“” മിണ്ടാണ്ട് കിടക്ക് ജന്തു… “”
കുറച്ചു നേരത്തേക്ക് പിണക്കമൊന്നുമില്ല, ഏഹ് ഉറങ്ങിയോ.. അങ്ങനെ വരാൻ സാധ്യതയില്ലല്ലോ..
“”ഏട്ടാ…. “”” അഹ് വിളിവന്നു… മിണ്ടില്ല കൂർക്കം വലിക്കുന്നത് പോലെ കാട്ടി
“” കള്ള ഉറക്കം നടിച്ചാ നല്ല പിച്ച് പിച്ചുട്ടോ… “”
എന്നിട്ടും ഞാൻ കണ്ണ് തുറക്കാതെ ആയപ്പോ പെണ്ണ് കിടന്ന് ചിണുങ്ങാൻ തുടങ്ങി
“” ഏട്ടാ…….. “”
“” ഓ പറയെന്റെ പെണ്ണെ.. ഉറങ്ങിട്ടില്ല..!””
“” കെട്ടിപിടി…””
“” ഏഹ് ഇപ്പൊ പിന്നെ പിടിച്ചേക്കുന്നതെന്തുവാ കൊച്ചേ.. “”
“” അഹ് അതല്ല.. മുറുക്കെ കെട്ടിപിടി… “”
“” എടി വേദനിക്കും നിനക്ക്.. ചുമ്മാ ഓരോന്ന് കാണിച്ചു ഇല്ലാത്ത ഓരോന്ന് ഉണ്ടാക്കി വക്കല്ലേ…’”
“” ഒന്നുല്ല.. പിടിക്കാൻ പറ്റുവോ ഇല്ലയോ.. ഇപ്പൊ അറിയണം നിക്ക്.. “”
“” ഇനി അതിന്റെ പേരിൽ ബഹളം വേണ്ടാ.. ഹ്മ്മ്…. മതിയോ…’””
അവൾക് വലിയ ബുദ്ധിമുട്ട് തോന്നാത്തക്കവണ്ണം കെട്ടിപിടിച്ചതും കൊഞ്ചിക്കൊണ്ട് പെണ്ണെന്റെ നെഞ്ചിൽ മുഖമിട്ടുരച്ചു.
“” ഇനി വല്ലതുമുണ്ടോ തമ്പുരാട്ടിക്ക്… “”
ഞാൻ അവളുടെ കളികൾ കണ്ട് ചോദിച്ചുപ്പോയി
“” ണ്ട് പറയട്ടെ…? “” ആ കണ്ണുകൾ പെടുന്നനെ ന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞു
“” ഇത് തീർന്നില്ലേ… “”
“” ന്നാ പോ… ഞാൻ ചോദിക്കുന്നില്ല.. “”
“”ഞാൻ വെറുതെ പറഞ്ഞതല്ലേ.. ന്റെ പെണ്ണിന്റെ ആഗ്രഹം അല്ലാതെ വേറെ ആരുടെ ആഗ്രഹമാ ഞാൻ തീർക്കാ… “”
“” ഉണ്ടല്ലോ.. നിങ്ങടെ പഴേ ആള്.. അഹ് അഞ്ചു.. ചെല്ല് പോ.. ന്നോട് മിണ്ടണ്ട.. “”
അവള് കെറുവിച്ചു തിരിഞ്ഞു കിടന്ന് അപ്പോളും ന്റെ കൈ ചുറ്റി ആ വയറിനു മുകളിൽ വച്ചിട്ടുണ്ട്..