Will You Marry Me.?? Part 05 [Rahul Rk]

Posted by

വീണ്ടും പരീക്ഷിക്കുക ആണോ കർത്താവേ…
ഒരുപാട് നേരം ഞാൻ തിരിഞ്ഞും മറിഞ്ഞും എന്ത് ചെയ്യണം എന്ന് ആലോചിച്ചു കിടന്നു.. ഉറക്കം വന്നതല്ലാതെ ഉത്തരം മാത്രം വന്നില്ല…************ ******************

രാവിലെ തന്നെ ചേട്ടായി ആണ് വിളിച്ച് എനീപ്പിച്ചത്…

“ടാ ഷോൺ.. എനീക്ക്‌… പിന്നെ ബോധം ഇല്ലാതെ അവളോട് പോയി ഹാപി ബർത്ത്ഡേ പറയല്ലേ..”

“ഇല്ല ചേട്ടായി..”

“ഓകെ.. എന്നാ പോയി കുളിച്ചേച്ചും വാ നമുക്ക് വേഗം ഇറങ്ങാം..”

ചേട്ടായി മുറിയിൽ നിന്ന് പോയതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ച് ആയിരുന്നു.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണല്ലോ..

“ഹലോ കാർലോ..”

“ഷോൺ.. എന്താ പ്ലാൻ..??”

“കാർലോ.. അറിയാലോ ചേട്ടത്തിയുടെ ബർത്ത്ഡേ ആണ്..അത് മിസ്സ് ചെയ്യാൻ പറ്റില്ല.. നമുക്ക് അത് കഴിഞ്ഞിട്ട് പോകാം അല്ലാതെ വേറെ വഴിയില്ല..”

“ഓകെ ഷോൺ.. നീ പറഞ്ഞാൽ മതി..”

ഇതല്ലാതെ വേറേ വഴിയില്ല.. ലഞ്ച് കഴിച്ചു കഴിഞ്ഞാൽ ഉടനെ ചാടാം…
ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡി ആയി.. അപ്പോളേക്കും മറ്റുള്ളവരും റെഡി ആയിരുന്നു..
ചേട്ടത്തി ആണെങ്കിൽ ഒന്നും അറിയാതെ സാധാരണ പോലെ ഏതോ സ്ഥലം കാണാൻ പോകുന്നു എന്ന മട്ടിൽ നിൽക്കുന്നു…
ചേട്ടായിക്ക്‌ നല്ല ടെൻഷൻ ഉണ്ട് എന്ന് തോന്നുന്നു മുഖം കണ്ടിട്ട്…
ജൂലി എന്നെ നോക്കി കണ്ണുകൊണ്ട് ഓരോന്ന് കാണിക്കുന്നുണ്ട്.. ഞാൻ ഫോൺ എടുത്ത് അവൾക്ക് മെസ്സേജ് അയച്ചു ഞാൻ ഉച്ചക്ക് ആണ് പോകുന്നത് എന്ന് പറഞ്ഞ്.. അത് കേട്ടപ്പോൾ അവളും ഓകെ ആയി..

കുറച്ച് കഴിഞ്ഞപ്പോൾ കാർലോ വന്നു.. അദ്ദേഹത്തോടു ചേട്ടായി മുന്നേ എല്ലാം പറഞ്ഞിരുന്നു..
അങ്ങനെ ഞങ്ങൾ എല്ലാവരും ജീപ്പിൽ കയറി യാത്ര തുടർന്നു.. ഒരു സൂ കാണാൻ ആണ് പോകുന്നത് എന്നാണ് ചെട്ടത്തിയോട് പറഞ്ഞിരിക്കുന്നത്..
ഇടയ്ക്ക് ചേട്ടത്തി മാറി മാറി ഞങളെ ഒക്കെ നോക്കുന്നുണ്ട്. ചിലപ്പോ ആരും എന്താ വിഷ് ചെയ്യാത്തത്‌ എന്ന് കരുതിക്കാണും പാവം..

അധികം വൈകാതെ തന്നെ ജീപ്പ് റസ്റ്റോറന്റിൽ മുന്നിൽ എത്തി.. ഞങ്ങൾ എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി..
ചേട്ടത്തി കഥയൊന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *