വരൾച്ചയും…….അതുകൊണ്ട് തന്നെ കുഴപ്പമില്ലാത്ത ക്ഷീണം ഒക്കെ ഉണ്ട്…………പക്ഷെ എനിക്ക് ഈ ഹോസ്പിറ്റലിന്റെ മണം തീരെ ഇഷ്ടമില്ല……….അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും അവിടെ നിന്ന് പോന്നാൽ മതി എന്നായിരുന്നു എനിക്ക്………..ഇനിയിപ്പോ ഒരു ദിവസം കൂടെ കാക്കണം………….
ഓരോന്ന് ആലോചിച്ചു ഞാൻ പിന്നെയും അവിടെ കിടന്നു…………..
“ഡീ പോത്തേ………….”………..നല്ല ഒരൊന്നൊന്നര വിളി കേട്ടിട്ടാണ് ഞാൻ പിന്നെ എണീക്കുന്നത്………..
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഞെട്ടിച്ചാടി എണീറ്റു നോക്കി……….
വേറെ ആരുമല്ല അനു ആയിരുന്നു അത്………….ഒപ്പം ഗായുവും…………….
അനു നല്ല ദേഷ്യത്തിൽ ആണെന്ന് അവളുടെ വിളിയുടെ സ്‌ട്രോങ്ങിൽ തന്നെ എനിക്ക് മനസ്സിലായി………….മിക്കവാറും ഒന്ന് കിട്ടും ഇപ്പൊ…………..
അവളും ഗായുവും ചാടിത്തുള്ളി എന്റെ അടുത്തേക്ക് വന്നു……….
“ഹോസ്പിറ്റലിൽ ആണെങ്കിൽ എന്താടീ നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞാൽ…………”……….അനു ദേഷ്യത്തോടെ എന്നോട് ചോദിച്ചു……….ഒരു അടി കൂടി ഞാൻ ഒപ്പം പ്രതീക്ഷിച്ചിരുന്നു…………എന്റെ കോലം കണ്ടിട്ടാണെന്ന് തോന്നുന്നു അടി കിട്ടിയില്ല…………
ഞാൻ അവളുടെ ചോദ്യത്തിന് മറുപടി ആയി ഒന്ന് ചിരിച്ചു കാണിച്ചു………….
“ഒന്നങ്ങട് തന്നാലുണ്ടല്ലോ…………ഓളെ വളിച്ച ഒരു ഇളി……….”…………അനു എനിക്കിട്ട് ഒന്ന് തരുന്നപോലെ കാണിച്ചു……….
വെറുതെ ഒരു ചിരി വേസ്റ്റ് ആയി………
“മതിയെടി………അവൾ അല്ലെങ്കിൽ തന്നെ പനിയുടെ ക്ഷീണത്തിൽ ആണ്…… അതിനിടയിൽ നീയും കൂടി പേടിപ്പിച്ചാലോ……….”……..ഗായു പറഞ്ഞു…………
അതുകേട്ട് അനു ഒന്നടങ്ങി………….
“എന്നിട്ട് ഇപ്പൊ എങ്ങനുണ്ടെടി………..”……..അനു ചോദിച്ചു………..
“കുറവുണ്ട്………”………ഞാൻ പതിയെ മറുപടി കൊടുത്തു…………..
“എന്നിട്ട് നിന്റെ ഒപ്പം ആരാ ഉള്ളത്…….ആന്റി എവിടെ………….”………..ഗായു ചോദിച്ചു………..
പണി പാളി………….ഞാൻ സമറിന്റെ കൂടെ നിൽക്കുന്ന കാര്യം ഇവരോട് പറഞ്ഞിട്ടില്ല……….ആന്റിയുടെ വീട്ടിൽ നിന്നാണ് വരുന്നത് എന്നാണ് പറഞ്ഞിരുന്നത്………….ഇനിയിപ്പോ എന്ത് പറയും…………
“നിന്നോട് ചോദിച്ചത് കേട്ടില്ലേ പെണ്ണെ…………നിന്റെ ഒപ്പം വന്നവർ നിന്നെ സഹിക്കാൻ പറ്റാതെ പോയോ………..”…………അനു ചിരിച്ചുകൊണ്ട് ചോദിച്ചു………….
“സമർ ആണ് ഒപ്പം ഉള്ളത്………”………ഞാൻ അവരോട് പറഞ്ഞു…………
“എന്ത്……………………..”……………………………….
അവർ ഒരുമിച്ചു ഞെട്ടി………….വിശ്വാസിക്കാനാവാതെ എന്റെ മുഖത്തേക്ക് നോക്കി………….