സമർ വീട്ടിൽ പോയി ഡ്രസ്സ് കൊണ്ടുവന്നിരുന്നു………..അതുകൊണ്ട് തന്നെ ഉടുത്തത് തന്നെ പിന്നെയും എടുത്തിടേണ്ടി വന്നില്ല…………
ഉറങ്ങുന്നതിനുമുമ്പും ഞങ്ങൾ കുറെ നേരം സംസാരിച്ചു…………സത്യം പറഞ്ഞാൽ അവനോട് സംസാരിക്കുന്നത് വേറെ ഒരു തരം ഫീൽ ആണ്………….നല്ല ഒരു ഉണർവ് കിട്ടും………….മനസ്സ് പെട്ടെന്ന് ഹാപ്പി ആകും…………..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
നിരഞ്ജന ദാസിന്റെ ഓഫീസ്………….
അതാണിപ്പോൾ മിഷൻ ഡെവിളിന്റെ ആസ്ഥാനം………..
നിരഞ്ജനയുടെ ഓർഡർ പോലെ എല്ലാ ഓഫീസർസും സന്നിഹിതരായിട്ടുണ്ട്………
“ഹെലോ ഓഫീസർസ്………….നിങ്ങൾക്ക് എല്ലാവർക്കും എന്നെ അറിയും എന്ന് കരുതുന്നു……….ഞാനാണ് ഇനി നിങ്ങളെ ലീഡ് ചെയ്യാൻ പോകുന്നത്………….വിച്ച് മീൻസ് ഞാനാണ് മിഷൻ ഡെവിൾ ലീഡ് ചെയ്യാൻ പോകുന്നത്………….ആൻഡ് ഐ ആം നിരഞ്ജന ദാസ് ഐ പി എസ് ആൻഡ് വെൽക്കം ടു മിഷൻ ഡെവിൾ…………”……………..നിരഞ്ജന ആ ഓഫീസർസിനോട് പറഞ്ഞു…………
“താങ്ക്യൂ മാം………”……..എല്ലാവരും മറുപടി കൊടുത്തു………..
“സൊ…………നിങ്ങൾ എല്ലാവരും എന്നേക്കാൾ മുൻപ് ഈ കേസിൽ ഇൻവോൾവ്ഡ് ആണ്……………അതുകൊണ്ട് തന്നെ നിങ്ങൾക്ക് എന്നെക്കാളും ഈ കേസിൽ പരിചയമുണ്ടാകും………..”………….നിരഞ്ജന പറഞ്ഞു………….
മറ്റുള്ളവർ തലയാട്ടി……….ബാലഗോപാലും ഗംഗാധരനും പിന്നിൽ ഇതും കേട്ടിരുന്നു………….
“സൊ ടെൽ മി………..ടെൽ മി എബൌട്ട് ദെം………(അവരെ കുറിച്ച് എന്നോട് പറ…..)……”………..നിരഞ്ജന അവരോട് ആരാഞ്ഞു………….
പെട്ടെന്ന് അവർ നിശബ്ദരായി………….
ആരും ഒന്നും മിണ്ടിയില്ല………..
“ആർക്കും ഒന്നും പറയാൻ ഇല്ലേ……….പറയു………”……..നിരഞ്ജന പിന്നെയും പറഞ്ഞു………….
പിന്നെയും അവിടെ മൗനം നിറഞ്ഞു………..
നിശബ്ദത…………..
കുറച്ചുനേരത്തിന് ശേഷം ഒരാൾ എണീറ്റു………. ഒരു പ്രായം ചെന്ന കോൺസ്റ്റബിൾ………..
“പറയൂ……….”………നിരഞ്ജന അയാളോട് പറഞ്ഞു…………
അയാൾ ഒന്ന് വിക്കി……..ഭയം ഉണ്ടായിരുന്നു അയാളുടെ മുഖത്ത്………….മരണഭയം…………
“അവർ………..അവർ……..അവർ ചെകുത്താന്മാരാണ് മാഡം…….”………….അയാൾ വിക്കിക്കൊണ്ട് പറഞ്ഞു…………….
ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് ചിരിച്ചു………..അവർ പ്രതീക്ഷിച്ച മറുപടി തന്നെ ആയിരുന്നു അത്…………..
മിക്കവാറും എല്ലാവരുടെ മുഖവും ഭയത്താൽ തിങ്ങി നിറഞ്ഞുനിന്നിരുന്നു……….ചില യുവ പൊലീസുകാരുടേത് ഒഴികെ…………