ഇനി ഞാൻ ശല്ല്യം ചെയ്യില്ല…
നീ എന്നല്ല ഇവൾ കോളേജിൽ വന്ന് തിരികെ പോവും വരെ ഒരുത്തനും ഇവളെ ശല്ല്യം ചെയ്യരുത് ചെയ്താൽ നിനക്കടക്കം കിട്ടും
ഇല്ല ഞാൻ നോക്കിക്കൊള്ളാം
അവിടുന്നിറങ്ങി വീട്ടിലേക്ക് വരും വഴി
ഇത്താ…
മ്മ്…
നേരത്തെ എന്താ ചോദിക്കാൻ വന്നേ…
അത് ഇപ്പൊ ചോദിച്ചാൽ ശെരിയാവില്ല…
ഞാൻ ദേഷ്യപ്പെടുമെന്ന് കരുതിയാണോ…
അല്ല…
പിന്നെ…
നീ ദേഷ്യപ്പെടുമെന്ന് ഉറപ്പാ…
എന്നാ എന്ത് കാര്യമായാലും ദേഷ്യപ്പെടില്ല പോരെ…
മ്മ്…
എന്നാ പറഞ്ഞൊ…
എടാ…
മ്മ്…
നിനക്ക് അഫിയോടല്ലാതെ ആരോടും അങ്ങനൊരിഷ്ടം തോന്നിയിട്ടില്ലേ…
അവൾക്കാരോടെങ്കിലും ഒരു ക്രഷ് തോന്നിയെന്നോ അവളുടെ ഒരു നഷ്ടപ്രണയമോ ആണ് അവൾ പറയാൻ പോകുന്നതെന്നോർത്ത് നിർബന്ധിച്ചു പറയിച്ചത് ഇതിപ്പോ എങ്ങാണ്ടോ കിടന്ന നീറിൻ കൂടെടുത്ത് ഷഡിക്കുള്ളിൽ തിരുകിയ അവസ്ഥയായല്ലോ റിയയുടെ കാര്യം അറിയാൻ വഴിയില്ല ഇനി ലച്ചൂന്റെ കാര്യം അറിഞ്ഞുകാണുമോ ഹേയ് എങ്ങനെ അറിയാനാ…
ഡാ… നീ എന്താ ഒന്നും മിണ്ടാത്തെ… തോന്നിയിട്ടുണ്ടോ…
നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ…
അതല്ലടാ… നിനക്ക് നമ്മുടെ മുത്തിനോട് അങ്ങനെ എന്തേലും…
നിനക്കെന്താ ഇത്താ… നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ… നീ ചോദിച്ചു തുടങ്ങിയപ്പോ ഞാൻ കരുതി നിനക്കാരെയോ ഇഷ്ടമാണ് എനിക്കെന്തേലും എതിർപ്പുണ്ടോ എന്നോ മറ്റോ ചോദിക്കാൻ പോകുവാണെന്ന് ഇതൊരുമാതിരി… ഇതാണെൽ നീ ചോദിക്കണ്ടായിരുന്നു…
ഡാ… അങ്ങനെ അല്ല അവളുടെനിന്നോടുള്ള പെരുമാറ്റവും നീ അതിനൊന്നും പറയാത്തതും കണ്ടപ്പോ ചോദിച്ചതാ…
അവളിചിരി സ്വാതന്ത്രത്തോടെ പെരുമാറുന്നു എന്നല്ലാതെ എന്താ…
അവളെ ഉമ്മാന്റെ അനിയത്തീടെ മക്കളോടോ എന്തിന് അൻഷീടെയോ മോമിടെയോ അനൂന്റെയോ ഒന്നും ദേഹത്ത് തൊടുവോ കൂടെ ബൈക്കിൽ കയറുകയോ പോലുമില്ലാത്ത അവൾ നിന്നോട് പെരുമാറുന്നത് കാണുമ്പോ എന്തോ വെത്യാസം പോലെ തോന്നി മൂസീടെ കൂടെ അല്ലാതെ വേറൊരു ചെക്കന്റെ ബൈക്കിൽ അവള് കയറി ഞാൻ കണ്ടത് നിന്റെ കൂടെയാ… അതുമല്ല മൂസി കഴിഞ്ഞ ദിവസം പറഞ്ഞ അവളെ കാക്ക കൊത്തികൊണ്ടുപോയ കസ്തൂരി മാമ്പഴം നീയാണോ എന്നൊരു ഡൗട്ട്…
മിണ്ടാതിരുന്നേ നീ…
നീ ദേഷ്യപ്പെടില്ലെന്ന് പറഞ്ഞിട്ടല്ലേ ഞാൻ ചോദിച്ചേ… ഇനി അവളേം ഇഷ്ടമാണേൽ അവളേം കൂടെ അങ്ങ് കെട്ടിയാൽ പോരെ…
അതിന് ദേശ്യപെട്ടതല്ല കാര്യം പറഞ്ഞതാ…നീയത് വിട്ടേ…
മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു ഉറക്കം നഷ്ടമായ ആ രാവിൽ പാതിയും പുഴയിൽ കഴിച്ചുകൂട്ടി വന്ന് കിടക്കുമ്പോ സമയം മൂന്നുമണി കഴിഞ്ഞു നാലുമണിക്ക് ഉമ്മയും അല്പം കഴിഞ്ഞ് ഇത്തയും അടുക്കളയിലേക്ക് പോവുന്നതും അപ്പം ചുടുന്ന പരിപാടി തുടങ്ങിയതും അറിഞ്ഞു വീണ്ടും ഉറക്കം പിടിച്ചു