നേർവഴി-2

Posted by

നേർവഴി-2

 Nervazhi Kambikatha PART-02  bY:SaThaaN@kambimaman.net


NERVAZHI READ PART-01 PLEASE CLICK HERE….


നിറകണ്ണുകളോടെ അവൾ പറഞ്ഞു തുടങ്ങി…

അവൾ:എന്റെ വാപ്പച്ചി സുഹൃത്തിന്റെ കൂടെ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ചിട്ടി കമ്പനി തുടങ്ങിയിരുന്നു,രണ്ടു പേരും നന്നായി കഷ്ടപ്പെട്ടു കമ്പനി നല്ല നിലയിൽ പൊക്കോണ്ടിരുന്നു, ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം ആയിരുന്നു അത്. അങ്ങനെ ഒരു ദിവസം വാപ്പയുടെ സുഹൃത്ത് നാട്ടുകാരുടെ പണവുമായി നാട് വിട്ടു,വാപ്പ നാട്ടുകാരുടെ മുമ്പിൽ കള്ളൻ ആയി,അവർ വാപ്പയെ മർദ്ദിക്കുകയും എന്നും വീടിന്റെ മുന്നിൽ വന്ന് അസഭ്യം പറയുകയും ചെയ്തു.ഞങ്ങളോട് ഒന്നും പറയാതെ വാപ്പ ട്രെയിനിനു മുൻപിൽ ചാടി ജീവൻ ഒടുക്കി,ഉമ്മയും ഞാനും ജീവൻ അവസാനിപ്പിക്കാൻ മുതിർന്നതാണ് പക്ഷെ എന്റെ കുഞ്ഞിപെങ്ങൾ അനാഥ ആകും എന്നോർത്ത് ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു.ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് താമസം മാറി.വീടും സ്ഥലവും വിറ്റ കാശ് മുഴുവൻ കടക്കാർക്ക് കൊടുത്തു.ബാക്കി തരാനുള്ള പണം കുറേശെ എന്തെങ്കിലും ജോലി ചെയ്തു വീട്ടാം എന്ന് ഉമ്മ അവരോട് പറഞ്ഞു.കുറെ നാൾ ഉമ്മ ജോലി ചെയ്തു ഉണ്ടാക്കുന്ന കാശെല്ലാം തന്നെ അവരുടെ കടം വീട്ടാനായി തന്നെ പോയി.ഈ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് ഉമ്മാക്ക് കാൻസർ ആണ് എന്ന വിവരം ഞങ്ങൾ അറിയുന്നത്.അതിനെ പറ്റി നാട്ടുകാരോട് പറഞ്ഞെങ്കിലും അവർ അതിനെ കള്ളന്റെ കുടുംബത്തിന്റെ പുതിയ അടവാണ് എന്ന് പറഞ്ഞു തള്ളികളഞ്ഞതല്ലാതെ ആരും ഒരു ആശ്വസിപമപിക്കുന്ന വാക്ക് പോലും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *