അടുക്കളേൽ ചെന്നപ്പോ നാണിയമ്മ എന്തോ ആലോചിച്ച പുറത്താക്കും നോക്കി ഇരുപോണ്ട്.ഞാൻ നേരെ ചെന്ന് ചന്തിക് ഒരു അടുകൊടുത്തു.
നാണിയമ്മ :ആഹ്ഹ് ഈൗ ചെക്കനെ കൊണ്ട്.അടി വാങ്ങും കേട്ടോ.ഇരിക്ക് ഇവിടെ.
ഞാൻ :ഓഹ് ഒരാടിയല്ലേ ഞാൻ അങ്ങ് വാങ്ങിക്കോളാം.
പിന്നെ നാണിയമ്മ എനിക്ക് നല്ല ചൂട് ഇഡലിയഉം സാമ്പാറും തന്നു എന്നിട്ട് ഞാൻ വായേം കഴുകി നാണിയമ്മയുടെ സാരിൽ മുഖവും തൊടച്ചു. ഹാളിലേക്കു ചെന്ന് അപ്പോഴാണ് അച്ഛന്റെയും അമ്മയുടേം മുറി കണ്ണിൽ പെട്ടത് നേരെ അതിന്റെ മുന്നിൽ പോയ് കുറച്ചു നേരം നിന്നു. വാതിൽ അഡഞ്ഞു കിടക്ക.
ഞാൻ വാതിൽ തുറന്ന് അകത്തു കേറി. അമ്മയുടെ കാച്ചെണ്ണയുടെ മണം ഇപ്പഴും ഇവിടെ ഇണ്ട്. കണ്ണടച്ച് ഒന്ന് നിന്നു ഞാൻ, ഓരോ പഴേ ഓർമ്മകൾ. അറിയാതെ കണ്ണുകൾ ഒന്ന് നിറഞ്ഞു തുളുമ്പി പോയ്. എന്നിട്ട് അച്ഛന്റെ ചാരു കസേരയിൽ പോയ് ഇരുന്നു അച്ഛൻ വായിച്ചു ബാക്കി വെച്ചേക്കുന്ന പുസ്തകം.
പിന്നെ ആണ് ഞൻ ശ്രമിച്ചത് അമ്മയുടെ അലമാരി പാതി തുറന്നു കിടക്കുന്നത്, ഞൻ ചെന്ന് അത് തുറന്നു നോക്കി പഴേ സാരികൾ. ഞങ്ങളുടെ എല്ലാവരുടേം ഒരു ഫോട്ടോ പിന്നെ ഞാനും അമ്മയും നിക്കുന്ന ഒരു ഫോട്ടോ.. പിന്നെ ഞാൻ ആ വാതിൽ അടച്ചു തിരിഞ്ഞപ്പോൾ, വാതിൽക്കൽ ആരോ നിക്കുന്നു.
(ഇതാരാണാവോ ).
അശ്വതി :ഹായ് ഞാൻ കാർത്തികെട്ടന്റെ വൈഫ് ആണ്.
ഞാൻ :ഓ സോറി മനസിലായില്ല.
അശ്വതി :അഹ് അത് നമ്മൾ ആദ്യം ആയിട്ടല്ലേ കാണുന്നെ.
ഞാൻ ഇതും പറഞ്ഞത് മുറിവിട്ടു പുറത്ത് പോവാൻ തുടങ്ങീപോ ഒരു കൈ എന്റെ തോളിൽ. ഞൻ തിരിഞ്ഞ് നോകീപ്പോ ചേട്ടൻ കാർത്തിക്ക് (ഓഹ് വല്യ ബഹുമാനം ഒന്നും ഇല്ല വേണേ നിനക്ക് കൊറച്ചു പുച്ഛം തരാം 😏.)