മനോജിന്റെ മായാലോകം 12

Posted by

“ലാസ്റ്റവർ ഇന്ന് കേറണ്ട….സെറ്റുസാരി കൂടാതെ നാളെയിടാൻ ഒരു ജീൻസും ടോപ്പും കൂടി എടുക്കണം..”
“അതിന് അമ്മ എത്രയാ തന്നത് എന്റെ കൈയിൽ പൈസ കുറവാ…”
“അതിനും മനൂന് ഒരു ജീൻസും ഷർട്ടും കൂടി എടുക്കാനുള്ളതും കൂടിയാ തന്നത്..പിന്നെ എനിക്ക് അടീലിടാനുള്ളതും കൂടി വാങ്ങണം എല്ലാം ചെറുതാകാൻ തുടങ്ങി..”
“നീയീ തിന്നുന്നതെല്ലാം കുണ്ടിയേലോട്ടും മൊലേലോട്ടുമാണോടീ പോണേ….? പിന്നൊരു കാര്യം ടൌണിലെ തുണിക്കട മുഴുവൻ നിരങ്ങാൻ എന്നെ കിട്ടില്ല! കടനിരങ്ങി പാതിരായായാൽ ഞാൻ പച്ചവെള്ളം പോലും വാങ്ങിത്തരില്ല! പെരുവഴീ കിടന്ന് വഴക്ക് പിടിച്ചിട്ട് യാതൊരു കാര്യോമില്ല..!”
“പിന്നേ…”
ദേഷ്യത്തിൽ പറഞ്ഞ് എന്റെ എളിക്കിട്ട് ഒരു കുത്തും തന്ന് മുഖം വീർപ്പിച്ച് സൂര്യാമ്മ എന്നെ മുട്ടാതെ പിന്നിലേക്ക് നിരങ്ങിയിരുന്ന് സൈഡിലെ ലേഡീസ് ഹാന്റിലിൽ കൈപിടിച്ചു..! ഞാൻ പൊട്ടിവന്ന ചിരി കടിച്ചമർത്തി കണ്ണാടിയിലൂടെ ഇടംകണ്ണിട്ടുനോക്കി മുഖം വീർപ്പിച്ച് പിണങ്ങിയുള്ള സൂര്യാമ്മേടെ ഇരിപ്പ് എനിക്കത്ര പ്രീയപ്പെട്ടതാണ്..! സ്വതവേ തുടുത്ത കവിളുകൾ ഒന്നുകൂടി ചുവന്ന് തുടുത്ത് ആ മനോഹരമായ കണ്ണുകളിലെ പരിഭവവും കൂടിയാകുന്പോൾ അതൊരു പ്രത്യേക ഭംഗി തന്നെയാണ്.!
ഈ വഴക്ക് ഇപ്പോൾ നടന്നില്ലെങ്കിൽ വൈകുന്നേരം മുതൽ രാത്രി എട്ടുമണിവരെ ടൌണിലുള്ള സർവ്വ തുണിക്കടകളിലുമായി നടക്കേണ്ടി വന്നേനേ..!.
“മീരാന്റിയെ വിളിക്കെണ്ടേടീ…?”
“എന്തിന്…?” കലിപ്പിൽ തന്നാണ് ചോദ്യവും!
“അല്ല….! നമ്മൾ താമസിക്കും അത്താഴോം കഴിച്ച് കിടന്നോളാൻ പറയണ്ടേ..?”
“ദേ….മനൂ എനിക്ക് നല്ല ദേഷ്യം വരുണുണ്ട് ട്ടോ..
ഒരളിഞ്ഞ തമാശ…ഒരു കാര്യം ചെയ്യ് സൈസൊക്കെ അറിയാലോ തന്നേ അങ്ങ് പോയി വാങ്ങിച്ചോ..”
പിണക്കം ഗംഭീര പിണക്കം തന്നാരുന്നു..! കോളജിൽ ചെന്ന് വണ്ടി നിർത്തിയപ്പോളേ ഇറങ്ങി നേരേ പോലും നോക്കാതെ സ്ഥലം വിട്ടു..! ലഞ്ച് ബ്രേക്കിന്റെ സമയത്ത് സൂര്യ എന്നെ തിരക്കി വന്നു. ആഫ്റ്റർനൂൺ ഫസ്റ്റവർ ഫ്രീയാ അതുകൊണ്ട് ഇപ്പോളേ വീട്ടിലോട്ട് പോയി സാരി മാറിയിട്ട് വരാമെന്ന്..
ഞാൻ വണ്ടിയെടുത്തപ്പോൾ പറഞ്ഞു: “വീട്ടിലോട്ട് പോയാമതി രാവിലെ അന്പലത്തിലിട്ട ചുരിദാറിടാം..”
ഞങ്ങൾ വീട്ടിൽ ചെന്നു സൂര്യ മുറിയിൽ കയറി സാരിമാറിയപ്പോൾ അമ്മ നാരങ്ങാവെള്ളവുമായി വന്നു. “അത് മൊത്തിക്കൊണ്ട് സൂര്യ അമ്മയുടെ നേരേ തിരിഞ്ഞുനിന്നു: “മുടിയൊന്ന് പിന്നിയിട്ടേ അമ്മേ..”
“നീ പോയി മുഖം നന്നായൊന്ന് കഴുകീട്ടു വാ ആകെ വിയർത്തിരിക്കുവല്ലേ..?”
മുഖം കഴുകിത്തുടച്ച് വന്ന് ഡ്രസിംഗ് ടേബിളിന്റെ മുന്നിലിരുന്ന് സൂര്യ കണ്ണെഴുതുമ്പോൾ അമ്മ പിന്നിൽ നിന്ന് മുടി പിന്നിക്കൊടുത്തു. ഈ കൊഞ്ചലുമൊക്കെയായിമീരാന്റീടടുത്തോട്ടു ചെല്ലണം എന്നാൽ ചട്ടുകത്തിന് നല്ലത് കൊടുക്കും..! രാവിലെ ഇട്ട ചുരിദാറിനൊപ്പം ക്രീം ബോട്ടമാണ് ഇട്ടിരിക്കുന്നത് ഷാളില്ലാത്ത ഹാഫ് കോളർ കഴുത്തുള്ള ചുരിദാറിൽ ആകെയുള്ള ചിത്രപ്പണി മുൻവശത്തെ കഴുത്തിന്റെ കൊളുത്തിനിരുവശത്തുംചാർളിചാപ്ളിന്റെ ടൈ പോലുള്ള രണ്ട് കസവുകഷണങ്ങൾ മാത്രമാണ്…അതാണ് ആ ചുരിദാറിന്റെ ഭംഗിയും ശ്രദ്ധകിട്ടുന്നതും…!
ഒരുങ്ങിയിട്ട് ഫോണെടുത്ത് മീരാന്റിയെ വിളിച്ച് പറഞ്ഞിട്ട് സൂര്യ ഇറങ്ങി വന്നു… ഞങ്ങൾ ടൌണിലെത്തി വണ്ടിവച്ച് കടയിലേക്ക് കയറാൻ ക്രോസുചെയ്യാൻ കൈകോർത്ത് നിൽക്കുമ്പോൾ സൂര്യാമ്മ തലചെരിച്ച് മനംമയക്കുന്ന പുഞ്ചിരിയോടെ എന്റെ കൈയിൽ വിരലുകളമർത്തി. ഞാൻ മുഖമുയർത്തി എന്താന്ന് കണ്ണുകൊണ്ട് ചോദിച്ചു. മയക്കുന്ന നാണം കലർന്ന കുസൃതിപ്പുഞ്ചിരിയോടെഅപ്പുറത്തെ കടയിലേക്ക് കണ്ണുകാട്ടി…ഫ്രഷ് ജ്യൂസ്..!
“ബാ… ” ഞാൻ ചിരിച്ച് ആ കടയുടെ നേരേ നടന്നു. “ഷീലാന്റീടെ അമ്മൂ ഇത്രയും ശല്യമില്ലല്ലോടീ..!” അമ്മു എൽകേജീലാണ് പഠിക്കുന്നത്..! കയറിയിരുന്ന് ജ്യൂസ് കുടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പതിയെ തിരക്കി…”കുഞ്ഞാവയ്ക് ഇനി ബലൂണും പീപ്പിയും ഒക്കെ വേണോ..?”
“അധികം താമസിക്കാതെ വേണ്ടിവരും..! ക്ളാസ് കഴിയാൻ ഇനി അധികമില്ലല്ലോ.? ചേട്ടന്റെ നോക്കുന്നില്ല അത് കഴിഞ്ഞാലുടൻ കല്യാണം നടത്തുകാന്നാ അമ്മയിന്ന് പറഞ്ഞത്..!”
തുണിക്കടയിൽ കയറി നാലുവിരൽ വീതിയിൽ കസവുള്ള നല്ലകസവിന്റെ ഒരു സെറ്റുസാരിയും അവൾക്ക് വെള്ള സ്റ്റോൺവാഷ് ജീൻസും കറുത്ത കൈയില്ലാത്ത ബനിയൻ പോലുള്ള ഇന്നറും അതിൽതന്നെ സ്യൂട്ടിന്റെ പോലെ ഡബിൾ കോളറുള്ള മുട്ടിന് താഴെവരെ കൈനീളമുള്ള ബട്ടനില്ലാത്ത ഔട്ടറുമായുള്ള ബ്ളാക്ക് ടോപ്പും എനിക്ക് ബ്ളാക്ക് ജീൻസും വൈറ്റ് ജീൻസ് ഷർട്ടും അവൾ തന്നെ തിരഞ്ഞെടുത്തു. കൂടെ ആര്യയ്ക് ഒരു മിഡിയും ടോപ്പും! കൈയിൽ ചുരുട്ടി പിടിച്ചിരുന്ന പണം എന്റെ കൈയിൽ തന്നിട്ട് അണ്ടർഗാർമെന്റ്സ് സെക്ഷനിലേക്ക് പോയി. തന്ന പൈസ ഞാൻ നോക്കി രണ്ടായിരം രൂപ!. രാവിലത്തെ പണം തികയില്ലന്ന് തോന്നി വീണ്ടും വാങ്ങിക്കൊണ്ടാണ് പോന്നത്..! അതും കൂടി ബില്ലടിപ്പിച്ച് പണം കൊടുത്തിറങ്ങിയ ഞങ്ങൾ നേരേ കണ്ട ഹോട്ടലിലേക്ക് നടന്നു. ഏസി ഫാമിലിറൂമിലേക്ക് കയറാൻ തുടങ്ങിയ സൂര്യയുടെ കൈയിൽ ഞാൻ പിടിച്ചുവലിച്ചു. “നോൺഏസി മതി…”
“എന്റെ പൊന്നുമോനേ…ഞാൻ ചെന്നാലുടൻ കുളിക്കും എനിക്കാകെ പുകഞ്ഞിട്ടുവയ്യ..!” അവൾ ശബ്ദം താഴ്തി പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *