ദേവ് ആദ്യമായി ലെനസിന്റെ ശബ്ദം കേട്ട ദിവസം ഓർത്തെടുത്തു….നീലുവുമായി കളിക്കാൻ തൊടിയിലേക്ക് ഇറങ്ങിയ ദിവസമാണ് അവൻ അവളുടെ ശബ്ദം കേട്ടത്
”ലെനസ്…എന്റെ അമ്മയെക്കുറിച്ചു നിനക്ക് എന്തെങ്കിലും അറിയാമോ…?
——ഇല്ല ദേവ്….ഞാൻ ഭൂമിയിൽ ആക്റ്റീവ് ആയത് വെറും രണ്ട് ദിവസം മാത്രം ആയിരുന്നു…പക്ഷെ ആ ദിവസങ്ങൾ മുഴുവനും ആർഥർ ആയിരുന്നു എന്റെ മുൻപിൽ…അദ്ദേഹത്തിന് വന്ന രണ്ട് ഫോൺ കാളുകളും അപ്പോഴത്തെ ഞങ്ങളുടെ ലൊക്കേഷനും എന്റെ സെർവറിൽ രേഖപ്പെടുത്തിയിട്ടുണ്ട്—-
“ഗുഡ് ഗുഡ്….നിനക്കാ നമ്പറിന്റെ ഡീറ്റെയിൽസ് എടുക്കാൻ സാധിക്കുമോ..?
സോഫയിൽ നിന്നും ചാടി എണീറ്റുകൊണ്ട് ദേവ് ചോദിച്ചു
—–yes…wait a second…….ദേവ് അതൊരു പഴയ BSNL connection ആണ്….owner name ദേവിക ഹരികൃഷ്ണൻ…കൂടുതൽ ഡീറ്റെയിൽസ് ഒന്നും അവരുടെ cloud സ്റ്റോറേജിൽ നിന്നും ലഭ്യമല്ല—-
“ദേവിക….ദേവിക ഹരികൃഷ്ണൻ…അതെന്റെ അമ്മ ആയിരിക്കുമോ ലെനസ്…”
അതു ചോദിക്കുമ്പോളവന്റെ കണ്ണുകൾ അവൻ പോലുമറിയാതെ നിറഞ്ഞിരുന്നു
—–സാധ്യത ഞാൻ കാണുന്നു ദേവ്….എന്റെ നിഗമങ്ങൾ വെച്ചു നിന്റെ പേരുമായി അവർക്ക് സാമ്യതകൾ ഉണ്ട്…സംശയം മാത്രമാണ്——
അവന്റെ ചോദ്യത്തെ അവളും അനുകൂലിച്ചു
“വേറെ എന്തെങ്കിലും അറിയാൻപറ്റുമോ..?
നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ദേവ് ചോദിച്ചു
—–നമ്പർ രജിസ്റ്റർ ആയിരിക്കുന്നത് കർണാടകയിൽ നിന്നാണ്..കൂടാതെ ഞാൻ ആക്റ്റീവ് ആയിരുന്ന രണ്ട് ദിവസങ്ങൾ കർണാടക ബോർഡറിൽ ആയിരുന്നു—-
“ഏട്ടാ….!
ലെനസുമായുള്ള സംസാരത്തിനടയിലേക്ക് നീലിമ ഓടി വന്നു…അവളെ കണ്ട മാത്രയിൽ ദേവ് മുഖം തിരിച്ചിരുന്നു
അത് കണ്ട നീലിമ ഒരു വിഷമത്തോടെ വന്നവനെ കെട്ടിപിടിച്ചു
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..അത് മനസിലാക്കിയ ദേവ് ചിരിച്ചുകൊണ്ടവളുടെയെടുത്തിരുന്നു
”അയ്യേ എന്റെ നീലു പെണ്ണ് കരയുവാ…പപ്പ കാണണ്ടട്ടോ കളിയാക്കും..“
അവളുടെ കണ്ണ് തുടച്ചുക്കണ്ടവൻ പറഞ്ഞു
”ഏട്ടൻ ഇനിയാരോടും വഴക്കിന് പോവണ്ടാട്ടോ…മുറിവ് പറ്റിയെ കണ്ടില്ലേ..“
അതും പറഞ്ഞവൾ ചിണുങ്ങി…
”ഇല്ലെടി പെണ്ണെ ഞാൻ ഇനി അവരെ തല്ലില്ല..“
”അവരെയെന്നല്ല ഇനിയാരേം തല്ലാൻ പോകണ്ട..!