പിറ്റേ ദിവസം അതായത് അമാവാസി ദിവസം രാത്രിയുടെ മധ്യത്തിൽ ആണു ദിഗംബരൻ തിരികെ എത്തിയത്. അയാൾ വന്നപാടെ തന്നെ പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു. നീണ്ട ഏഴു വർഷത്തെ നിദ്രയിലേക്ക് കടക്കാൻ അയാളും തയ്യാറായി കഴിഞ്ഞിരുന്നു.
തന്റെ ആത്മാവിനെ കേളുവുമായി ലയിപ്പിച്ചുകൊണ്ട് ആ യക്ഷിയെ പ്രത്യക്ഷയാക്കി അവന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചുകൊടുക്കാൻ അയാളും തയ്യാറായി കഴിഞ്ഞിരുന്നു.
കേളുവിനഭിമുഖമായി ഒരുക്കിയ പീഠത്തിൽ ദിഗംബരനും ഉപവിഷ്ടനായി. ശേഷം കണ്ണുകൾ രണ്ടും അടച്ചു കൈകൾ രണ്ടും കേളുവിന്റെ പാതങ്ങളിൽ സ്പർശിച്ചുകൊണ്ട് അയാൾ തപസ്സിലേക്ക് ശ്രദ്ധ കൊടുത്തു. ഒപ്പം തന്നെ കേളുവും. രണ്ടാൾക്കും ഈ തപസ്സു പൂർത്തിയാക്കണം എന്ന ഉറച്ച ലക്ഷ്യമുണ്ടായിരുന്നത് കൊണ്ടായിരിക്കാം ഒരു ശക്തിക്കും അവരെ ശ്രദ്ധ തിരിക്കാൻ സാധിച്ചില്ല. രണ്ടാളുടെയും ശരീരം ചിതൽ പുറ്റുകളാൽ മൂടി. അവിടെ അങ്ങനെ രണ്ടാളുകൾ തപസ്സിരിക്കുന്നത് പോലും ആർക്കും അറിയാൻ കഴിയാത്തവിധം അവിടമാകെ കാടുകളാൽ മൂടി. ആർക്കും കടക്കാൻ സാധിക്കാത്ത വിധം എവിടെയാകെ ഒരു വലയം തന്നെ ദിഗംബരന്റെ മാന്ത്രിക ശക്തിയാൽ തീർത്തിരുന്നു.വർഷങ്ങൾ കടന്നു പോയി
നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം ഒരു അമാവാസി ദിവസം…….
ആകാശമാകെ ഇരുണ്ടു മൂടി പേമാരി കണക്കെയുള്ള മഴ പെയ്തിറങ്ങുവാൻ തുടങ്ങി.
ആ മഴയിൽ അത്രയും കാലം അവിടെ ഉണ്ടായിരുന്ന ദിഗംബരന്റെ ശക്തിയിൽ തീർത്ത കവചങ്ങൾ എല്ലാം ഭൂമിയിലേക്ക് താഴ്ന്നുപോയി.
എന്തോ ആപത്തു വരുന്നപോലെ ആ വനത്തിലുള്ള ജീവജാലങ്ങൾ എല്ലാം പേടിച്ചു വിറക്കുന്നു. പ്രകൃതിപോലും വിറച്ചുപോയ നിമിഷം. ഏഴു വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തു രൂപപ്പേട്ട ആ ചിതൽ പുറ്റ് ആ മഴയിൽ ഒലിച്ചിറങ്ങാൻ തുടങ്ങി. ആ മണൽ ഒഴുകി മാറും തോറും ജടാ ശരിയായ ഒരു മനുഷ്യ ശരീരവും ആ ശരീരത്തിന് അഭിമുഖമായി ഒരു അസ്ഥികൂടവും തെളിഞ്ഞു വന്നു.
അതെ കേളു ആഗ്രഹിച്ചതുപോലെ ദിഗംബരന്റെ ആവശ്യം എന്താണോ അത് പോലെ ഇപ്പോൾ രണ്ടാളും ഒരു മെയ്യിൽ ആയിരിക്കുന്നു. ദിഗംബരന്റെ എല്ലാ ശക്തിയും കഴിവുകളും തന്നിലേക്ക് ആവഹിച്ച കേളു കണ്ണുകൾ തുറന്നു.