വില്ലൻ 8 [വില്ലൻ]

Posted by

“ഇല്ല…….നീ പോയി വാ……….”………സമർ മറുപടി കൊടുത്തു…………

ഷാഹി ഉള്ളിലേക്ക് കയറിപ്പോയി………….സമർ അത് നോക്കി നിന്നു…………..

സമർ ബൈക്കിൽ നിന്നിറങ്ങി………….ബൈക്കിൽ ചാരി നിന്നു………….

ഒരു സിഗരറ്റ് കത്തിച്ചു…………സിഗരറ്റിന്റെ അറ്റത്ത് തീ തെളിഞ്ഞു……….സമർ പുക ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു………..വായുവിൽ സിഗരറ്റിന്റെ പുക പോകുന്നത് സമർ നോക്കിനിന്നു……….

പുക മാഞ്ഞപ്പോൾ അതാ ഒരാൾ തന്നെ നോക്കി അവിടെ ഇരിക്കുന്നു………ഒരാൾ……….ഒരു സന്യാസി………….അയാൾ ആലിൻച്ചുവട്ടിൽ തന്നെ നോക്കി നിൽക്കുന്നു………..

ഞാൻ ഒരു പുക കൂടി വലിച്ചു വിട്ടു……….അതെ…….അയാൾ എന്നെ തന്നെയാണ് നോക്കി നിൽക്കുന്നത്………..ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി……….തീക്ഷണമായിരുന്നു ആ കണ്ണുകൾ……….

ഞാൻ സിഗരറ്റ് കളഞ്ഞു…………എന്നിട്ട് ഞാൻ അയാളുടെ അടുത്തേക്ക് നടന്നു……….

ഞാൻ അയാളുടെ മുന്നിൽ എത്തി………..അയാളെ നോക്കി………..ആ സന്യാസി എന്നെയും…….

“സമർ അലി ഖുറേഷി………..”……….അയാൾ എന്നെ നോക്കി സ്മരിച്ചു………….

ഞാൻ വിശ്വാസം വരാതെ അയാളുടെ മുഖത്തേക്ക് നോക്കി………..അയാൾക്ക് എന്നെ എങ്ങനെ അറിയാം എന്നത് എന്നെ ചിന്താകുലനാക്കി………….

“നിങ്ങൾക്ക് എന്നെ എങ്ങനെ അറിയാം……….”………ഞാൻ അയാളോട് ചോദിച്ചു…………
“നിന്നെ അറിയാൻ നിന്റെ രൂപം മുഴുവൻ കാണണമെന്നില്ല………..നിന്റെ കണ്ണുകൾ………അത് തന്നെ ധാരാളം…………അവൾ……….അവളുടെ കണ്ണുകൾ………..”……….സന്യാസി പറഞ്ഞു…………

പെട്ടെന്ന് എന്റെ ഉള്ളിൽ ഓർമ്മകൾ വന്നു നിറഞ്ഞു……….എന്റെ ഉള്ള് പിടയ്ക്കാൻ തുടങ്ങി……….ഞരമ്പുകൾ വലിഞ്ഞുമുറുകി………….

“ദൈവത്തിൽ നിനക്ക് വിശ്വാസമില്ലായിരിക്കാം………നിന്നിൽ വിശ്വസിക്കുക………….നിന്നിൽ വിശ്വസിക്കുന്നവരെ കാത്തു രക്ഷിക്കുക……….വിധി നിനക്കെതിരാണെങ്കിൽ പോലും…………”………സന്യാസി എന്നെ നോക്കി പറഞ്ഞു………….

അയാൾ പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും അയാൾ എന്താണ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി………..

“സമർ………..”………..പിന്നിൽ നിന്ന് ഞാൻ ഒരു വിളി കേട്ടു………..ഞാൻ പിന്നോട്ട് നോക്കി………..ഷാഹിയായിരുന്നു അ
ത്………..

ഞാൻ സന്യാസിയുടെ അടുത്തേക്ക് നോക്കി………..പക്ഷെ അയാളെ അവിടെ കണ്ടില്ല………..ഞാൻ ചുറ്റും നോക്കി…………ആ സന്യാസിയെ അവിടെ എവിടെയും ഞാൻ കണ്ടില്ല………….അയാൾ മാഞ്ഞുപോയിരുന്നു…………

“സമർ……….”……….ഷാഹി എന്നെ പിന്നെയും വിളിച്ചു………

ഞാൻ അവളുടെ അടുത്തേക്ക് നടന്നു……….

Leave a Reply

Your email address will not be published. Required fields are marked *