“ഹ്മ്മ്….കൊറച്ചു വെൽഡിങ് പണി കൂടെ കാണും….!
വണ്ടിയുടെ കുലുക്കം കണ്ട് ദേവ് പറഞ്ഞു…അപ്പോളേക്കും വണ്ടി ഓഫ് ചെയ്ത് അമാൻഡ ഇറങ്ങി വന്നു
”എന്ന പിന്നെ ഇവനെ വണ്ടിയിൽ കയറ്റിക്കൊ…അമീർ ഇല്ലേ കൂടെ…?
ദേവ് കീ അയാൾക്ക് നൽകികൊണ്ട് ചോദിച്ചു
“ആ അവനൊണ്ട്..!
അത് കേട്ട ദേവ് വീടിനു മുന്നിലേക്ക് നടന്നു…അവിടെ റിക്കവറി വാനിനു മുൻപിൽ നിൽക്കുന്ന അമീറിന് കൈ കൊടുത്തുകൊണ്ടവൻ സുഖവിവരങ്ങൾ തിരക്കി
“NOS സിലിണ്ടർ കയറ്റണം വണ്ടിയിൽ..import ചെയ്തു വരുത്തിക്കോ…പിന്നെ എഞ്ചിൽ ഫുൾ ആയി ഒന്നഴിച്ചു പണിയണം…!
ദേവ് അവനു നിർദ്ദേശങ്ങൾ കൊടുത്തു
”എടാ ഇതൊക്കെ കയറ്റിയിട്ട് നമ്മടെ റോട്ടിൽ ഓടിക്കാൻ ആണോ പ്ലാൻ…?
അവനൊരു സംശയത്തോടെ ചോദിച്ചു
“അല്ലടാ….ഞാൻ പണി കഴിഞ്ഞാ വണ്ടി ബാംഗ്ലൂർക്ക് തന്നെ കൊണ്ട് പോകും….ഇവിടെ ഇട്ടാൽ ശെരിയാവില്ല…”
“അതാവും നല്ലത്…അല്ലെ ഫൈൻ അടക്കാനെ നിനക്ക് നേരം കാണൂ…”
അതും പറഞ്ഞവർ ചിരിക്കുമ്പോളായിരുന്നു അമാൻഡ അവിടേക്ക് വന്നത്…അവളെ പരിജയം ഇല്ലാതിരുന്ന അമീറിനവൻ അവളെ പരിചയപ്പെടുത്തി…താൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി ആണെന്ന് പറഞ്ഞപ്പോൾ അമാൻഡയുടെ മുഖത്തു വിരിഞ്ഞ ചെറു പുഞ്ചിരി ദേവ് ശ്രദ്ധിച്ചു….തന്നെ എത്രത്തോളം അവൾ സ്നേഹിക്കുന്നുണ്ടെന്ന് അവനു മനസിലായി…..
“എന്നാ ശെരി…സൈമൺ അങ്കിൾ കാത്തിരിക്കുന്നുണ്ടാവും…സമയം കിട്ടിയാൽ ഞാൻ ഓഫീസിലേക്ക് ഇറങ്ങാം…”
അമീറിനു കൈ കൊടുത്തു പിരിഞ്ഞു കൊണ്ടവൻ പറഞ്ഞു….അമാൻഡക്കും ദേവിനും ഒരു ചിരി നൽകിയവൻ വണ്ടിക്കടുത്തേക്ക് പോയി
“എന്നാ ഞാൻ പോയി ഒന്ന് ഉറങ്ങട്ടെ…!
വായിക്കോട്ട വിട്ടുകൊണ്ട് ദേവ് പറഞ്ഞു..
”wait…ഞാൻ ഇപ്പൊ വരാ ഇവിടെ തന്നെ നിക്കണം…“
”ഏഹ്…അതെന്തിനാ….?
അവൻ അവളോട് ചോദിച്ചു…അതിനുമുന്പേ അവളോടി സ്റ്റെപ്പുകൾ കയറിയിരുന്നു…
“ഇവൾക്കിത് എന്തോന്ന്…?
അവൻ ഉറക്കം പോയ വിഷമത്തിൽ അവിടെ തന്നെ നിന്നു….തണുപ്പു കാലം ആവാറായതിന്റെ ആരംഭം അറിയിക്കാൻ എന്നവണ്ണം വീടിനു ചുറ്റും അല്പം കോടനിറഞ്ഞത് പോലെ മങ്ങൽ ഉണ്ടായിരുന്നു….പോരാത്തതിന് ചെറിയ തണുത്ത കാറ്റും….