വില്ലൻ 8 [വില്ലൻ]

Posted by

നിരഞ്ജന അതിന് തലയാട്ടി…………..

“നിരഞ്ജനയ്ക്ക് ഇനി രണ്ടുവാക്ക് സംസാരിക്കാം……….”………..ഡിജിപി അവളോട് പറഞ്ഞു………..

“താങ്ക്യൂ സർ………”……..നിരഞ്ജന പറഞ്ഞു…………എന്നിട്ട് എല്ലാവരുടെ മുന്നിലേക്കും അഭിമുഖമായി നിന്നു……….

“ഹെലോ ഓൾ……….ഇറ്റ്‌സ് നോട്ട് എ ബിഗ് ഡീൽ…………..നമ്മൾ അവരെ ഇല്ലാതാക്കുക തന്നെ ചെയ്യും………എല്ലാവരും സ്വയം വിശ്വസിക്കുക…………പേടിയാണ് ചെകുത്താനാണ് അസുരനാണ് പറഞ്ഞു ഇരുന്നാൽ അവർ നമ്മളുടെ തലയിൽ കയറി ഊഞ്ഞാലാടുകയെ ചെയ്യൂ(ബാലഗോപാലിനെ നോക്കിക്കൊണ്ടാണ് നിരഞ്ജന ഈ വാക്കുകൾ പറഞ്ഞത്…….ബാലഗോപാൽ അതിന് നല്ല ഒരു കയ്യടിയും പാസ്സാക്കി….)………സൊ ബി ബ്രേവ്………വി വിൽ ടു ദിസ്………”……….നിരഞ്ജന പറഞ്ഞു നിർത്തി……………

ബാലഗോപാൽ അതിനും കൊടുത്തു നല്ലൊരു കയ്യടി……….അതിനർത്ഥം നിരഞ്ജനയ്ക്ക് മനസ്സിലാവുകയും ചെയ്തു……………..

■■■■■■■■■■■■■■■■■■■■■■■■■■■■■■■■

ഷാഹി പതിയെ കണ്ണുതുറന്നു……….അവൾ മെല്ലെ ചുറ്റും നോക്കി………സമറിനെ അവൾ കണ്ടു…………അവൾ പതിയെ ഒന്ന് പുഞ്ചിരിച്ചു……….മെല്ലെ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു………

സമർ അവളുടെ അടുത്തേക്ക് ചെന്നു……..അവളെ പതിയെ എണീപ്പിച്ചു ഇരുത്തി………..തലയണ എടുത്ത് അവളുടെ പിറകിൽ വെച്ചു…………ഷാഹി അവനെ നോക്കി………..അവൻ അവളെയും………..

“അപ്പോഴേ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ പോകാം എന്ന്…….”………….സമർ അവളോട് പറഞ്ഞു…………

അവൾ തല താഴ്ത്തി ഇരുന്നു……..

സമർ കഞ്ഞി എടുത്തു……..

“ഇന്നാ…….ഇത് കുടിക്ക്……… എന്നിട്ട് വേണം മരുന്ന് കഴിക്കാൻ………..”…….സമർ ഷാഹിയോട് പറഞ്ഞു……….

“എനിക്ക് വേണ്ടാ………”……ഷാഹി തല തിരിച്ചു………..

“എന്ത് പറഞ്ഞിട്ടും കാര്യമില്ല……..കുടിക്ക്……..”…….സമർ കഞ്ഞി ഒരു സ്‌പൂണിൽ എടുത്തിട്ട് അവൾക്ക് നേരെ നീട്ടി………..അവൾ അവനെ നോക്കി……….അവൻ കുടിക്കാൻ ആംഗ്യം കാണിച്ചു………..അവൾ പതിയെ മുഖം സ്പൂണിന് അടുത്തേക്ക് കൊണ്ട് വന്നു……..അവൾ പതിയെ അത് വായിലാക്കി കുടിച്ചു………..

“അച്ചാർ വേണോ……….”…….സമർ അവളോട് ചോദിച്ചു………..

അവൾ തലയാട്ടി………

സമർ അച്ചാർ ഒരു പാത്രത്തിലാക്കി………അവൾക്ക് നേരെ നീട്ടി………കഴുകാത്ത കൈകൊണ്ട് അച്ചാർ എടുക്കാൻ അവൾ മടിച്ചു………സമർ അത് കണ്ടിട്ട്…..

“നക്കിക്കോ……….”…….എന്ന് പറഞ്ഞു………

Leave a Reply

Your email address will not be published. Required fields are marked *