സുമംഗലി

Posted by

സുമംഗലി

Sumangly bY Meera nandan

സർക്കിൾ ഇൻസ്പെക്ടർ ദേവരാജൻ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തി പത്തുമിനിട്ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് സെൽഫോൺ ശബ്ദിച്ചു.ദേവരാജൻ ഫോണെടുത്ത ഹലോ. സി. ഐ ദേവരാജൻ.എന്ത്? നേരോ! എപ്പോൾ? ശരി. ശരി. തളർച്ചയോടെ ഫോൺ കട്ടാക്കി അയാൾ സോഫയിൽ ഇരുന്നു.
ദേവരാജന്റെ മുഖം വിളറിവെളുത്ത് കണ്ണുകൾ പേടി തട്ടിയതുപോലെ ചലിച്ചുകൊണ്ടിരുന്നു
ആരാ വിളിച്ചത്?
സാവിതി ചോദിച്ചു
എസ്ഐ രാംദാസ്
എന്താ അദ്ദേഹം പറഞ്ഞത്
അത്
ദേവരാജൻ ഒന്നു നിർത്തി. പറയണോ വേണ്ടയോ എന്നു സംശയിച്ചു
നിങ്ങളെ ആകെ വിയർത്തല്ലോ സത്യം പറയു.
എന്താ കാര്യം
മക്കളെവിടെ
അപ്പുറത്തിരൂന്ന് ടി വി കാണുന്നു
എന്താണെങ്കിലും പറയ് ദേവേട്ടാ
സാവിത്രീ ആ മിനൽ ശങ്കർ ജയിൽ ചാടി
ങേ
തീമലയിടിഞ്ഞു തലയിൽ വീണ പോലെ സാവിത്രിയിൽ നിന്നൊരു ശബ്ദമുയർന്നു
സത്യമാണോ ദേവേട്ടാ
അവൾക്കാവാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല
അതെ അരമണിക്കൂർ ആയിക്കാണും
ഈശ്വരാ അയാൾക്കു പക മുഴുവനും നിങ്ങളോടാണ്. ഇനി എന്തൊക്കെ സംഭവിക്കുമോ ആവോ
നീ ഒച്ചയെടുക്കാതെ കൂട്ടികൾ ഇതൊന്നും അറിയണ്ട
ദേവരാജൻ എണീറ്റ് തന്റെ മുറിയിലെ കസേരയിൽ പോയിരുന്നു.
സാവിതി കുറച്ചുവെള്ളം
അയാൾ വിളിച്ചുപറഞ്ഞു
താൻ ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു
ശങ്കർ ജയിൽചാടി
ഇനിയവന്റെ ലക്ഷ്യം തന്റെ അന്ത്യമായിരിക്കും
ഇതാ വെള്ളം

Leave a Reply

Your email address will not be published. Required fields are marked *