💫Evil on earth✨ 2 [Jomon]

Posted by

 

”ഹ്മ്മ്…ഇങ്ങോട്ട് തിരിഞ്ഞു നിൽക്ക്..“

 

അവനെ പിടിച്ചു തനിക്ക് നേരെ നിർത്തികൊണ്ടവൾ പറഞ്ഞു..അനുസരണയുള്ള കുട്ടിയപോലെയവൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു കൊടുത്തു

 

അവൾ വളരെ സൂക്ഷ്മമായി ചതഞ്ഞ ഭാഗത്തിന് മുകളിലൂടെ അത് ഒട്ടിച്ചു

 

”ആഹ്..പതിയെ…“

 

അവസാനമായുള്ള അവളുടെ ഞെക്കലിൽ വേദനിച്ച അവൻ പറഞ്ഞു..പകരം ദേഷ്യത്തോടെയുള്ള നോട്ടം മാത്രമാണ് കിട്ടിയത്

 

”ആവശ്യമില്ലാതെ ഓരോന്ന് കാണിക്കാൻ നിന്നിട്ടല്ലേ..?

 

അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു…അവനവളെ സംശയത്തോടെ നോക്കി

 

“നോക്കണ്ട..നീ മുൻപിൽ നിൽക്കുന്ന ആളുടെ മൂവ്മെന്റ് ഒന്നും തന്നെ ശ്രദ്ധിക്കാതെ ആണ് റിങ്ങിൽ നിൽക്കുന്നത്..ഒന്നവനെ ശ്രദ്ധിച്ചിരുന്നേൽ ഈ പരിക്കുകൾ നിനക്ക് ഒഴുവാക്കാമായിരുന്നു..”

 

അവൾ കെറുവോടെ പറഞ്ഞു..

 

“അതായിരുന്നോ..എടി ഞാൻ റിങ്ങിൽ കയറിയാൽ പിന്നെ എന്താ ചെയ്യുന്നത് എന്ന് എനിക്ക് തന്നെ ബോധമുണ്ടാവില്ല..പിന്നെ ആണ് അവനെ നോക്കി വെള്ളമിറക്കാൻ പോണേ..”

 

പുച്ഛത്തോടെ ദേവ് പറഞ്ഞു

 

“അങ്ങനെ അല്ല ദേവ്…നീ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കണം…നിന്റെ കഴിവിനെ കണ്ട്രോൾ ചെയ്തു നീ ചിന്തിക്കുന്നത് പോലെ പ്രവർത്തിക്കാൻ പഠിക്കണം..അപ്പോൾ മുൻപിൽ നിൽക്കുന്നവന്റെ വീക്ക്‌ പോയിന്റ് മനസിലാക്കാൻ സാധിക്കും…നീ ഇടി കൊണ്ടു വീഴുന്നതിന് മുൻപേ എനിക്ക് മനസിലായതാ അവന്റെ വീക്ക്‌ പോയിന്റ്..എന്നിട്ടും നിനക്ക് മനസിലായില്ല..എന്നിട്ടും നീ അവനെ തോൽപ്പിച്ചു…അതെങ്ങനെ ആണെന്ന എനിക്ക് മനസിലാവാത്തെ..”

 

അവളൊരത്ഭുതത്തോടെ പറഞ്ഞു…അത് കേട്ടവൻ ഒരു ചിരിയോടെ ഹാളിലേക്ക് നടന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു

 

“കഴിവ് വേണമെടി..”

 

“ഓ സമ്മതിച്ചു എനിക്ക് കഴിവില്ല..”

 

അവന്റെ പിറകെ വന്ന അവൾ പറഞ്ഞു…

 

“പിന്നെയെ കൊറച്ചു കഴിഞ്ഞു പുറത്തു പോണം…എന്റെ വണ്ടിയവിടെ കെടക്കുവാ..”

 

അമാൻഡ പറഞ്ഞു..

 

“അപ്പൊ എങ്ങനെയെങ്ങനാ നീ കൊണ്ടു വന്നേ..?

 

”അത് നിന്റെ കാറിൽ…എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കണ്ടപ്പോളത്..പിന്നൊന്നും നോകീല അതുമെടുത്തു പോന്നു..“

 

അവളൊരു ചിരിയോടെ പറഞ്ഞു..അത് കണ്ട ദേവും ചിരിച്ചു

 

”കഴിഞ്ഞ birthday ക്ക് അമ്മ ഗിഫ്റ്റ് തന്ന കാറാ…ഞാൻ പിന്നെ നാട്ടിലുള്ള ഞങ്ങടെ തന്നെ ഗാരേജിൽ കയറ്റി ഇപ്പോ കാണുന്നത് പോലാക്കി..“

Leave a Reply

Your email address will not be published. Required fields are marked *