വില്ലൻ 8 [വില്ലൻ]

Posted by

പെട്ടെന്ന് ആ കറുത്ത രൂപത്തിന്റെ കണ്ണുകൾ തുറന്നു………….അതിൽ നിന്ന് പ്രകാശം പുറത്തേക്ക് വന്നു……….ഞാൻ അതിനുള്ളിലേക്ക് മുങ്ങിപ്പോയി…………

ആ പ്രകാശം എന്നെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി…………

വളരെ ദൂരം……………

പതിയെ ആൾക്കാർ കൂടി നിന്ന ഒരു സ്ഥലത്ത് എന്നെ അത് നിർത്തി………..

ഞാൻ ഭൂമിയിലേക്കിറങ്ങി……….

ഞാൻ തിരിഞ്ഞുനോക്കി……….

ആ രൂപവും ആ പ്രകാശവും മാഞ്ഞുപോയിരുന്നു………..ഞാൻ പകച്ചു നിന്നു………

ഞാൻ ആളുകളുടെ അടുത്തേക്ക് നോക്കി………..

പെട്ടെന്ന് അവർ എനിക്ക് വേണ്ടി വഴിമാറി………..അവർ എനിക്ക് ഒരു വഴി ഉണ്ടാക്കി…………

ഞാൻ അതിലൂടെ മുന്നോട്ട് നടന്നു……….

അതൊരു പാടമായിരുന്നു…….. കൊയ്ത്തുകഴിഞ്ഞ വലിയൊരു പാടം………. ചളി പൂണ്ട നിലം………

പൊടുന്നനെ ആളുകളുടെ ആക്രോശവും കരച്ചിലും എന്റെ ചെവിയിലേക്ക് ഓടിയെത്തി…………

ഞാൻ അങ്ങോട്ട് നോക്കി……….

അവിടെ അതാ………….

അവിടെ അതാ ഒരു അതികായനായ ഒരാൾ മറ്റുള്ളവരുടെ പടവെട്ടുന്നു……..ആറടിയിലധികം പൊക്കമുള്ള കരുത്തനായ ഒരാൾ……….

അയാൾ ഒറ്റയ്ക്ക് അയാളെ തല്ലാൻ വരുന്നവരെ എതിരിടുന്നു………

അയാളെ തല്ലാൻ വരുന്നവർ ഓരോരുത്തരും അയാളുടെ തല്ലുകൊണ്ട് വശങ്ങളിലേക്ക് പറന്നുവീഴുന്നു………..

പെട്ടെന്ന് അയാൾ എന്റെ നേരെ തിരിഞ്ഞു………

അത് മറ്റാരുമായിരുന്നില്ല………

സമറായിരുന്നു അത്……….എന്റെ സമർ…………

ഞാൻ അവന്റെ അടുത്തേക്ക് നടന്നു……….

സമർ അപ്പോഴും ആളുകളോട് എതിരിടുകയായിരുന്നു……….

ഞാൻ അവന്റെ പേര് വിളിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു……….

അവനെ തല്ലാൻ വന്നവർ എല്ലാവരും അവന്റെ അടികിട്ടി വീണു കഴിഞ്ഞിരുന്നു…………

അവൻ മുന്നോട്ട് നടന്നു………

“സമർ……….”………ഞാൻ അവനെ ഉറക്കെ വിളിച്ചു………….

സമർ എന്റെ നേരെ തിരിഞ്ഞു…………എന്നെ കണ്ട് പുഞ്ചിരിച്ചു……..അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു……….പെട്ടെന്ന് പിന്നിൽ നിന്നൊരാൾ അവന്റെ നേരെ കുന്തം എറിഞ്ഞു…………

“…..സമർ…………”……..ഞാൻ അവനെ ആർത്തു വിളിച്ചു…………

പക്ഷെ സമർ തിരിയുന്നതിനുമുൻപ് തന്നെ ആ കുന്തം അവന്റെ നെഞ്ചിലൂടെ കുത്തിത്തുളഞ്ഞു കയറി…………

Leave a Reply

Your email address will not be published. Required fields are marked *