വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Posted by

എന്താടീ? എന്തോ പതിവില്ലാത്ത, പരിചയമില്ലാത്ത വഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെ തോന്നി. തിരകളുടെ ഒഴുക്കിൽ പൊങ്ങിത്താഴുന്നതു പോലെ!

ഒന്നൂല്ലെടാ. നെനക്കെന്തായാലും ബാറ്റായിലൊരു പണിയൊറപ്പാടാ. അവളൊന്നു ചിരിച്ചു. എന്തോ, മേലാകെ കുളിരുകോരുന്നപോലെ തോന്നി. അവൾ എനിക്കറിയാവുന്ന സീമപ്പെണ്ണല്ല… എന്റെ കളിക്കൂട്ടുകാരിയല്ല.. എനിക്കറിഞ്ഞൂടാത്ത, ഏതോ ആകർഷണമുള്ള പെണ്ണ്… ആഹ്! ഞാൻ തലയൊന്നു കുടഞ്ഞു ക്ലിയറാക്കി. വാടീ… വണ്ടിയിൽ കേറി വിട്ടു. പതിവില്ലാതെ അവൾ കാലുകൾ രണ്ടുസൈഡിലുമിട്ട് എന്റെ പുറത്ത് നെഞ്ചൊട്ടിയിരുന്നു. ബുള്ളറ്റിന്റെ താളത്തിനൊപ്പം അവളുടെ ഞെരിഞ്ഞമരുന്ന മുലകൾ തുടിക്കുന്നതുപോലെ!

പോട്ടേടീ. അവളെയിറക്കിയിട്ട് ഞാൻ വണ്ടിയൊതുക്കി. തൊട്ടപ്രത്താണ് എന്റെ വീട്.

ഉം… നോക്കീംകണ്ടും നടക്കടാ. ഇരുട്ടാ…അവളുടെ മുഖം വ്യക്തമല്ലായിരുന്നു. എന്തൊക്കെയോ ആലോചിച്ച് ഞാൻ വീട്ടിലെത്തി.

അടുത്ത ദിവസം അവൾ പഴയ കാന്താരിയായി. ഞാനും നോർമ്മലായി.

ഫൈനലിയർ പരീക്ഷ വന്നുകേറി. ഒരു പ്രശ്നവുമില്ലായിരുന്നു. ഇഷ്ടവിഷയങ്ങൾ. സീമയാണെങ്കിൽ കമ്പ്ലീറ്റ് ടെൻഷനിലും. സാഹിത്യമിഷ്ടമായിരുന്നെങ്കിലും അവളുടെ പാഠപുസ്തകങ്ങൾ എനിക്കത്ര പരിചയമില്ലാത്തവയായിരുന്നു. എന്നാലും കരയാറായ അവളുടെ വിങ്ങുന്ന മുഖം കണ്ടപ്പോൾ പാവം തോന്നി. ചുരുങ്ങിയ ആഴ്ച്ചകളിൽ സമയം കണ്ടെത്തി അവളുടെ കൂടെയിരുന്നു. നോട്ടുകളുണ്ടാക്കി. പുസ്തകങ്ങളിലൂടെ കടന്നുപോയി. പെണ്ണിനു തലയുണ്ടായിരുന്നു. അശ്രദ്ധയാണ് പ്രശ്നം. എന്നാലും തോല്ക്കുന്ന കാര്യമോർത്തപ്പോൾ പെണ്ണിന്റെ ഭാവം മാറി. ശ്രദ്ധയോടെയിരുന്നു പഠിച്ചു.

ഇന്റർവ്യൂ ചെയ്യാൻ പത്രക്കാർ വന്നപ്പോൾ സീമയാണവരെ സ്വീകരിച്ചതും ചായ സൽക്കരിച്ചതും. എനിക്ക് റാങ്ക് കിട്ടിയതിൽ അമ്മയുമച്ഛനും സന്തോഷിച്ചപ്പോൾ പൂത്തുലഞ്ഞതവളാണ്. കൽക്കത്തയിൽ സ്റ്റാസ്റ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഞാൻ പോയപ്പോൾ അവൾ ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി. അവൾക്ക് ഫസ്റ്റ്ക്ലാസുണ്ടായിരുന്നു.

അവിടെ നിന്നും ദില്ലിയിൽ എംഫില്ലിന്… പിന്നെ ഡോക്റ്ററ്ററേറ്റിന്. അച്ഛൻ റിട്ടയറായി മലബാറിലെ തറവാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടയ്ക്കെവിടെയോ വന്നവഴികൾ മങ്ങിത്തുടങ്ങിയിരുന്നു. ചുരുങ്ങിയ അവധിക്കാലങ്ങൾ തറവാട്ടിലും. ആദ്യമെല്ലാം സീമയുമായി ഇടയ്ക്ക് ഫോണിൽ നാലുവാചകങ്ങളെങ്കിലും പറയുമായിരുന്നു. വല്ലപ്പോഴും വരുന്ന അവളുടെ നീണ്ട എഴുത്തുകൾ ഒരു സ്വകാര്യ സ്വത്തായി സൂക്ഷിച്ചിരുന്നു… എങ്ങിനെയോ തിരക്കുകൾ അകലത്തിന്റെ ദൈർഘ്യം കൂട്ടി.. പതിയെ ടച്ചില്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *