“എടാ ഞാൻ ഇല്ലടാ. ഞാൻ ഹോസ്റ്റലിൽ തന്നെ നിക്കുന്നതാ നല്ലത്. എന്തിനാ വെറുതെ വീട്ടിൽ പോയി വെർദെ ഇരിക്കുന്നെ. ഇവിടെ ആവുമ്പോ നമ്മടെ ഇഷ്ടത്തിന് നടക്ക. അതാ നല്ലത് എനിക്ക്. നീ വിട്ടോ വേണമെങ്കിൽ.
“എടാ ഒറ്റക്ക് പോവാൻ ബോർ അടിച്ചിട്ടല്ലേ നിന്നെ വിളിക്കുന്നത്. നീ വാ നമ്മക്ക് ഒന്നിച്ചു പോവാ “
“ഇല്ലടാ ഇന്ന് എന്തായാലും ഇല്ല. കുപ്പിക്ക് പൈസ കൊടുത്തിട്ടുമുണ്ട്. നീ അടിക്കാത്തത് കോണ്ട് നിനക്ക് അത് പറയാം. നമക്ക് ഇന്ന് രണ്ടെണ്ണം അടിച്ചിട്ട് നാളെ പോവാ മ് ന്തേയ്? “
“എന്റെ മോനെ വേണ്ട. നീ കുടിച് ചാവും. ഞാൻ ഒറ്റക്ക് പോയ്കോളാം. “
“എന്നാ പിന്നെ നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ. ഞാൻ എന്തായാലും ഇന്ന് ഇല്ല. “
“ശരി എന്നാൽ. പരീക്ഷയുടെ അന്ന് കാണാം. “
“ഓക്കേ ബൈ. ശ്രദ്ധിച്ചു പോകോ. ഇന്നലെ എന്റെ മാമന്റെ മോന് ഒറ്റക്ക് വണ്ടി ഓടിച്ചു പോയി. പിന്നെ ആക്‌സിഡന്റ് ആയിന്ന കേട്ടത്. “
“ഓഹ് എന്റെ നായിന്റെ മോനെ. നിന്റെ ഒടുക്കത്തെ ഒരു ദുരന്തം പറച്ചിൽ. വെച്ച് പൊ മൈരേ…”
ചിരിച് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു.
ഫ്രെണ്ട്സ് ആണേലും അവന് എന്റെ കൂടപ്പിറപ്പിനെ പോലെ ആണ്. ഞങ്ങൾ തമാശ ഒകെ പറഞ്ഞു വണ്ടിയിൽ പോവുന്നത് നല്ല രസമായിരുന്നു. പിന്നെ ഒരു പത്തു മുന്നൂർ രൂപ എനിക്ക് ലാഭം കിട്ടുന്ന കാര്യവും ആയത് കൊണ്ട് അതും ഒരു സമാദാനം ആയിരുന്നു.
വൈകുന്നേരം പോവാൻ ഉള്ള എല്ലാ പരിപാടിയും ഞാൻ റെഡി ആക്കി. ഉടുക്കാൻ വച്ച ടീ ഷർട് എടുത്ത് കൂട്ടുകാരൻ പോയത് കൊണ്ട് എനിക്ക് ഇടാൻ ഡ്രസ്സ് ഒന്നും കിട്ടിയില്ല. സുനിലിന്റെ ബാഗ് തപ്പിയപ്പോൾ അതിൽ അവന്റെ ഒരു വെള്ള ടീ ഷർട് കണ്ടു. അത് എടുത്ത് ഇട്ടു. അവനോട് പറയുന്നും വേണ്ട. ചങ്ക് ആണ്.
പോവുന്നെന്റെ മുന്നേ ഒരു അര മണിക്കൂർ ഫോണിൽ കളിക്കാം എന്ന് വിചാരിച്ചു. ഫേസ്ബുക്കിൽ കയറി ഓരോന്നു ഒകെ തപ്പി ഇരുന്നപ്പോൾ ആണ് ഒരാളുടെ പോസ്റ്റ് കണ്ടത്. കൊല്ലം അഞ്ചാറായി ഫേസ്ബുക് ഉണ്ടാക്കീട്ട്. പത്തു നാലായിരം ഫ്രെണ്ട്സ് ഉണ്ടായിരുന്നു അതിൽ. അറിയുന്നവരും അറിയാത്തവരും. അങ്ങനെ ഒരാൾ ആയിരുന്നു ഷുക്കൂർ. ഷുക്കൂർ ഷുക്കൂ എന്നാ പേരിൽ ഒരു പോസ്റ്റ് ഉണ്ടായിരുന്നു.
അയാൾ അന്ന് വൈകുന്നേരം വടകരക്ക് പോവുന്നുണ്ടെന്നും കൊറോണ ആയത് കൊണ്ട് ബസ് ഒന്നും ഇല്ല എന്നും. ബൈക്കിൽ പോവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ലിഫ്റ്റ് കൊടുക്കുമോ എന്നും ചോദിച്ചു. പെട്രോൾ പൈസ ആയി ആയിരം രൂപ തരാം എന്നും അത്യാവശ്യം ആയി വിളിക്കണം എന്നും അതിൽ എഴുതി. താഴെ തന്നെ നമ്പറും ഉണ്ടായിരുന്നു. നബർ എടുത്തു ഞാൻ ടൈപ്പ് ചെയ്തു
ആരാണ് എന്താണ് എന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ആയിരം രൂപ എന്ന് കേട്ടപ്പോ തന്നെ ഞാൻ ചാടി വീണു. റിങ് അടിഞ്ഞു ലാസ്റ്റ് അപ്പുറത് ഉള്ള ആൾ ഫോൺ എടുത്തു.
“ഹലോ “ അപ്പുറത് ഒരു കനപ്പിച്ച ശബ്ദം കേട്ടു. ശബ്ധം കേട്ട ഞാൻ ഒന്ന് ഭയന്നു മെല്ലെ ചോദിച്ചു.