വില്ലൻ 8 [വില്ലൻ]

Posted by

ഡോക്ടറിനെ കൊണ്ടുപോയി റിസൾട്ട് കാണിച്ചു………..ഡോക്ടർ ഡിസ്ചാർജ് ചെയ്തു…………വീട്ടിൽ നിന്ന് കഴിക്കാൻ രണ്ടുമൂന്ന് മരുന്ന് എഴുതി……..

സമർ ഡിസ്ചാർജ് പേപ്പർ റെഡി ആക്കാൻ പോയ നേരത്ത് ഞാൻ തിരിച്ചു റൂമിൽ വന്ന് എല്ലാം പായ്ക്ക് ചെയ്തു……….നേഴ്സ്മാരോട് ഒക്കെ പോയി യാത്ര പറഞ്ഞു………..

സമർ ഡിസ്ചാർജ് പേപ്പറുമായി വന്നു………

“പോവല്ലേ…….”……….എന്ന് ചോദിച്ചു……….

“ആ പോവാം…….”…….ഞാൻ മറുപടി കൊടുത്തു……….

“എന്നാ വാ……..”………അവൻ തുണിയും സാധനവും ഒക്കെ എടുത്തു പോയി വണ്ടിയിൽ വെച്ച് വന്നു………

“എന്താ പോവണ്ടേ……..”………..അവൻ എന്നോട് ചോദിച്ചു……….

“എനിക്ക് ചെറിയ ഒരു ക്ഷീണം……….. നടക്കാൻ വയ്യ………..”………ഞാൻ ക്ഷീണമഭിനയിച്ചു അവനോട് പറഞ്ഞു………….

“അവിടെ ഇരിക്ക്…………ഞാൻ ഇപ്പൊ വരാം………”…….എന്ന് പറഞ്ഞു സമർ ധൃതിയിൽ എങ്ങോട്ടോ പോയി…………..

ഇവനീതെങ്ങോട്ടാ പായുന്നെ………ഞാൻ ഉദ്ദേശിച്ചത് ഇവന് മനസ്സിലായില്ലേ……….

സമർ ഒരു വീൽചെയറുമായി അവളുടെ അടുത്തേക്ക് വന്നു………..

സത്യമായിട്ടും ഞാൻ ഉദ്ദേശിച്ചത് അവന് മനസ്സിലായിട്ടില്ല…………

“വാ…..ഇതിൽ വന്ന് ഇരിക്ക്………….പോകാം……….”………..സമർ എന്നോട് പറഞ്ഞു…………

“ഇതിലാണോ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്………”……….ഞാൻ കുറച്ചു കടുപ്പത്തിൽ സമറിനോട് ചോദിച്ചു……….

“അല്ലാ………”………..അവൻ പറഞ്ഞു………..

“പിന്നെന്തിനാ ഇപ്പൊ എന്നെ ഇതിൽ കൊണ്ടുപോവുന്നെ……….”………..ഞാൻ ചോദിച്ചു………..

“അത്………പിന്നെ……….”…….സമർ ഉത്തരം പറയാനാകാതെ കുഴഞ്ഞു…………..

“എന്നെ ഇങ്ങോട്ട് എങ്ങാനാണോ കൊണ്ടുവന്നത്…….അതുപോലെ എന്നെ തിരിച്ചു കൊണ്ടുപോയാൽ മതി…….”…….ഞാൻ ചിരി കടിച്ചുപിടിച്ചു കൊണ്ട് അവനോട് പറഞ്ഞു……….

അവന് കാര്യം മനസ്സിലായി……….അവന്റെ മുഖത്ത് ചിരി വിടർന്നു……….

അവൻ എന്റെ മുഖത്തേക്ക് നോക്കി…………എനിക്ക് അത് തന്നെ വേണം എന്നുള്ള രീതിയിൽ ഞാനും നിന്നുകൊടുത്തു………..

“ഉറപ്പാണോ……….”……..അവൻ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു……….

“ആ…….അതെ……….”……….ഞാൻ ചിരിയും നാണവും ഒക്കെ കഷ്ടപ്പെട്ട് കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു………….

Leave a Reply

Your email address will not be published. Required fields are marked *