പറയാതെ പ്രണയിച്ചവര്‍ 1
♡♡♡♡♥♥♥♥♡♡♡♡
Parayathe Pranayichavar 1 bY Dr. kamukan |www.kadhakal.com
.
“വരുണ്‍, ഇങ്ങനെ തരം താഴാതെ…. അവന്‍ നമ്മളെ സഹായിച്ചവനാണ്.ജസ്റ്റ് ഫ്രണ്ട്സ് അല്ലാതെ എന്നോട് പ്രേമമൊന്നുമല്ല..ച്ചെ…” റീന ഒരു തരം വെറുപ്പും ദേഷ്യവും കലര്‍ന്ന ഭാവത്തോടെയാണ് അത് പറഞ്ഞത്.
. വരുണ്‍ “റീനാ….പ്ലീസ്….എന്നെ വിശ്വസിക്ക്”
.
റീന “വരുണ്‍,പ്ലീസ് സ്റ്റോപ് ദീസ്….നീ…..കുറേ കുടിച്ചിട്ടുണ്ട്….”
വരുണ്‍ “എന്നെ കണ്ടാല്‍ കുടിച്ച പോലെ തോന്നുന്നുണ്ടോ….സന്തോഷ് കൂടെ നിന്ന് ചതിക്കാന്‍ നോക്കുവാണ്…..നീ ഒന്നു വിശ്വസിക്ക്….”
റീന”മതി….ഇനി ഒരക്ഷരം സന്തോഷിനെക്കുറിച്ച് മിണ്ടിയാല്‍….”
അവള്‍ വരുണിന് നേരെ വിരല്‍ ചൂണ്ടിയാണ് പറഞ്ഞത്.
വരുണ്‍”എടീ….നിന്നോട് അവന് സ്നേഹമല്ല…കാമമാണ്….ഇന്നെന്നോട് അവന്‍ തന്നെ പറഞ്ഞതാണ്…ആ നാറി ഒരു കാമപ്രാന്തനാണ്…..നീ വിശ്വ…”
പറഞ്ഞത് മുഴുവനാക്കും മുന്നേ റീന യുടെ കൈ വരുണിന്‍റെ കരണത്ത് പതിച്ചു…. ശബ്ദം കേട്ട് പാര്‍ട്ടിക്ക് വന്ന എല്ലാവരും ഒരു നിമിഷം നിശ്ചലമായി.
എല്ലാവരും നോക്കുന്നുണ്ടെന്ന് അറിഞ്ഞ്
ച്ചെ എന്ന് മാത്രം പറഞ്ഞ് തല വെട്ടിച്ച് നടന്നു.ചവിട്ടി മെതിച്ചുള്ള ആ നടത്തത്തില്‍ അവളുടെ ദേഷ്യം മുഴുവന്‍ പ്രകടമായിരുന്നു.
.അടിയുടെ ആഘാതം മാറാതെ ഇടത് കവിളില്‍ കൈ അമര്‍ത്തി അപ്പോഴും നക്ഷത്രം എണ്ണുന്ന തിരക്കിലായിരുന്നു വരുണ്‍.
.