അങ്ങനെ………….നിസ്സാരമെന്ന് തോന്നുന്ന ഓരോ നിമിഷവും എന്നിൽ സ്നേഹത്തിന്റെ കാട്ടുതീ പടർത്താൻ അവന് സാധിച്ചു………….
“എന്താ സ്വപ്നം കാണുവാണോ………”………..
പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ കട്ടിലിൽ നിന്ന് എണീറ്റു……….. ഡോക്ടറായിരുന്നു അത്………….റൗണ്ട്സിന് വന്നതാണ് ഡോക്ടർ………..
“ഇപ്പോൾ എങ്ങനെ തോന്നുന്നു ഷെഹന…..”………ഡോക്ടർ എന്നോട് ചോദിച്ചു……..
“കുഴപ്പമില്ല മാം…….ഓക്കേ ആണ്………….”……….ഞാൻ മറുപടി കൊടുത്തു……….
ഡോക്ടർ എന്നെ ചെക്ക് ചെയ്തു………..
“ബിപി ഇനിയും നോർമൽ ആയിട്ടില്ല……ബട്ട് ദാറ്റ്സ് ഓക്കേ…….ബ്ലഡ് ന്റെ കൌണ്ട് കുറവാണ്……അത് കൂടണം………നാളെ ഒരു ചെക്കിങ് കൂടെ നടത്താം………… തൽക്കാലം ഇന്നുകൂടി ഇവിടെ കിടക്കേണ്ടി വരും…………നാളെ പോണോ വേണ്ടയോ എന്നുള്ളത് ബ്ലഡ്ടെസ്റ്റ് ന്റെ റിസൾട്ട് പോലെ ഇരിക്കും………”……..ഡോക്ടർ എന്നോട് പറഞ്ഞു………..
“ഓക്കേ മാം………”…….ഞാൻ മറുപടി കൊടുത്തു………..
“ഹസ്ബൻഡ് എവിടെ പോയി…….”……….ഡോക്ടർ എന്നോട് ചോദിച്ചു……….
“ഹസ്ബണ്ടോ…….”……ഞാൻ പെട്ടന്ന് മനസ്സിലാകാത്ത വിധത്തിൽ ചോദിച്ചു……….
“ആ…….അതെ……കുട്ടിയുടെ ഹസ്ബൻഡ്……….”…………ഡോക്ടർ പറഞ്ഞു……………
സമറിനെ ആണ് അവർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി…………എന്റെ ആരായെന്നുള്ള ചോദ്യത്തിന് ചിലപ്പോ അവൻ ഹസ്ബൻഡ് ആണെന്നാകും മറുപടി കൊടുത്തത്…………
“ഇപ്പോ വരാം എന്ന് പറഞ്ഞുപോയതാണ്………….കുറച്ചു നേരം ആയിട്ടുള്ളു പോയിട്ട്………”…………ഞാൻ പറഞ്ഞു……………
“കുട്ടി നല്ല ലക്കി ആണ്………… നല്ല സ്‌നേഹമുള്ള ചെക്കനെ തന്നെയാണ് കിട്ടിയത്…………”……….അവർ പറഞ്ഞു…………
ഞാൻ മനസ്സിലാകാത്ത വിധത്തിൽ അവരെ നോക്കി…………….
ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു……..എന്നിട്ട് അടുത്ത രോഗിയുടെ അടുത്തേക്ക് പോയി………..
ഒരു നേഴ്സ് പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു………..
“ഡോക്ടർ എന്താ അങ്ങിനെ പറഞ്ഞത് എന്ന് മനസ്സിലായില്ല ല്ലേ……..”………നേഴ്സ് ചോദിച്ചു…………
ഞാൻ ഇല്ലായെന്ന് തലയാട്ടി…………..
നേഴ്സ് എന്നോട് ഇന്നലെ എന്നെ പൊക്കിയെടുത്ത് കാശ്വാലിറ്റിയിലേക്ക് ഓടി വന്നതും തടയാൻ നിന്ന സെക്യൂരിറ്റിക്ക് നല്ല ഡയലോഗ് കാച്ചിയതും എന്റെ അവസ്ഥ കണ്ട് കാട്ടിയ ചെയ്തികളും ഒക്കെ പറഞ്ഞു തന്നു………….
“അപ്പോ കുട്ടിയെ ഹസ് കയ്യിൽ കോരിയെടുത്തു കൊണ്ടുവന്നതൊന്നും ഓർമ്മ ഇല്ലേ………”………നേഴ്സ് എന്നോട് ചോദിച്ചു………..
ഞാൻ ഇല്ലായെന്ന് തലയാട്ടി…….സത്യത്തിലും എനിക്ക് അതൊന്നും ഓർമ ഇല്ലായിരുന്നു……..ഛെ…….നല്ലൊരു മോമെന്റ് ആണ് മിസ്സാക്കിയത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു……………..
ഓരോന്ന് ആലോചിച്ചുകൊണ്ട് പിന്നെയും ഞാൻ അവിടെ കിടന്നു…………..കുഴപ്പമില്ല എന്ന് ഡോക്ടറോട് വെറുതെ പറഞ്ഞതാണ്……………നല്ല തലവേദനയുണ്ടായിരുന്നു………അതുപോലെ തന്നെ തൊണ്ട