“ഡാ……….”……..കുഞ്ഞുട്ടൻ സമറിനെ വിളിച്ചു……….
സമർ അവനെ നോക്കി……….
“നീ അവൾ പറഞ്ഞത് കാര്യമാക്കണ്ട………”……….കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു………………
സമർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു………..
“അവൾ പറഞ്ഞതും സത്യം തന്നെയാ………അവൾ പറഞ്ഞതിലും കാര്യമുണ്ട്…………”……..സമർ അവനോട് പറഞ്ഞു………
“അവൾക്ക് ഒന്നും അറീല്ല……….”………കുഞ്ഞുട്ടൻ സമറിനെ ആശ്വസിപ്പിച്ചു…………
“ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതിലും അസ്വാഭാവികമായി മറ്റൊന്നും ഇല്ല……….”……….സമർ കുഞ്ഞുട്ടനോട് പറഞ്ഞൂ……
“എടാ……….”……..കുഞ്ഞുട്ടൻ വാക്കുകൾ കിട്ടാനാവാതെ കുഴഞ്ഞു……..
“നീ പറഞ്ഞത് ശരിയാ………..അവൾക്ക് ഒന്നും അറിയില്ല…………..അവളുടെ സത്യം അല്ല എന്റേത്………….എന്റെ സത്യം എന്താണോ അതിലാണ് ഞാൻ ഉറച്ചുനിൽക്കുന്നത്………….”………..സമർ പറഞ്ഞിട്ട് മുകളിലേക്ക് നടന്നു…….
പെട്ടെന്ന് സമർ തിരിഞ്ഞു………….കുഞ്ഞുട്ടൻ സമറിനെ നോക്കി……………….
“പിന്നെ വേറെ ഒന്നുകൂടി ഇല്ലേ കുഞ്ഞുട്ടാ………..”………….സമർ അവനോട് പറഞ്ഞു………..
കുഞ്ഞുട്ടൻ ഒരു ചോദ്യത്തോടെ അവനെ നോക്കി നിന്നു………………
“ഞാൻ മനുഷ്യനല്ലല്ലോ………….ചെകുത്താൻ അല്ലെ………….ചെകുത്താന്റെ സന്തതി ചെകുത്താനല്ലേ ആവൂ…………..മനുഷ്യൻ ആകില്ലല്ലോ……………”…………….സമർ മീശപിരിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് കുഞ്ഞുട്ടനോട് പറഞ്ഞു………..
അത് കേട്ട് കുഞ്ഞുട്ടനും ചിരിച്ചു………
“ഹഹ ഹഹ…………ദി ഗ്രേറ്റ് സമർ അലി ഖുറേഷി………….”………
കുഞ്ഞുട്ടനും മീശപിരിച്ചു അവനെ നോക്കി ചിരിച്ചു……….
അവർ രണ്ടുപേരും പരസ്പരം പൊട്ടിച്ചിരിച്ചു………….
സമർ മുകളിലേക്ക് പോയി……………..
കുറച്ചു കഴിഞ്ഞു സമറും ഷാഹിയും ഹാളിൽ ടീവി കണ്ടുകൊണ്ട് സോഫയിൽ ഇരിക്കുകയായിരുന്നു……..
കുഞ്ഞുട്ടൻ ബാഗും തോളിലേറ്റി പോകാനൊരുങ്ങി ഇറങ്ങി വന്നു………..
“ഹാ ഊരുതെണ്ടി പിന്നേം നാട് വിടുവാണോ…….”…………….ഷാഹി അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു………………
കുഞ്ഞുട്ടൻ അവളെ നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്ന രീതിയിൽ ഒരു നോട്ടം നോക്കി…………..ഷാഹി അതിന് ഒന്ന് ഇളിച്ചു കാട്ടി