ചെറുതായി ഒന്ന് ചൂടാറിയിട്ട് അവൻ അരിപ്പ എടുത്ത് ചായ അതിലൂടെ ഒഴിച്ചിട്ട് ഒരു ഗ്ലാസ്സിലാക്കി ചായ തന്നു………..
ഞാൻ അത് കുടിച്ചുനോക്കി……….
അവൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചു…………
ഞാൻ കൊള്ളാം എന്ന് പറഞ്ഞു………….
“എല്ലാം അങ്ങയുടെ അനുഗ്രഹം……….”………സമർ പറഞ്ഞു………….ഞാൻ അതുകേട്ട് ചിരിച്ചു……….
ഞങ്ങൾ അവിടെ നിന്നും റോക്കിയുടെയും ബാഷയുടെയും അടുത്ത് പോയി…………
രണ്ടുമൂന്ന് ദിവസമായി എന്നെ കാണാത്തതിന്റെ പരിഭവം അവർ എന്നെ നക്കിയും തലോടിയും കെട്ടിപ്പിടിച്ചും ഒക്കെ തീർത്തു……………ഞങ്ങൾ കുറച്ചുനേരം അവരോടൊപ്പം കളിച്ചുകൊണ്ടിരുന്നു…………….
കുറച്ചുകഴിഞ്ഞു അനുവും ഗായുവും ഫോണിൽ വിളിച്ചു………അവരോട് സംസാരിച്ചിരുന്നു………എല്ലാം ഓക്കേ ആണ് നാളെ വരാം എന്ന് പറഞ്ഞു…………
ഉച്ചയ്ക്ക് ഞങ്ങൾ പുറത്തുപോയി ഭക്ഷണം കഴിച്ചു……….എന്നിട്ട് വീട്ടിൽ വന്ന് ചെറുതായി ഒന്ന് മയങ്ങി………….
ഉച്ചമയക്കത്തിനുശേഷം ഞങ്ങൾ വെറുതെ ബൈക്കിൽ റോന്ത് ചുറ്റാനിറങ്ങി………. ഞങ്ങൾ വെറുതെ ബൈക്കിൽ പോയിക്കൊണ്ടിരുന്നു…………എനിക്കിഷ്ടമായിരുന്നു അവന്റെയൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നത്…………..അവന്റെ മുടികൾ പറക്കുന്നതും അവനെ കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര ചെയ്യുന്നതും എനിക്ക് വളരെ ഇഷ്ടമാണ്………..അവനും അത് അറിയാമെന്ന് തോന്നുന്നു……….അതുകൊണ്ട് തന്നെ ലക്ഷ്യമില്ലാത്ത ആ പോക്ക് അവൻ അവസാനിപ്പിച്ചില്ല………ഞങ്ങൾ പോയിക്കൊണ്ടേയിരുന്നു………….
പെട്ടെന്ന് ഞാൻ ഒരു ദർഗ കണ്ടു……….ഞാൻ സമറിനോട് വണ്ടി നിർത്താൻ പറഞ്ഞു…………
അവൻ വണ്ടി നിർത്തി…………ദർഗ്ഗയുടെ മുൻപിൽ………..ഞാൻ വണ്ടിയിൽ നിന്നിറങ്ങി………..
സമർ ദർഗ്ഗയുടെ ഉള്ളിലേക്ക് ഒന്ന് നോക്കിയിട്ട് പിന്നെ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി……….ഞാൻ എന്തെ എന്ന് പുരികം ഉയർത്തിക്കാണിച്ചു ചോദിച്ചു………
“ഇങ്ങനെയുള്ള വിശ്വാസം ഒക്കെയുണ്ടോ……….”………..സമർ ചോദിച്ചു…………..
“ഹ്മ്………ഇയാൾക്ക് ഇല്ലേ………..”……….ഞാൻ ചോദിച്ചു………….
“ഉണ്ടായിരുന്നു…………പണ്ട്………..ഇപ്പൊ ഇല്ല……….ദൈവത്തിലുള്ള വിശ്വാസം ഒക്കെ നഷ്ടപ്പെട്ടിട്ട് കുറേ കാലമായി……..”………….സമർ എന്നോട് പറഞ്ഞു……….
“അതെന്തുപറ്റി……….”…………
അതിന് മറുപടിയായി സമർ എനിക്കൊന്ന് ചിരിച്ചു കാണിച്ചു…………
“വാ………..”………..ഞാൻ അവനെ വിളിച്ചു………..