ഭാര്യാ വീട്ടിൽ പരമ സുഖം
(ഭാഗം 1)
ശ്രീധരൻ,ലക്ഷ്മി
വലിയവീട്ടിൽ
കൈനിക്കര,കുട്ടനാട്
മാന്യമിത്രമേ ,
ഞങ്ങളുടെ മകൾ സീത വിവാഹിതയാകുകയാണു….വരൻ ചങ്ങനാശ്ശേരി പുഴവത്ത് മംഗലത്ത് വീട്ടിൽ ഗംഗാധരന്റെയും സുനന്ദയുടെയും പുത്രൻ രവീന്ദ്രൻ, 30 മെയ് 2006 നു കൈനിക്കര കമ്യൂണിറ്റി ഹാളിൽ 09.നും 10.30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ,താങ്കളുടെ സാന്നിധ്യം കൊണ്ട് മഹത്വമാകണമെന്നു അഭ്യർത്ഥിക്കുന്നു
എന്ന്
ശ്രീധരൻ
ഉപചാരപൂർവ്വം: ഗീത,സുജ,രാഗിണി,രാജേന്ദ്രൻ (മരുമകൻ),കൃപ (ചെറുമകൾ)
എങ്ങനെയുണ്ട് രാജേന്ദ്ര കല്യാണക്കുറി……മൂത്തമകൾ ഗീതയുടെ ഭര്ത്താവ് രാജേന്ദ്രനെ നോക്കി ശ്രീധരൻ ചോദിച്ചു…….കൊള്ളാം അമ്മാവാ………കല്യാണം വിളിയും തിരക്കുമോക്കെയായി ദിവസങ്ങൾ നീങ്ങി……രാജേന്ദ്രൻ നാട്ടിൽ അല്ലറ ചില്ലറ പണിയുമായി കഴിയുന്നു……