പൂക്കൾപോലെ

Posted by

പൂക്കൾപോലെ

Pookkal Pole bY Unknown

 

പെയ്‌തൊഴിത നനഞ്ഞ മണ്ണിൽ കാൽ വെച്ചപ്പോൾ ഉള്ളം ഒന്ന് പിടഞ്ഞ പോലെ ,,,
ഓർമ്മയുണ്ടോ നിങ്ങൾക്ക് എന്നെ ആദ്യമായി നിങ്ങൾക്ക് മുന്നിൽ ഞാൻ വന്നത് എന്റെ ഇക്കാക്കയുടെ മൈലാഞ്ചി കല്യാണത്തിന് ആണ് …..,
ഇന്ന് എനിക്ക് പറയുവാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട് ,,
നമുക്ക് ഇവിടെ വരാന്തയിൽ ഇരിക്കാം നനഞ്ഞ മണ്ണിൽ പാദങ്ങൾ അമർത്തി ..
മാവിൽ നിന്നും വീണ കുഞ്ഞു മാങ്ങകൾ കണ്ടപ്പോൾ പണ്ട് ഉറക്കം ഉണർന്ന ഉടനെ പല്ല് പോലും തേക്കാതെ മാവിൻ ചുവട്ടിലേക്ക് ഓടുന്നത് ഓർത്തു ..
മാവിൽ നിന്നും പച്ചയും പഴുത്തതും ആയ ഒത്തിരി ഇലകൾ വീണ് കിടക്കുന്നു അല്ലങ്കിലും കാറ്റിന് എന്ത് പഴുത്തതും പച്ചയും…, ചോണൻഉറുമ്പുകൾ അതും വലിച്ചു നീങ്ങുന്നുണ്ടായിരുന്നു…..,,
മുറ്റത്തു രണ്ട് സൈഡിലായി നിലകൊള്ളുന്ന റോസാപ്പൂവിനും ജമന്തിപൂവിനും നിറം കൂടിയ പോലെ മഴ പെയ്തപ്പോൾ …,
മുല്ലമണം എല്ലാത്തിൽ നിന്നും ശ്രദ്ധ തിരിച്ചു
നിറയെ മുല്ലപ്പൂക്കൾ നിലത്തു വീണ് ഉടഞ്ഞു പോയിരിക്കുന്നു മഴയിൽ ,
എന്നിട്ടും സുഗന്ധം പരത്തുന്നു അവസാന അവശേഷിപ്പും തീരും വരെ ചില മനുഷ്യരെ പോലെ ,,,.
ഞാൻ വല്ലാതെ കാട് കയറി അല്ലെ നമുക്ക് വിഷയത്തിലേക്ക് വരാം ….,
കല്യാണം അത് നന്നായി നടന്നു
ഇക്കാക്ക വളരെ സന്തോഷവാനായിരുന്നു…,
നിക്കാഹിന് ഇറങ്ങും മുമ്പ് ഇക്കാക്ക വന്ന് എല്ലാവരോടും സമ്മതം ചോദിച്ചു , ആ സമയം ഇളയുമ്മാന്റെ കണ്ണ് നിറഞ്ഞിരുന്നു ഇക്കാക്കയുടെയും ഞാൻ ഓർത്തു ഇത്രയും സന്തോഷമുള്ള കാര്യത്തിന് എന്തിനാ ഇവര് കരയുന്നത് എന്ന് ..!
അത് പോലെ ഞങ്ങൾ ഇത്തയെ കൂട്ടി കൊണ്ട് വരാൻ പോയി , ഇത്തയെ അമ്മായിമാരൊക്കെ അണിയിച്ചൊരുക്കി അവിടുന്ന് ഇറങ്ങാൻ അയപ്പോ കൂട്ടുക്കാരികളെ കെട്ടിപിടിച്ചിട്ട് ഇത്ത കരയുന്നത് കണ്ടപ്പോ
എനിക്ക് കരച്ചിൽ വന്നു…,,,

Leave a Reply

Your email address will not be published. Required fields are marked *