പിന്നെ ഞാൻ അവള്ക്ക് മന്ത്രകോടി കൊടുത്തു കർത്താവേനെ സാക്ഷിനിർത്തി സൂസൻനെ എന്റെ മണവാട്ടി ആക്കി.
പിന്നെ ഫോട്ടോ എടുപ്പും ഫുഡ് കഴിക്കലും എല്ലാം ആയി.
ഞങ്ങൾ നേരെ എന്റെ വീട്ടിൽലേക്ക് വന്നു. വീടിനടുത്തുള്ള അയൽക്കാരെ വിളിച്ചൊരു ഫംഗ്ഷൻ വൈകിട്ട് ഉണ്ടായിരുന്നു.
എല്ലാത്തിനും എന്നോടൊപ്പം റോഷൻ ഉണ്ടാരുന്നു.
ഞാൻ അ സമയം പപ്പനെയും മമ്മിനെയും ഓർത്തു കണ്ണടച്ചു.
: ചേട്ടായി എഴുന്നേൽക് എത്ര നേരമായി ഞാൻ വിളിക്കുന്നു. എന്ന് പറഞ്ഞു ജാൻസി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് തന്നെ.
: എന്റെ ജാൻസി റാണി നിനക്കു എന്താടി ഞാൻ ഒന്ന് ഉറങ്ങി വന്നത് ആയിരുന്നു എല്ലാം നീ നശിപ്പിച്ചു.
:മോനെ ഇവിടെ കിടക്കാതെ നിങ്ങളുടെ ബെഡ്‌റൂംയിൽ പോയി കിടക്കാൻ നോക്ക്. അതോ ഇനി വല്ലോ പേടി ഉണ്ടോ.
: ഞാൻ എനിക്ക് ഇഷ്ടം ഉള്ളപ്പോൾ പോയി കിടന്നോളാം. അല്ലാതെ നീ എന്നെ ഉറക്കകാൻവരണ്ടാ. പിന്നെ നീ എന്താ മുൻപ് പറഞ്ഞെ എനിക്ക് അങ്ങോട്ട് പോകാൻ പേടി ആണ് എന്നോ.
ചെറിയ വായിൽ ഇനി വലിയ വർത്തമാനം പറയുമോ എന്നും പറഞ്ഞു ഞാൻ അവളുടെ ചെവി പിടിച്ച് തിരിച്ചു..
: വേദന എടുക്കുന്നു ചേട്ടായി ചെവിയിൽ നിന്ന് വിട്.
: ഇനി നീ ഇങ്ങനെതെ വർത്താനം പറയുമോ.
: ഇല്ല ചേട്ടായി വിട് ഇല്ലങ്കിൽ ഞാൻ ഒച്ച വെക്കും കേട്ടോ.
: എന്നാൽ അത് ഒന്ന് കാണാംമെല്ലോ.
: അയ്യോ മമ്മി ഓടി വായോ ചേട്ടായി എന്നെ കൊല്ലുന്നേ എന്നും പറഞ്ഞു അലാറൻ തുടങ്ങി.
: എന്താ ഇവിടെ പ്രശനം എന്ന് മമ്മി ഞങ്ങളോടെ ചോദിച്ചു.
അത് കേട്ടപ്പോൾ തന്നെ ഞാൻ അവളുടെ കയ്യ് വിട്ടു കൊണ്ട് ഞാൻ നിഷ്കു ആയി.
: ഒന്നും ഇല്ല മമ്മി ഞങ്ങൾ വാർഷിക ആഘോഷത്തിന് നാടകം പ്രാക്റ്റീസ് ചെയ്യുവാരുന്നു.
: പ്രായം ഇത്രയായി എന്നിട്ടും കുട്ടികളി മാറിയിട്ടില്ലലോ എന്റെ ഈശോയെ എന്നും പറഞ്ഞു മമ്മി പോയി.
അപ്പോൾ തന്നെ എന്റെ അടുത്തിൽ നിന്നും ഓടി പോയി. എന്നിട്ട് കുറച്ചു മാറി നിന്ന് കൊണ്ട്
: അയ്യേ ചേട്ടായിക്ക് അങ്ങോട്ട് പോകാൻ പേടി ആണ് അതും പറഞ്ഞു എന്നെ നോക്കി കൊഞ്ഞനം കുത്തി അവൾ ഓടിപ്പോയി.
: അവിടെ നിൽക്കെടി കുട്ടിത്തേവാങ്ക്യെ എന്നും പറഞ്ഞു ഞാൻ അവളുടെ പുറകെ ഓടി.
പിന്നെ അവളെ കാണുന്നത് മമ്മയുടെ കൂടെ നില്കുന്നത് അത് കൊണ്ട് തന്നെ വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് നേരെ ഞങ്ങളുടെ മണിയറിൽലേക്ക് പോയി.
കുറച്ചു കഴിഞ്ഞു വാതിൽ തുറന്നു സൂസൻ അകത്തേക്കു വന്നു. കൈയിൽ