അപ്പോഴാണ് ക്ലാസ്സിലേക്ക് അനു എന്ന അനുപമ കയറി വന്നത്, നന്നേ മെലിഞ്ഞട്ടുള്ള അവളാണ് ക്ലാസ് ലീഡർ., അതിന്റെ എല്ലാ തലക്കനവും അവൾക്കുണ്ട്, കേറിവന്ന പാടെ ക്ലാസ്സ് മുഴുവൻ ഒന്ന് കണ്ണോടിച്ചാട്ടു അവൾ നേരെ അവളുടെ കൂട്ടുകാരികളിരിക്കുന്ന ഭാഗത്തേക്ക് പോയി , ചെന്ന പാടെ കലപില തുടങ്ങി
എനിക്ക് അവളെ കണ്ടപ്പോൾ മുതൽ കുരു പൊട്ടാൻ തുടങ്ങിയിരുന്നു
“അവളുടെ മൂക്ക് നോക്കി ഒരിടിയാണ് കൊടുക്കണ്ടേ.!”
എനിക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല,
“ഇയ് ആരുടെ കാര്യാണ് പറേണെ “, ഒന്നും മനസിലാവാതെ എന്നെ നോക്കി ഷമീർ ചോദിച്ചു,
അല്ലേലും ഈ പൊട്ടൻ ഇങ്ങനെയാണ്, ഇടി മൊത്തം കൊണ്ടാലും ഇടിയുടെ കാരണമെന്താണെന്ന് പോലും ആലോചിക്കാനുള്ള ബോധമില്ല.! അവനെയും പറഞ്ഞട്ടു കാര്യമില്ല, സ്കൂളിൽ വരുന്നത് തന്നെ ഉച്ചക്കഞ്ഞിക്കാണ്, പിന്നെ സുമതി ടീച്ചറെ കാണാനും.!
” എടാ തെണ്ടി, ആ അനുപമയുടെ കാര്യമാ ഞാൻ പറഞ്ഞത്, എനിക്കാ രജനി ടീച്ചറുടെ അടുക്കലുണ്ടായ എല്ലാ വെലയും അവള് കളഞ്ഞു.!” എനിക്ക് ദേഷ്യത്തിലേക്കാളേറെ അവളോടുള്ള വെറുപ്പാണ് സഹിക്കാൻ പറ്റാതിരുന്നത്
” ഇയ്യത് വിടു സുനിയെ , അവളതിന് ഇല്ലാത്തതൊന്നുമല്ലലോ പറഞ്ഞെ , ഇയ്യ താരയുടെ പുറകെ നടക്കണ കാര്യമല്ലേ, അയിന് ടീച്ചര് അന്നോട് ചൂടൊന്നുമായില്ലലോ, ഇത് പടിക്കണ പ്രായാണ് എന്നല്ലേ പറഞ്ഞുള്ളു, അതിനിത്ര ബേജാറാവാൻ എന്തിരിക്കുന്നു.?!”
എനിക്ക് അവന്റെ ഈ കാര്യത്തിലുള്ള നിസാരമട്ടു മനസിലാക്കാം, അവനല്ലാല്ലോ ടീച്ചറുടെ മുന്നിൽ നിന്ന് ഉരുകിയതു , അല്ലേൽ തന്നെ ഇവനെ പറഞ്ഞിട്ട് എന്ത് കാര്യം, സുമതി ടീച്ചറുടെ സാരിക്കിടയിലൂടെ കണ്ട വയറു നോക്കിയതിനു ടീച്ചർ ചീത്ത പറഞ്ഞപ്പോ, ടീച്ചറുടെ വയറിൽ ഈച്ച ഇരിക്കണ കണ്ടത് നോക്കിയതാണ് പറഞ്ഞ ടീമാണ്.! ബോധം ആൻഡ് ഉളുപ്പ് ഏഴയലക്കത്തോടെ പോയിട്ടില്ല