പൂക്കൾപോലെ

Posted by

ഇളയുമ്മയുടെ ആദ്യ വിവാഹം വലിയൊരു പണക്കാരനുമായിട്ടായിരുന്നു
തികഞ്ഞ മദ്യപാനിയായ അയാൾ നന്നായി ഉപദ്രവിക്കും ഇളയുമ്മയെ ..
അയാളെ സ്നേഹിച്ചും സഹിച്ചും കഴിഞ്ഞ ഇളയുമ്മയുടെ ജീവിതം മനസ്സിലാക്കിയ ഇളയുമ്മയുടെ ഇക്കമ്മാർ ആ ബന്ധം മൊഴി ചൊല്ലി അവസാനിപ്പിച്ചു …
വളർന്നു വരുന്ന എനിക്ക് ബാപ്പയുടെയും ഇക്കാക്കന്റെയും പരിപാലനം അല്ല ഒരുമ്മയുടെ അവിശ്യമാണ് വരുന്നത് എന്ന് എല്ലാരും നിർബന്ധിച്ചിട്ടാണ് ഇളയുമ്മയെ ബാപ്പ നിക്കാഹ് ചെയ്തത്…
ബാപ്പയോടും ഇക്കാക്കയോടും പങ്കു വെക്കാൻ പറ്റാത്ത പല പുതിയ കാര്യങ്ങളും എന്റെ വളർച്ചക്കിടയിൽ ഉണ്ടായി…
എല്ലാം ഇളയുമ്മയോട് പറഞ്ഞു .
ഉമ്മ തന്നെയാണെന്ന് സ്വയം മനസ്സിലാക്കിയ നാളുകൾ ..
ബാപ്പയെ വിട്ട് ഇളയുമ്മ ഒരിക്കലും മരുമകളെ പരാതി പറഞ്ഞിട്ട് ഇറങ്ങി പോവില്ല
എന്നിട്ടും എന്തെ ഇങ്ങനെ സംഭവിച്ചത് ?…..,
ഇത്ത ആ രാത്രിയിൽ വന്നില്ല .
ഞാൻ ചോദിച്ചുമില്ല ബാപ്പയോട് …
പിറ്റേന്ന് രാവിലെ ഞാൻ ആമിത്തയെ കണ്ടു ..
ആമീത്ത വല്ലാതെ വയസ്സായ പോലെ ..
ഞാൻ ആമീത്തയുടെ അരികിൽ പോയി
സുഖവിവരം ചോദിച്ചു …
ആമീത്ത അതിന് മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു അപ്പോയേക്കും ആ തളർന്ന മിഴികൾ നനഞ്ഞിരുന്നു…
എന്റെ ഉള്ളിലെ അഗ്നിപർവതം മറച്ചു കൊണ്ട് ഞാൻ അവരെ കൈ പിടിച്ചിട്ട് അടുക്കള ഭാഗത്തെ സിറ്റൗട്ടിൽ ഇരുത്തി…
ആമീത്ത എന്തിനാ കണ്ണ് നിറഞ്ഞത് ?..
ഞാൻ ചോദിച്ചു ..
രാജകുമാരിയെ പോലെ കഴിയേണ്ട മോളെ …..അവസ്ഥ ഓർത്തപ്പോ ….ആമീത്തക്ക് സഹിക്കുന്നില്ല മോളെ …,,
എല്ലാം ശരിയാവും ആമിത്താ..
ഇളയുമ്മാക്ക് ഞങ്ങളെ വിട്ട് അങ്ങനെ മാറി നില്ക്കാൻ പറ്റില്ല….
ഇല്ലങ്കിൽ ഞാൻ പോയി കൂട്ടി കൊണ്ട് വരും….
ആമീത്ത അത് കേട്ടതും വല്ലാതെ കരഞ്ഞു ശബ്ദം പുറത്തു വരാതിരിക്കാൻ തട്ടം കൊണ്ട് സ്വന്തമായി വാ പൊത്തിപ്പിടിച്ചു…….
ആമീത്ത പറഞ്ഞ പലതും എനിക്ക് വെക്തമായില്ല കരഞ്ഞു കൊണ്ട് ആയതിനാൽ
പിന്നീട് എല്ലാം വ്യക്തമാക്കി തന്നു ആമീത്ത
എന്റെ ശരീരത്തിലേക്ക് ഒരു തണുപ്പ് ഇഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *