വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

പോയിവരാമെന്നതായിരുന്നു പ്രധാനകാരണം. സഞ്ജുവിനു കുടുംബത്തെയും വേദപുരം ഗ്രാമത്തെയും അവിടത്തെ ക്ഷേത്രത്തെയുമൊക്കെ പിരിഞ്ഞു നിൽക്കാൻ ആകുകയില്ലായിരുന്നു.

പാലക്കാട്‌ എൻഎസ്എസ് കോളജ്  നല്ല കോളജൊക്കെയാണ്. നല്ല റാങ്ക് കിട്ടുന്ന വിദ്യാർത്ഥികളൊക്കെ അവിടെ പഠിക്കുന്നുമുണ്ട്.പക്ഷെ വിദ്യാർത്ഥി  രാഷ്ട്രീയത്തിനു പേര് കേട്ട ആ കോളേജിൽ അക്രമസംഭവങ്ങൾ തുടർക്കഥ ആരുന്നു.രാജ്യത്തു റാഗിങ്ങ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ അത് നല്ലപോലെ ഉണ്ടാകും അതിനാൽ സൂക്ഷിക്കണമെന്നൊക്കെയാണ് സഞ്ജു കോഴ്‌സിന് ചേരുന്നതിനു  മുൻപ് തന്നെയുള്ള കേട്ട കഥകൾ.

ആദ്യദിനം  കുഴപ്പമില്ലാതെ കടന്നു പോയി.കമ്പ്യൂട്ടർ  സയൻസ് എന്നാൽ കോളജിലെ പാവം പിടിച്ച ബാച്ച്  എന്നാണ് പൊതുവെയുള്ള ധാരണ.ഇതിനൊരു കാരണമുണ്ട്.പൊതുവേ കംപ്യൂട്ടർ സയൻസ് ക്ലാസുകളിൽ പകുതിയിലേറെ വിദ്യാർഥികളും പെൺപിള്ളേർ ആയിരിക്കും.ഇതേ കാരണത്താൽ തന്നെ കമ്പ്യൂട്ടർ സയൻസിലെ സീനിയർസ്  ഒക്കെ നല്ല ആളുകൾ ആയിരുന്നു.അവർ ഫസ്റ്റ് ഇയേഴ്സിനെ റാഗ് ചെയ്യാൻ ഒന്നും വന്നില്ല.

എന്നാൽ പിറ്റേന്ന്  ഉച്ചയ്ക്ക് ..

പൂത്തുമ്പി എന്ന്‌ വിളിപ്പേരുള്ള സഞ്ജുവിന്റെ സഹാബാച്ചുകാരൻ റോണി ഓടിക്കിതച്ചെത്തി.‘എല്ലാരും ഒന്ന് കേട്ടേ, മെക്കാനിക്കലിൽ  നിന്ന് ഒരു ഗ്രൂപ്പ് നമ്മളെ റാഗ് ചെയ്യാൻ വരുന്നുണ്ട്.ആ ജാക്കിയും അതിലുണ്ടെന്ന്.’റോണി വിളിച്ചുപറഞ്ഞു.

ജാക്കി അഥവാ  ജെയിംസ് വർഗീസ് കുഴൽനാടൻ.

കോളജിലെ ടെറർ സീനിയർ .അമേരിക്കൻ  വ്യവസായി വർഗീസ് കുഴൽനാടന്റെ തലതെറിച്ച  സന്തതി. കോളജിലെ കഞ്ചാവ് ബിസിനസ്സും മറ്റു  വിധ്വംസക പ്രവർത്തികളും ഏറ്റെടുത്തു നടത്തുന്ന ജാക്കി ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയ  സംഘടനയ്ക്കു വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു.കടൽ പോലെ സപ്ലി പേപ്പറുകൾ കിടപ്പുണ്ടെങ്കിലും വാവിനും സംക്രാന്തിക്കുമൊക്കേ കോളേജിൽ  വരികയുള്ളൂ.എന്നാൽ അവന്റെ മസിൽ, മണി പവറു പേടിച്ചു സാറന്മാരൊക്കെ അറ്റൻഡൻസ് വാരിക്കോരി ഇട്ടു കൊടുക്കും.അവരുടെ പേടിക്കും കാരണമുണ്ട്.ജാക്കി തനി സൈക്കോയാണ്.

ജാക്കി ഇത്രയ്ക്കു കുപ്രസിദ്ധി നേടിയത് അവൻ സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം നിമിത്തമാണ്. ആയിടയ്ക്കു കോഴിക്കോട്ടു നിന്ന് ഒരധ്യാപിക സ്ഥലം മാറി കോളജിലെത്തി. അൽപം സ്ട്രിക്റ്റ് ആയിരുന്നു അവർ. ജാക്കിക്ക് അറ്റൻഡൻസും ഇന്റേണലുമൊക്കെ അവർ പൂജ്യമിട്ടുകൊടുത്തു. ആരൊക്കെ ശുപാർശ ചെയ്തിട്ടും അവർ കേട്ടില്ല. ഒടുവിൽ കോപിഷ്ഠനായ ജാക്കി ആ അധ്യാപികയെ നടുറോഡിൽ  വച്ച് ബ്ലൗസ് വലിച്ച് കീറി അപമാനിച്ചു.ആകെ തകർന്നുപോയ അധ്യാപിക കേസിനൊക്കെ പോയെങ്കിലും സാക്ഷിമൊഴിയില്ലാത്തതിനാൽ ഒന്നും നടന്നില്ല.അവസാനം ആ പാവം ടീച്ചർ രാജി വച്ച പോയി.അധ്യാപകരും അവരുടെ സംഘടനയുമൊക്കെ പ്രതിഷേധിച്ചെങ്കിലും ജാക്കിയുടെ അപ്പൻ വർഗീസ് കുഴൽനാടന്റെ കാശിന്റെ പിൻബലത്തിൽ പ്രതിഷേധം വെള്ളത്തില്‍ വരച്ച വര പോലെയായി

Leave a Reply

Your email address will not be published. Required fields are marked *