വില്ലൻ 8 [വില്ലൻ]

Posted by

പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടീ……………
എൻ്റെ പുന്നാരേ
കാക്ക വെളുക്കില്ലെടീ…………..
തേനിൽ കുളിച്ചാലും
പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടീ………….
എൻ്റെ പുന്നാരേ
കാക്ക വെളുക്കില്ലെടീ…………

സ്പീക്കറിൽ നിന്ന് പാട്ടുയർന്നു കേട്ടു………….അതോടൊപ്പം വണ്ടി ഓടിക്കുന്ന ആളും പാട്ടുപാടിക്കൊണ്ടിരുന്നു…………

ആളെ മനസ്സിലായെന്ന് കരുതുന്നു………..

വേറെയാര്……… നമ്മുടെ കുഞ്ഞുട്ടൻ തന്നെ………..

“കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ…………”……..കുഞ്ഞുട്ടൻ ഉറക്കെയുറക്കെ പാടിക്കൊണ്ടിരുന്നു…………

ഠോ………….

പെട്ടെന്നാണ് ആ ശബ്ദം കുഞ്ഞുട്ടൻ കേട്ടത്……….

ജീപ്പ് ഒന്നുലഞ്ഞു……….. കുഞ്ഞുട്ടൻ ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി…………..

“പണ്ടാരം………കണ്ണിമാങ്ങ പണി തന്നെന്നാ തോന്നുന്നേ……….”……കുഞ്ഞുട്ടൻ മനസ്സിൽ കരുതി………..

കുഞ്ഞുട്ടൻ ജീപ്പിൽ നിന്നിറങ്ങി………..

എന്നിട്ട് ടയറിലേക്ക് മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് വെച്ച് അടിച്ചുനോക്കി……….

പിന്നിലെ ടയർ ഗുദാഹവ……….

കുഞ്ഞുട്ടൻ ടയറിലേക്ക് സൂക്ഷിച്ചു നോക്കി………ആപ്പ്………..ടയർ പൊട്ടിയതല്ല……….പൊട്ടിച്ചതാ…………

പണി വരുന്നുണ്ട് അവറാച്ചാ എന്ന് തലയിലേക്ക് ഇൻഫർമേഷൻ കിട്ടി കുഞ്ഞുട്ടൻ ഒന്ന് തിരിഞ്ഞതും ആരോ അവന്റെ പുറത്തു ചവിട്ടി………കുഞ്ഞുട്ടൻ മുന്നോട്ട് തെറിച്ചു വീണു………

കുഞ്ഞുട്ടൻ പെട്ടെന്ന് ചാടിയെണീറ്റു……….ചുറ്റും നോക്കി………..അവർ നാലഞ്ചുപേരുണ്ട്…………..

“കോളേജിൽ പോകുമ്പോ പലമുഖം കാണുമ്പോ എന്നെയും ഓർത്തീടണെ…….”……..എന്ന് പാടിക്കൊണ്ട് തന്റെ നേരെ വന്ന ആദ്യത്തെ ആളുടെ നെഞ്ചത്തു കുഞ്ഞുട്ടൻ ആഞ്ഞു ചവിട്ടി…………അവൻ റോഡിലേക്ക് ചന്തിയും കുത്തി വീണു………..

Leave a Reply

Your email address will not be published. Required fields are marked *