അവനാ ഫയലിനു മുകളിലെ പൊടി തട്ടി കളഞ്ഞു പേര് ഒന്നുകൂടെ വായിച്ചു….അതിന് താഴെയായി ഉള്ള ഡേറ്റ് തെളിഞ്ഞു വന്നതും അടി കിട്ടിയവനെ പോലെ അവൻ തറഞ്ഞു നിന്നു….
അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി…ഒരുക്കലും മറക്കാനും ഓർക്കാനും ശ്രമിക്കാത്ത തിയതി ആയിരുന്നത്….13-6-2015
7 വർഷങ്ങൾക്ക് മുൻപവന്റെ മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയ രണ്ട് ശരീരങ്ങളും അതിനെ ചുറ്റി പിടിച്ചു കരയുന്ന ഒരു പതിനാറു വയസ്സുകാരന്റെ ചിത്രവും ഓർമ്മ വന്നു….
അവനാ ഫയലുകൾ തുറന്നു വായിക്കാൻ തുടങ്ങി….ഒരുപാട് ക്രമക്കേടുകൾ നടത്തിയതിന്റെ തെളിവുകൾ…ഒടുക്കം കൊലപാതകങ്ങൾ ചെയ്ത് കൂട്ടിയതിന്റെയും….ഏതോ ഒരു സ്ത്രീയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ടുകൾ….FIR ന്റെ കോപ്പികൾ….ഇതിനിടയിൽ താഴെ വീണ ഒരു ഫോട്ടോ ജോ കയ്യിൽ എടുത്തു…..
മുപ്പതിനോളംപ്രായം ചെന്ന ഒരാളുടെ ചിത്രമായിരുന്നത്…അവനത് തിരിച്ചു പിടിച്ചു….പിറകിൽ അച്ഛന്റെ കൈപ്പടയിൽ എഴുതിയ ഒരു പേര്….ആലക്കൽ വിശ്വനാഥൻ……
അവന്റെ സിരകളിൽ എല്ലാം നഷ്ടമായവന്റെ വേദന മാറി പകരം പക വന്നു നിറയാൻ തുടങ്ങി…താനിന്ന് അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കാതെ വളരുന്നതിന് കാരണം ഇയാളാണെന്ന ഭീകരമായ സത്യം അവനെ കാർന്നു തിന്നാൻ തുടങ്ങി….
അവനാ ഫോട്ടോ കൈവെള്ളയിലിട്ട് ചുരുട്ടിക്കൂട്ടി…വിശ്വനാഥനെ അതുപോലെ ഞെരിച്ചില്ലാതാക്കാൻ അവന്റെ ഹൃദയം മുറവിളി കൂട്ടി
ചായയുമായി കയറി വന്ന ആദി റൂമിൽ ജോയെ കാണാതെ അന്വേഷിച്ചു നടക്കുകയായിരുന്നു…അവന്റെയാ വെപ്രാളപ്പെട്ടുള്ള വരവിൽ അവളൊരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു…ഒടുക്കം അവന്റെ അമ്മയുടെ മുറിയിൽ ഒരു മൂലയിലായി നിലത്തിരിക്കുന്ന ജോയെ കണ്ടവൾ അങ്ങോട്ട് ഓടി
“ജോ….എന്താ പറ്റിയെ നിനക്ക്…?
വേവലാതിയോടെ അവനരികിൽ മുട്ടുകുത്തിയിരുന്നവൾ ചോദിച്ചു…പക്ഷെ അവനതൊന്നും കേട്ടഭാവം ഇല്ലായിരുന്നു….അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടവളുടെ നെഞ്ചും എന്തിനോ വേണ്ടി തേങ്ങി…അവളുടെ കണ്ണുകളും നിറഞ്ഞു അവൾപ്പോലുമറിയാതെ…
“ജോ…”
അവന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ടവൾ വിളിച്ചു
“മമ് ….”
അതിനൊന്നു മൂളുക മാത്രം ചെയ്തവൻ…
“എന്താടാ പറ്റ്യേ…..നോക്ക്…എന്നെ നോക്കാനാ പറഞ്ഞെ…!
അവൾ സ്വന്തം കണ്ണ് തുടച്ചുകൊണ്ട് അവന്റെ കവിളിൽ പിടിച്ചു തനിക്ക് നേരെ മുഖം തിരിച്ചു…കരഞ്ഞു ചുവന്ന കണ്ണുകളോടെ അവനവളെ നോക്കി…പിന്നെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി പതിയെ ശബ്ദമില്ലാതെ കരഞ്ഞു