കിരണിന്റെ മുഖം ക്ഷോഭമായി……..പക്ഷെ കിരൺ അത് അടക്കി……….കുഞ്ഞുട്ടൻ കിരണിന്റെ ഭാവമാറ്റങ്ങൾ കണ്ടു ഉള്ളിൽ ചിരിച്ചു…………
“എവിടെ നിന്റെ തലതൊട്ടപ്പൻ…………. നിന്റെ രക്ഷകൻ…………”………കിരൺ കുഞ്ഞുട്ടനോട് ചോദിച്ചു…………
“ഹഹഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹാ ഹഹഹ ഹഹഹ ഹഹഹ……….”……ഒരു നീണ്ട പൊട്ടിച്ചിരി മാത്രമായിരുന്നു അതിന് മറുപടി………..
കിരണൊഴികെ മറ്റുള്ളവർ വന്ന് കുഞ്ഞുട്ടൻ മർദിക്കാൻ തുടങ്ങി……….
“അവൻ എവിടെയാണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിനക്ക് പോകാം………ഇല്ലെങ്കിൽ ഇവരുടെ ചവിട്ടും കൊണ്ട് നീ തീരും…….”…………..കിരൺ പറഞ്ഞു…………
“ഹഹ്ഹഹഹ്ഹ ഹഹാ ഹഹ്ഹ ഹഹ്ഹഹാ ഹഹാ ഹഹാ……….”……….അതിനും മറുപടി ഒരു നീണ്ട പൊട്ടിച്ചിരി മാത്രം………
മറ്റു പൊലീസുകാർ കുഞ്ഞുട്ടനെ ചവിട്ടിക്കൊണ്ടിരുന്നു……..
കിരൺ കുഞ്ഞുട്ടന്റെ അടുത്തേക്ക് വന്നു……….മറ്റുള്ളവർ മർദിക്കുന്നത് നിർത്തി………..
കിരൺ കുഞ്ഞുട്ടനുമുന്നിൽ ഇരുന്നു………
“പറ……..അവൻ എവിടെ……..”……..കിരൺ അവനോട് ചോദിച്ചു………
വീണ്ടും പൊട്ടിച്ചിരി………
കിരൺ അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു……..എന്നിട്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചിട്ട് കിരണിന്റെ മുഖത്തിന് നേരെ വലിച്ചു………
കുഞ്ഞുട്ടനും കിരണും മുഖാമുഖം…………
“പറയെടാ നായിന്റെ മോനെ………ഇല്ലെങ്കി കൊന്ന് കളയും……….”……..കിരൺ അവനോട് പറഞ്ഞു………
കുഞ്ഞുട്ടൻ ചിരിച്ചു……….
“നിനക്ക് അവനെ കാണണോ………”………കുഞ്ഞുട്ടൻ കിരണിനോട് ചോദിച്ചു……………