💫Evil on earth✨ 4 [Jomon]

Posted by

 

അവളുടെയാ നോട്ടം എന്തിനാണെന്ന് മനസിലായ അവൻ ഒരു ചിരിയോടെ തന്നെ ആ സമൂസ അവളുടെ കയ്യിൽ നിന്ന് തന്നെ കടിച്ചെടുത്തു

 

“മമ്…പണ്ടത്തെ അതെ രുചി തന്നെ….ചൂട് കൂടി ആവുമ്പോളാ അത് ഫീൽ ചെയ്യാൻ പറ്റു..”

 

അവൻ അത് പറഞ്ഞു കട്ടൻ എടുത്തു കുടിച്ചു…ബാക്കി വന്ന സമൂസയും പത്തിരിയും അമാൻഡ തന്നെ ഇരുന്ന് ആസ്വദിച്ചു കഴിച്ചു…അരമണിക്കൂർ കൂടെ അവരവിടെ ചിലവഴിച്ച ശേഷം മണിയേട്ടനോട് യാത്ര പറഞ്ഞു പുറത്തിറങ്ങി

 

“വീട്ടിൽ പോകുവല്ലേ…?

 

വണ്ടിയിൽ കയറി കൊണ്ട് ദേവ് ചോദിച്ചു..

 

”yes….“

 

മുഖത്തു നിറഞ്ഞ ചിരിയോടെ മറുപടി നൽകികൊണ്ട് അമാൻഡ അവനെ കെട്ടിപ്പിടിച്ചിരുന്നു

 

റോഡിലേക്ക് ഇറങ്ങിയപ്പോളേക്കും കോഴിക്കോട് നഗരം ഉണർന്ന് പഴയ പ്രഭാവത്തിലേക്ക് എത്തിയിരുന്നു…അവരിരുവരുമാ തിരക്കിലൂടെ വീട് ലക്ഷ്യമാക്കി സഞ്ചരിച്ചു

 

 

—————————–

 

“ഏട്ടാ ചെറിയച്ഛൻ വിളിക്കുന്നുണ്ട്..”

 

ഓഫീസിൽ പോകാനായി ഒരുങ്ങി കൊണ്ടിരുന്ന ജോയോട് ആദി പറഞ്ഞു

 

“ആ ഇപ്പൊ വരാന്ന് പറഞ്ഞേക്ക്…”

 

മുടി ചീകികൊണ്ടവൻ പറഞ്ഞു…അവൻ പറഞ്ഞു കഴിഞ്ഞിട്ടും വാതിൽ പടിയിൽ താളം പിടിച്ചു കൊണ്ടിരുന്ന ആദിയെ അവൻ ഒളികണ്ണിട്ട് നോക്കി

 

നീല ചുരിദാറും വെള്ള പാന്റും…വേറെ ആർഭാടങ്ങൾ ഒന്നുമില്ല…നെറ്റിയിൽ ഒരു പൊട്ടുണ്ട്..പിന്നെയവളുടെ നീളൻ മുടി വലിച്ചു പൊക്കി തലക്ക് പിറകിലായി കോഴി വാലുപോലെ ക്ലിപ്പിട്ട് വച്ചിട്ടുണ്ട്…

 

“നിനക്ക് എന്തേലും പറയാൻ ഒണ്ടോ..?

 

മുടി ചീകി ആകെ മൊത്തം ഒന്ന് വിലയിരുത്തിയ ശേഷം അവൻ ചോദിച്ചു…മറുപടി ഒന്നും കേൾക്കാത്തത് കണ്ടവൻ തിരിഞ്ഞു നോക്കിയപ്പോ അവനെ തന്നെ നോക്കി വാതിലിൽ ചാരി നിൽക്കുന്ന ആദിയെ ആണ് കണ്ടത്…അവളുടെ മനസ്സ് ഇപ്പൊ ഈ ലോകത്ത് ഒന്നുമല്ലെന്ന് അവനാ നിൽപ്പ് കണ്ടപ്പോ തന്നെ മനസിലായി

 

അവൻ ഷർട്ടിൽ അടിക്കാനായി എടുത്ത ബോഡി സ്പ്രേ എടുത്തവളുടെ മുഖത്തിന് നേരെ അടിച്ചു

 

”അയ്യേ….!

 

പെട്ടന്ന് ഉണ്ടായ അവന്റെയാ പ്രവർത്തിയിൽ ഞെട്ടികൊണ്ടവൾ പിറകിലേക്ക് ചാടി…അവളുടെയാ ചാട്ടം കണ്ടു പൊട്ടി ചിരിച്ചുകൊണ്ട് ജോ അവിടെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *