രൂപ : ആദി പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് സോറി.. എനിക്ക്..
എന്നാൽ ഒന്നും കേൾക്കാതെ ആദി ബൈക്ക് മുന്നോട്ടെടുത്തു
കുറച്ച് സമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ
അമ്മ : എന്തടാ മുഖം വല്ലാതെ ഇരിക്കുന്നെ
ആദി : ഹേയ് ഒന്നുമില്ല അമ്മ ചോറെടുത്ത് വെക്ക്
ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി
പിറ്റേദിവസം രാവിലെ
അമ്മ : ടാ നിനക്കിന്ന് കോളേജ് ഇല്ലല്ലോ നമുക്ക് ഏട്ടന്റെ വീടുവരെയൊന്നു പോയിട്ടു വരാം
ആദി : അമ്മ പൊക്കൊ എനിക്കിന്നൊരു വർക്ക് ഉണ്ട്
അമ്മ : എന്നാൽ വർക്ക് കഴിഞ്ഞു പോകാം
ആദി : വർക്ക് അല്പം ദൂരെയാ അമ്മേ വരാൻ നല്ല വൈകും ചിലപ്പോൾ ഇന്ന് വരാൻ പറ്റിയെന്നും വരില്ല അതുകൊണ്ട് അമ്മ മാമന്റെ വീട്ടിൽ ചെന്ന് കിടന്നോ
അമ്മ : നീ എന്തിനാടാ അത്ര ദൂരെയുള്ള വർക്കൊക്കെ എടുക്കുന്നത് എനിക്കിനി നീ വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാകില്ല
ആദി : മുൻപേ ഏറ്റുപോയ വർക്കാ അമ്മേ പിന്നെ കുറച്ചു കൂടുതൽ കാശും കിട്ടും അമ്മ ടെൻഷനൊന്നും അടിക്കണ്ട ഞാൻ പോയിട്ട് പറ്റുന്നത്ര വേഗത്തിൽ വരാം
അമ്മ : അപ്പോൾ നിന്റെ ഭക്ഷണത്തിന്റെ കാര്യമോ
ആദി : അതൊക്കെ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം
ഇത് കേട്ട അമ്മ പതിയെ ആദിയുടെ കവിളിൽ തലോടി
അമ്മ : ആദി നിനക്കെന്തെങ്കിലും വിഷമമുണ്ടോ
ആദി : എന്ത് വിഷമം
അമ്മ : കുറച്ചു ദിവസമായി നിന്റെ മുഖത്ത് എന്തോ സങ്കടമുള്ളത് പോലെ തോന്നുന്നു നന്നായി ഭക്ഷണം കഴിക്കുന്നില്ല തമാശ പറയുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടാ
ആദി : ഒന്നുമില്ല അമ്മേ അതൊക്കെ അമ്മക്ക് വെറുതെ തോന്നുന്നതാ വേഗം ഇറങ്ങിയാൽ ഞാൻ മാമന്റെ വീട്ടിൽ ആക്കിയിട്ട് പോകാം
അമ്മ : വേണ്ട എനിക്ക് കുറച്ച് ജോലി കൂടി ഉണ്ട് ഞാൻ ഒറ്റക്ക് പൊക്കൊളാം
ആദി : എന്നാൽ ശെരി ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം