💫Evil on earth✨ 4 [Jomon]

Posted by

 

അയാൾ ചിരിയടക്കികൊണ്ട് ചോദിച്ചു

 

”എനിക്ക് കെട്ടണം….“

 

”ആടാ അത് എനിക്ക് മനസിലായി…ഇപ്പൊ തന്നെ കെട്ടണമെന്ന് നിർബന്ധം ഉണ്ടോ..?

 

“അതില്ല…ന്നാലും പപ്പക്ക് സമ്മതം ആണോന്ന് അറിഞ്ഞിട്ട് വേണം അമ്മയോട് പറയാൻ…”

 

അവൻ തന്റെ അഗമനോദേശം പറഞ്ഞു

 

“എനിക്ക് സമ്മതക്കൊറവ് ഒന്നുമില്ല…നിന്റെ ലൈഫ് പാർട്ണറെ നീതന്നെ ആണ് കണ്ടു പിടിക്കേണ്ടത്…ഇപ്പൊ നീ കണ്ടു പിടിച്ച സ്ഥിതിക്ക് ബാക്കി കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം…ആദ്യം ഞാൻ ഒന്ന് കിടക്കട്ടെ നീ എണീറ്റ് പോയെ…”

 

അതും പറഞ്ഞയാൾ വീണ്ടും കിടന്നു

 

————————

 

“മോള് അല്ലെ ഇന്നലെ വണ്ടി ഓടിച്ചത് അപ്പൊ ഉറങ്ങാൻ സമയം കിട്ടി കാണില്ലല്ലോ…നീലു ഇസക്ക് കിടക്കാൻ ഒരു മുറി കാണിച്ചു കൊടുക്ക്…”

 

നൈല നീലിമയോട് പറഞ്ഞു..അവളതു കേട്ടപാടെ അമാൻഡയുടെ കൈ പിടിച്ചു കിച്ചണിൽ നിന്ന് പുറത്തേക്ക് നടന്നു

 

“ചേച്ചി ഒന്ന് ഫ്രഷ് ആയിട്ട് മയങ്ങിക്കോ കൊറച്ചു കഴിയുമ്പോൾ ഞാൻ വന്ന് വിളിക്കാം…”

 

“നീലു ദേവിന്റെ മുറിയേതാ…?

 

അല്പം മടിച്ചുകൊണ്ട് അമാൻഡ ചോദിച്ചു…

 

അവളുടെ ചോദ്യം കേട്ട നീലിമ അവളെയൊരു ആക്കിയ ചിരിയോടെ നോക്കി

 

”എന്താണ് ദേവേട്ടന്റെ മുറിയിൽ കാര്യം..എന്റെ മുറി പറ്റില്ലേ..?

 

അത് കേട്ട അമാൻഡ അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്തു നിർത്തി..കുറഞ്ഞ സമയം കൊണ്ടുതന്നെ അവർ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു

 

“അത് പിന്നെ നീലു..ഞാൻ ഒരു കാര്യം പറയാം…എനിക്കിങ്ങനെ ഒളിച്ചു വെക്കാൻ ഒന്നുമറിയില്ല…”

 

അവൾ പറഞ്ഞു തുടങ്ങിയതേ നീലു ചാടി കേറി അവൾക്കു മുൻപിൽ നിന്നു

 

“നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യമല്ലേ…?

 

തങ്ങളുടെ കാര്യം പറയാതെ തന്നെ മനസിലാക്കിയ നീലുവിനെ അമാൻഡ അത്ഭുതത്തോടെ നോക്കി

 

”നിനക്ക് എങ്ങനെ…?

 

“അത് സിംപിൾ അല്ലെ…വന്ന് കേറിയതെ ഏട്ടന്റെ പതുങ്ങി കളി കണ്ടപ്പോളെ എനിക്കും അമ്മക്കും കാര്യം മനസിലായതാ…പിന്നെ മുൻപേ അടുക്കളയിൽ വന്ന് ചായ വാങ്ങിക്കൊണ്ടു പോയത് എന്തിനാണെന്ന് അറിയോ…?

Leave a Reply

Your email address will not be published. Required fields are marked *