ആ സമയം വീട്ടിലെത്തിയ ശങ്കർ സുരഭിയെ പൊലീസെ് പിടിച്ച വിവരമറിഞ്ഞ് സ്റ്റേഷനിലേക്കു പാഞ്ഞു. പക്ഷെ അവൾ അവിടെ എത്തിയിട്ടില്ലായിരുന്നു
അവരിപ്പോൾ സത്യദാസിന്റെ ഫാം ഹൗസിൽ കാണും
ദേവരാജനോട് പകമൂത്ത ക്രൈഡവർ സോമൻ പറഞ്ഞു
വെടിയേറ്റ സിംഹത്തെപ്പോലെ ശങ്കർ ഫാം.ഹൗസിലെത്തി
വാതിലുകൾ അടഞ്ഞുകിടക്കുന്നു
പാതിതുറന്ന ജനാലയിലൂടെ അകത്തേക്ക് നോക്കിയ ശങ്കർ ഞെട്ടിപ്പോയീ
ഇനി നീ ജീവിച്ചിരന്നാൽ ഞങ്ങൾക്കാപത്താടി
ദേവരാജൻ സുരഭിയുടെ മുഖത്ത് തലയിണ അമർത്തിപ്പിടിച്ചു
അവൾ പിടഞ്ഞു
ഒടുവിൽ ആ ശരീരം നിശ്ചലമായി
ആ കാഴ്ച കണ്ട് ശങ്കറിന്റെ ചോര തിളച്ചു
എന്നാൽ ദേവരാജന്റെ കൂടില ബുദ്ധിയിൽ മിന്നൽ ശങ്കർ ജയിലിലായി
വേശ്യയായ ഭാര്യയുടെ പരപുരുഷബന്ധം കണ്ട ശങ്കർ അവളെ കഴുത്തു ഞെരിച്ചു കൊന്നുവെന്നായിരുന്നു ശങ്കറിന്റെ പേരിലുണ്ടായിരുന്ന ചാർജ് ഷീറ്റ്
തെളിവുകൾ ശങ്കർക്കെതിരായിരുന്നു. സത്യദാസ് പണം വാരി എറിഞ്ഞു
ഒടുവിൽ ജീവപര്യന്തം കഠിനതടവിന് കോടതി വിധിച്ചു
ഞാൻ പുറത്തുവരുമെട്രോ ദേവരാജാ. അന്ന് നിന്റെ കുടുംബം കുളം തോണ്ടിയില്ലെങ്കിൽ ഞാൻ മിന്നൽ ശങ്കറല്ല
ശങ്കറിന്റെ ശബ്ദം ഇപ്പോഴും കാതിൽ കൂത്തിക്കയരുന്നതുപോലെ.
ദേവരാജൻ വിയർത്തുകുളിച്ചു
എന്തൊരു ഇരിപ്പാ. വന്നുകിടക്ക്
സാവിത്രീ അരുകിലേക്കുവന്നു
നീ മക്കളെയും കൂട്ടി നാളെ അമ്മയുടെ അടുത്തേക്ക് പൊയ്ക്കോ. അവിടെയാകുമ്പോൾ അവന് പെട്ടെന്നൊന്നും ചെയ്യാൻ കഴിയില്ല. അപ്പോഴേക്കും പൊലീസ് ശങ്കറിനെ വലയിലാക്കിയിരിക്കും. പ്രത്യാശയോടെ ദേവരാജൻ പറഞ്ഞു
ഏതായാലും വെക്കേഷനാണ്. ഒരുമാസം കഴിഞ്ഞാൽ സൗമ്യമോളുടെ ഫൈനലിയർ പരീക്ഷയുണ്ട്.
അതാ ഞാൻ പറഞ്ഞത്. അവിടെയാകുമ്പോൾ അവൾക്കുന്നായി പഠിക്കാനും കഴിയും
മക്കളു സമ്മതിക്കുമോ. അവർക്കു പണ്ടേ ആ പട്ടിക്കാട് ഇഷ്ടമല്ല
നീ പറഞ്ഞു സമ്മതിപ്പിക്കണം സാവിത്രീ.
പിറ്റേന്നു രാവിലെ തന്നെ സിഐ ദേവരാജൻ ഭാര്യയും മകളുമെന്നിച്ച് പാലക്കടവ് എന്ന ഗ്രാമത്തിലേക്കു യാത്രതിരിച്ചു.
വെക്കേഷന് അച്ഛന്റെ നാട്ടിലേക്ക് ഒരു യാത്ര എന്നേ കൂട്ടികളോടു പറഞ്ഞൊള്ളു.
ഓർക്കാപ്പുറത്ത് മകനെയും മരുമകളെയും കൊച്ചുമക്കളെയും കണ്ട്ഗോമതിയമ്മയ്ക്ക് സന്തോഷമായി.
ഇന്നലെയും ഞാൻ സരസ്വതിയോട് നിങ്ങളുടെ കാര്യം പറഞ്ഞതേയുള്ള.
അതുകൊണ്ടല്ലേ അമേ ഞങ്ങൾ വന്നത് പിന്നെ എനിക്കിന്നുതന്നെ പോകണം. സവിതിയും പിള്ളേരും ഒരാഴ്ച ഇവിടെ നിൽക്കട്ടെ. ഇപ്പോൾ വെക്കേഷനാണല്ലേ.
നന്നായി മോനെ. കുറച്ചു ദിവസമെങ്കിലും അമ്മയ്ക്കൂ കൂട്ടിന് ആളായല്ലോ.
വൈകുന്നേരം ദേവരാജൻ പട്ടണത്തിലേക്കു മടങ്ങിപ്പോയി.