ഇടക്ക് കരഞ്ഞും ഇടക്ക് ഉറച്ച ശബ്ദത്തിലും അവൾ പറഞ്ഞുകൊണ്ടിരുന്നു…
മോളേ… നീ എന്നെ കുഴപ്പിക്കല്ലേ… മോളെന്താ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നേ…
കാക്കൂ… സത്യം പറ എനിക്ക് നിങ്ങളെ ഇഷ്ടാന്ന് കാകൂന് അറിയാഞ്ഞിട്ടാണോ… ഞാൻ അടുക്കാൻ നോക്കുമ്പോയെല്ലാം കാക്കൂ അറിഞ്ഞോണ്ട് അകലുവല്ലേ… ഇന്നെന്തായാലും പറയണമെന്ന് കരുതി പറഞ്ഞതാ… ഞാനെന്ത് ചെയ്തിട്ടാ കാക്കൂ എന്നോടിങ്ങനെ ചെയ്യുന്നേ… ബുദ്ധി ഉറയ്ക്കും മുൻപ് ഇഷ്ടപെട്ടുപോയി… എനിക്കറിയില്ല കാകൂനെ കിട്ടാൻ ഞാനെന്താ ചെയ്യേണ്ടേ എന്ന്… കാക്കൂ പറ ഞാൻ ശല്യമാവുന്നുണ്ടോ…
മോളേ അത്…
കാക്കൂ… എന്തേലുമൊന്ന് പറ
മോളേ… നീ ഞാൻ പറയുന്നതൊന്നുകേൾക്ക്…
പറഞ്ഞോ…
എന്ത് പറയണമെന്നറിയാതെ വാക്കുകൾക്കായി പരതികൊണ്ടിരിക്കുന്ന എന്റെ ചെവിയിൽ അവളുടെ ശബ്ദം വന്ന് പതിച്ചു
കാക്കൂ… ഞാൻ കാകൂനെ കുറ്റം പറഞ്ഞതല്ല… എന്റെ സങ്കടം കൊണ്ട് പറഞ്ഞുപോയതാ… അതാലോചിച്ചു ടെൻഷനാവണ്ട… പിന്നെ വേറെ ആരേലും എന്നെ കെട്ടുമെന്ന് തോന്നുന്നുണ്ടേൽ അതും വേണ്ട… ഞാൻ കാത്തിരിക്കും എന്റെ മരണം വരെ ആണെങ്കിൽ അതുവരെ… എനിക്കുറപ്പുണ്ട്…ഒരു നിമിഷമെങ്കിലും എന്നെ ചേർത്തു പിടിക്കാൻ കാക്കൂ വരുമെന്ന്… കാക്കൂ പോയോ…
ഇല്ല…
മ്മ്… ഉറങ്ങിക്കോ അസ്സലാമു അലൈകും, ഗുഡ് നൈറ്റ്…
വ അലൈകും അസ്സലാം റഹ്മത്തുള്ള, ഗുഡ് നൈറ്റ്…
കാക്കൂ… ഉംംംംംംംമ്മ…
ചെവിയിലൂടെ ഒരു തരിപ്പ് തലച്ചോറിലേക്കും കാൽ വിരലുകളിലേക്കും പ്രവഹിച്ചു ശരീരമൊന്നു കിടുങ്ങി
കാകൂ… ഉറങ്ങിക്കോ…
ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു
ബെഡിലേക്ക് കിടന്നു ലെച്ചു എന്റെ തലയെടുത്ത് മടിയിൽ വെച്ചു മുടിയിൽ തലോടി
അഫി : എന്ത് പറ്റി…
അവളെ എന്ത് പറഞ്ഞു മനസിലാക്കണമെന്നറിയില്ല… പറഞ്ഞാലും മനസിലാവുന്നില്ല…
ലെച്ചു : ടെൻഷനാവണ്ട… എല്ലം ശെരിയാവും…
അഫി : വെള്ളം വേണോ…
വേണ്ട…
അഫി : എങ്കി കിടക്കാം…
മ്മ്…
ഫോണൊക്കെ എടുത്ത് മാറ്റി വെച്ചുകൊണ്ട് അഫി എന്റെ അരികിലും കിടന്നു ലെച്ചു മറു സൈഡിലും റിയ അഫിക്ക് പുറകിലും കിടന്നു മലർന്നു കിടക്കുന്ന എനെ ഇരു വശത്തുനിന്നും കെട്ടിപിടിച്ചുകൊണ്ട് അവർ കിടക്കെ അഫിക്ക് നേരെ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു മലർന്നു കിടന്നു റിയ അരികിലേക്ക് നീങ്ങി കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു
കാലത്ത് മാമൻമാരുടെ മക്കൾക്ക് ഡ്രെസ്സെടുക്കാനായി അവരെ കൂട്ടാൻ ഉമ്മാന്റെ വീട്ടിലേക്ക് ചെന്നു എല്ലാരും റെഡിയായി ഇറങ്ങിയ വണ്ടി എടുക്കാനായി ഡ്രൈവിഗ് സീറ്റിലേക്ക് കയറുവാൻ നോക്കുമ്പോ അൻഷി കോ ഡ്രൈവർ സീറ്റിലേക്ക് കയറി