി…
പക്ഷേ അതിന്റെ പണികഴിഞ്ഞിറങ്ങുമ്പോ ലക്ഷങ്ങളായി… അതുകൊണ്ട് ഇപ്പൊ കാഴ്ചയിലും പ്രവർത്തിയിലും തല കുത്തി മറിഞ്ഞാലും ഒന്നും പറ്റാത്ത സേഫ്റ്റി ഉള്ള അടിപൊളി ലക്ഷ്വറി സ്പോർട്സ് കാറാണ്… ബിച്ചുവിന്റെ വണ്ടി ഇറക്കാൻ ആറു രൂപയെ ആയുള്ളൂ അത് അഞ്ച് ടെറൈനിൽ റൈസിങ്ങിന് പോലും ഉപയോഗിക്കാൻ പറ്റുന്ന ലോഡിൽ വരുന്ന ഹെവി ട്രക്ക് ഇടിച്ചാൽ പോലും റെസിസ്റ്റ് ചെയ്യാൻ പറ്റുന്ന കാണാൻ ആകോലത്തിൽ ഉള്ള ലക്ഷ്വറി ഇന്റീരിയർ വണ്ടി ആക്കിയെടുക്കാൻ ലക്ഷങ്ങൾ പിന്നെയും ചിലവായി
നിനക്ക് താർ ആണ് വേണ്ടതെങ്കിൽ നമുക്ക് ഒരു നോർമൽ തറെടുത്ത് അതുപോലെ ചെയ്തെടുക്കാം
ഇത്ത : അത്ര പൈസയുടെ ഒന്നും വേണ്ട…
നിനക്ക് എങ്ങനത്തെ കാറാ ഇഷ്ടമെന്ന് പറ ഉയരമുള്ള വണ്ടിയോ അല്ലാത്തതോ…
ഇത്ത : ഞങ്ങൾക്ക് സാധാ കാറ് മതി ഒരു അഞ്ച് ലക്ഷം ആറു ലക്ഷം ഒക്കെ വിലയുള്ളത്
മ്മ്…
കുറച്ച് സമയം കൂടെ എല്ലാരും സംസാരിച്ചിരുന്നു ഭക്ഷണം കഴിച്ചു കുട്ടികളെയും കൂട്ടി അവിടെനിന്നിറങ്ങി വരും വഴി ബിച്ചുവിനെ വിളിച്ചു കാൾ എടുത്തതും പോലീസുകാരുടെ അലറികരച്ചിലും അടിയുടെ ശബ്ദവും കേട്ടു
പറയെടാ…
ഇത്ത നിന്നോട് വണ്ടി നോക്കുന്ന കാര്യം പറഞ്ഞിരുന്നോ…
ഷെബിത്ത അല്ലേ…
ആ…
അഞ്ചാറ് ദിവസമായി പറഞ്ഞിട്ട്… അന്ന് തന്നെ നമ്മുടെ ആ ഇക്കാനെ വിളിച്ച് വണ്ടി എടുത്ത് നമ്മളെ വണ്ടി പോലാക്കാൻ പറഞ്ഞ് സഫാന്റെ അടുത്ത് കൊടുത്തിട്ടുണ്ട്…
വണ്ടിയെടുക്കാൻ നീ അക്കൗണ്ടിന്ന് പൈസയൊന്നും എടുത്തില്ലല്ലോ…
ഞാനതിനു പൈസ കൊടുത്തിട്ടില്ല… പേരിലാക്കുമ്പോ കൊടുത്താൽ മതി… പേരിലാക്കാൻ ഐഡി വാങ്ങാൻ ഇത്തയും ഇവിടില്ലായിരുന്നല്ലോ…
മ്മ്…പിന്നെ… കൊല്ലണ്ട…
ഇല്ല…
മ്മ്… ലക്ഷ്മി അഫിന്റെ ഒപ്പം എറണാകുളം പോയിട്ടുണ്ട് നാളെ വൈകുന്നേരമേ എത്തൂ… നീ കാലത്ത് വീട്ടിൽ പോവുന്നേൽ ചാവി അലക്കു കല്ലിനടുത്തേ പൊതീനേടെ ചട്ടിയിൽ ഉണ്ടെന്ന് പറഞ്ഞു…