ൽ കാലും വച്ച് നിന്നു.
അതിനു ശേഷം ഷെറിനും സ്വയം സീറ്റ് ബെൽറ്റ് അഴിച്ചു സീറ്റ് ഇൽ തിരിഞ്ഞു നിന്നു .
“മോനെ കൈ ഒരിക്കലും സീറ്റ് ൽ നിന്നും വിടരുത് ,കാലും . മെല്ല മെല്ല ഇടതു
വശത്തേക്കു നീങ്ങണം, ഒകെ ?”
“മ്മ്മ് ”
ഷെറിൻ മെല്ല ലെഫ്റ് സൈഡ് ലേക് നീങ്ങി .കീർത്തനയുടെ മുകളിൽ കൂടെ നടന്നു ഫ്ലൈറ്റ് ന്റ്റെ നടുവിൽ ഉള്ള ഇടനാഴിയിൽ എത്തി .റൈറ്റ് സൈഡ് ഇൽ മോനും വരുന്നുണ്ടെന്നു ഉറപ്പു വരുത്തി .
“മോൻ ആദ്യം പോ ,അമ്മ പിന്നിൽ വാരം ”
തലയാട്ടി കൊണ്ട് ടോണി ഫ്ലൈറ്റ് ന്റ്റെ ഇടനാഴിയിൽ ഇരുവശത്തായി രണ്ടു കാലും വച്ച് മുകളിലോട്ടു കയറാൻ തുടങ്ങി
“ഫസ്റ്റ് റൈറ്റ് ഹാൻഡ് റൈറ്റ് ലെഗ് പിന്നാ ലെഫ്റ് ഹാൻഡ് ലെഫ്റ് ലെഗ് . ”
ടോണി ക് ഇൻസ്ട്രക്ഷൻ കൊടുത്തു കൊണ്ട് ഷെറിൻ പിന്നാലെ കൂടി .
**************
ഒരു ‘ ലേറ്റ് ബ്ലൂമർ ‘ ആണ് ടോണി. പ്രായപൂർത്തി ആയെങ്കിലും അതിൻ്റെ
പക്വതയും ശാരീരിക വളര്ച്ചയും ടോണി ക് ഇല്ലാർന്നു . അഞ്ചു അടി ആറു
ഇഞ്ചു വലുപ്പവും അറുപതു കിലോ ഭാരവും ഉള്ള ഒരു ടീനേജ് ബോയ് .
മീശയും താടിയും ഒന്നും ഇല്ലെങ്കിലും കാണാൻ കാണാൻ സുന്ദരനായിരുന്നു ടോണി.ഇന്ത്യൻ ഓസ്‌ട്രേലിയൻ മിക്സ് ആയതുകൊണ്ട് അമ്മയുടെ നല്ല
പാൽവെണ്ണ നിറവും അച്ഛന്റെ ഡൈമൻഡ് ഷേപ്പ് മുഖവും ആണ് ലഭിച്ചത് .
ലേറ്റ് ബ്ലൂമർ ആയതു കൊണ്ട് തന്നെ ഷെറിൻ ടോണി യെ കൊണ്ട് ഭാരം എടുത്തുകൊണ്ടുള്ള വർക്ഔട് ചെയ്യിപ്പിച്ചിരുന്നില്ല .എങ്ങാനും അത് അവന്റെ വളർച്ചയെ ബാധിക്കുമോ എന്ന് .
പക്ഷെ ചെറുപ്പം മുതലേ അവനെ കൊണ്ട് ജോഗിങ് പോകാനും ഇടക്കിടെ യോഗ ചെയ്യിപ്പിക്കാനും അവൾ മറന്നില്ല .
അതുകൊണ്ടു തന്ന നല്ല ദൃഢ മുള്ള ശരീരം ആയിരുന്നു അവന്റേതു.
****************
ചുറ്റുമുള്ള ബഹളങ്ങളും ഫ്ലൈറ്റ് അറ്റെൻഡന്റ് ന്റെ ശാസനകളും വകവെക്കാതെ ഷെറിനും മകൻ ടോണി ഉം പിറകിലെ സീറ്റ് ലക്ഷ്യമാക്കി നടന്നു .മകൻ എന്തെങ്കിലും ചുവടു തെറ്റിയാൽ അപ്പൊ കൈ താങ്ങാനാകും വിധം ഷെറിൻ തൊട്ടേ പിന്നാലെ കൂടി.
മേല മേല കേറികൊണ്ടിരിക്കുമ്പോഴാണ് ഷെറിന് പെട്ടെന്നു ഒരു സംശയം തോന്നിയത് .പെട്ടന്നു തന്നെ അവൾ അവൾ ചുറ്റും നോക്കി , ചുറ്റും കണ്ട കാഴ്ച വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞില്ല . കണ്ട ദൃശ്യത്തെ എങ്ങനെ ഉൾക്കൊള്ളണം എന്ന് പോലും അവൾക്കു അറിയില്ലായിരുന്നു .
പക്ഷെ അതും ചിന്തിച്ചിരിക്കാൻ അവൾക്കു സമയം ഇല്ലാർന്നു .ഇപ്പോൾ അവൾക്കു ഒരു ചുമതല ഉണ്ട്, തന്നെയും തന്റെ മകനെയും വരാൻ പോകുന്ന അപകടത്തിൽ നിന്നും രക്ഷിക്കുക .അതിനാൽ അവൾ മറ്റു ചിന്തകളെല്ലാം മാറ്റി വെച്ച് മുന്നോട്ടു നടന്നു.
“മോനെ ,ഇനി റൈറ്റ് സൈഡ് ലേക് നീങ്ങി ആ സീറ്റ് ൽ പിടിച്ചു നിക്ക് .”
ഒഴിഞ്ഞ സീറ്റ് ന്റെ അരികിലായി എത്തിയ ടോണി യോടെ ഷെറിൻ ഉറക്കെ വിളിച്ചു പറഞ്ഞു .