നാരായണന്കുട്ടിയെയും ലളിതയേയും കൂടി വിളിക്കണം…നേരെ അങ്ങോട്ട് വീട്…വണ്ടി റോഡിൽ ഒതുക്കി കാർലോസ് ഇറങ്ങി നേരെ നാരായണൻ കുട്ടിയുടെ വീട്ടിൽ ചെന്നപ്പോൾ ഉമ്മറത്തു നാരായണൻകുട്ടിയിരിക്കുന്നു…ലളിത മുറ്റമടിക്കുന്നു….അല്ല മോലാളി എന്താ ഇത്ര രാവിലെ …നീയും നിന്റെ ഭാര്യയും ഒന്ന് റെഡിയായിക്കെ…..നമുക്കൊരിടം വരെ പോകണം…എവിടെക്കാ മൊതലാളി…അത് പറയാമെടാ….നിങ്ങൾ റെഡിയായി വാ…നാരായണ കുട്ടി അകത്തേക്ക് പോയപ്പോൾ കാർലോസ് ലളിതയെ നോക്കി ചുണ്ടു കടിച്ചു കാണിച്ചു…ലളിത ചിരിച്ചുകൊണ്ട് ചൂലെടുത്തു മൂലയ്ക്ക് വച്ചിട്ട് ഓടി അകത്തു കയറി….നാരായണൻ കുട്ടി നല്ല ഉടുപ്പും മുണ്ടും ധരിച്ചു ലളിത കയ്യും മുഖവും കഴുകി ഗോപു വാങ്ങി കൊടുത്ത സാരിയുമുടുത്ത കാർലോസിന്റെ കൂടെ പുറത്തേക്കിറങ്ങി….വണ്ടിയിൽ അന്നമ്മയും ഗോപുവും ഇരിക്കുന്നത് കണ്ട നാരായണൻ കുട്ടി കാര്യമെന്തെന്നു അന്വേഷിച്ചു…അതെ ഞങ്ങൾ ഞങ്ങൾക്കൊരു മരുമോളെ കാണാൻ പോകുവാ….അന്നമ്മ പറഞ്ഞു…ഞങ്ങളുടെ ഗോപു മോന് ….അത് നമ്മള് മാത്രം തീരുമാനിച്ചാൽ മതിയോ കൊച്ചമ്മേ..അവന്റെ തള്ളയും തന്തയും ജീവനോടെ ഇല്ലിയോ ലളിത ഒട്ടും ഇഷ്ടം വരാത്തത് പോലെ പറഞ്ഞു…..തർക്കുത്തരം പറയാതേടീ…നാരായണൻ കുട്ടി ലളിതയെ ശാസിച്ചു……അവർ ഗായത്രിയുടെ വീട്ടിൽ എത്തി….പെണ്ണിനെ കണ്ടു ലളിതക്കും എതിരഭിപ്രായമില്ലായിരുന്നു..നല്ല സുന്ദരി…ശാലീനത എല്ലാം നിറഞ്ഞ പെണ്ണ്….അവിടെ നിന്നും ഗായത്രിയുടെ ഒരു ഫോട്ടോയും വാങ്ങി എല്ലാവരും ഇറങ്ങി…നമുക്ക് ഗോപുവിന്റെ വീട്ടിൽ വരെ പോകാം അന്നമ്മ ചോദിച്ചു….കാർലോസ് പറഞ്ഞു നിങ്ങള് പോയിട്ടുവാ…എനിക്കല്പം പരിപാടിയുണ്ട്…..അതുകണ്ട ലളിത പറഞ്ഞു എനിക്ക് ശരീരം മുഴുവനും വേദന എന്നെ ഒന്ന് വീട്ടിലാക്കിയിട്ടു പൊയ്ക്കോ…എന്നിട്ടു കാർലോസിന്റെ മുഖത്തേക്ക് ലളിത നോക്കി….അത് വേണ്ട ലളിതേ നീയും കൂടി ചെല്ല് അവരോടൊപ്പം കാർലോസ് പറഞ്ഞു…ലളിതയുടെ മുഖം വാടി..
അപ്പച്ചൻ എങ്ങനെ പോകും…ഗോപു തിരക്കി…അത് സാരമില്ലെടാ ഞാൻ പൊയ്ക്കൊള്ളാം…നിങ്ങള് വിട്ടോ ഉച്ചക്ക് മുമ്പ് സമ്മതവും വാങ്ങി തീയതിയും കുറിപ്പിച്ചിട്ടേ വരാവൂ….കാർലോസ് പതിയെ നടന്നു…..ഗോപു അവരെയും കൂട്ടി കുട്ടനാടിനും……
കാർലോസ് നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്…കാർലോസ് മുതലാളിയെ കണ്ട എല്ലാവരും കൈ കൂപ്പി…നേരെ ഡേവിഡിന്റെ റൂമിൽ ചെന്നു…ഡേവിഡുമായി കുറെ സംസാരിച്ചു…റോയിയുടെ അഭാവം നല്ലതുപോലെ ഹോസ്പിറ്റലിനെ ബാധിക്കുന്നു എന്ന് പറഞ്ഞു..പകരം കാര്ഡിയോളജിസ്റിനെ വേണം എന്ന് പറഞ്ഞു…..കാർലോസ് വലപ്പാടിനെ വിളിച്ചു…എഡോ ഒരു നെഞ്ചു വേദനയുടെ ഡോക്റ്ററെ വേണം…വലപ്പാട് പറഞ്ഞു നമ്മുടെ ഒരാളുണ്ട് …ആളിനെ ഇഷ്ടപ്പെടും ഡോക്ടർ ലിയോ ഫെർണാണ്ടസ്….ആള് മിടുക്കനാ….ആളിന് പക്ഷെ ഇത്തിരി കാശ് കൂടുതൽ കൊടുക്കേണ്ടി വരും…..അതെ പോലെ ഉണ്ടാക്കി തരികയും ചെയ്യും.