ബാലഗോപാലും ഗംഗാധരനും പേടിച്ചു പിന്നിലേക്ക് വലിഞ്ഞു……….നിരഞ്ജനയും ഭയന്നു…………. ഒന്നും പറയാനാവാതെ മിണ്ടാതിരുന്നു…………..
“എന്നെ തേടി വരരുത്………..എന്നെ തേടി വന്നാൽ പിന്നെ നിങ്ങളെ തേടിയാൽ കിട്ടില്ല……….”…………സമർ അവർക്ക് ഭീഷണി കൊടുത്തു………….
ഫോൺ കട്ടായി…………..
നിരഞ്ജന പേടിച്ചിരുന്നു……….അവൾ തിരിഞ്ഞു ബാലഗോപാലിനെയും ഗംഗാധരനെയും നോക്കി……………..അവർ രണ്ടുപേരും ഭയന്നിട്ട് ഭയത്തിന്റെ കൊടുമുടി കയറിയെന്ന് അവൾക്ക് മനസ്സിലായി………..
നിരഞ്ജന കസേരയിൽ തല കുമ്പിട്ടു ഇരുന്നു………..തന്റെ ആദ്യ മുന്നേറ്റം തന്നെ പാളിയതിൽ അവൾക്ക് കടുത്ത നിരാശയുണ്ടായിരുന്നു…………..അവൾ തല കുമ്പിട്ടു തന്നെ ഇരുന്നു……………
■■■■■■■■■■■■■■■■■■■■■■■■■■
അവർ അവിടേക്ക് ആംബുലൻസ് വിട്ടു………കിരണിനെയും കൂട്ടരെയും അഡ്മിറ്റ് ചെയ്തു……….എല്ലാവർക്കും സാരമായ പരിക്കുകൾ ഉണ്ട്…………
നിരഞ്ജന അപ്പോഴും തല കുമ്പിട്ട് ഇരിക്കുകയായിരുന്നു……….
ബാലഗോപാൽ കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് നോക്കി………പെട്ടെന്ന് ബാലഗോപാലിന്റെ മുഖം വികസിച്ചു………..കണ്ണ് ചെറുതായി…………
ബാലഗോപാൽ തിരിഞ്ഞു നിരഞ്ജനയെ നോക്കി……….നിരഞ്ജന അപ്പോഴും അതേ ഇരിപ്പ്……….ബാലഗോപാലിന് സഹതാപം തോന്നി…………
ബാലഗോപാലും ഗംഗാധരനും നിരഞ്ജനയുടെ അടുത്ത് ചെന്നു…………
“മാഡം………..”……….ബാലഗോപാൽ നിരഞ്ജനയെ വിളിച്ചു………….
നിരഞ്ജന തലയുയർത്തി………….
“എല്ലാവരും ഈ കേസിൽ കാട്ടിയ അബദ്ധം തന്നെയാണ് മാഡവും ചെയ്തത്………..”……….ബാലഗോപാൽ പറഞ്ഞു………..
നിരഞ്ജന ചോദ്യഭാവത്തോടെ അവനെ നോക്കി…………
“വിലകുറച്ചു കണ്ടു അവരെ……….”……..ബാലഗോപാൽ പറഞ്ഞു……….
നിരഞ്ജന മനസ്സിലായെന്ന മട്ടിൽ തലതാഴ്ത്തി…………
“അവർ ആരാണെന്ന് നമുക്കിനിയും മുഴുവനായി അറിയില്ല………അതറിയാതെ എടുത്തുചാടി ഒരു നടപടിയെടുത്താൽ ഒരിക്കലും വിജയിക്കില്ല……….”……..ബാലഗോപാൽ തുടർന്നു………….
“കിരൺ സമർ ഒരു വീക്ക് ലിങ്ക് ആണെന്ന് പറഞ്ഞപാടെ മാഡം എടുത്തുചാടി………..നമുക്ക് സമർ ആരാണെന്ന് അറിയാമോ…………അവന്റെ ഒരു ഫോട്ടോ പോലും നമ്മൾ കണ്ടിട്ടില്ല………..അവനെ കുറിച്ച് ഒരു പെറ്റിക്കേസ് പോലും നമ്മുടെ ഫയലുകളിൽ ഇല്ലാ………….അവൻ ആരാണെന്ന് നമുക്ക് ഒട്ടും അറിയില്ല…………..ഇപ്പോൾ നമുക്ക് കുറച്ചു