പൂക്കൾപോലെ

Posted by

ഒരു നാൾ മരണം ഉറപ്പാണ് അത് വരെ പൊരുതി ജീവിക്കാൻ ഞാൻ തീരുമാനിച്ചു , ആത്‍മഹത്യ അത് ചെയ്യണമായിരുന്നെങ്കിൽ എന്നേ ചെയ്യുമായിരുന്നു…
പ്ലസ് 2 കഴിഞ്ഞ എന്നെ ബാപ്പ ഹോസ്റ്റലിൽ ചേർത്തു എനിക്ക് ഒട്ടും ഇഷ്ട്ടം ഉണ്ടായിരുന്നില്ല ബാപ്പയും ഇളയുമ്മയും ഒത്തിരി നിർബ്ബദ്ദിച്ചു
ഇക്കാക്ക് അതിനിടയ്ക്ക് പ്രവാസി ആയി പ്രമോഷൻ കിട്ടി , ഇത്താക്ക് എന്റെ ഹോസ്റ്റൽ മാറ്റവും ഇക്കാന്റെ പ്രവാസി യാത്രയും ഒരുപാട് വേദനിപ്പിച്ചു പാവം
അതൊക്കെ ഇത്ത ജോലിയിൽ മുഴുകി മറക്കാൻ ശ്രമിച്ചു …..,,
ഹോസ്റ്റൽ ജീവിതം എനിക്ക് നരകം തന്നെ ആയിരുന്നു..
ഒന്നാമത് മനസ്സിന് ഇഷ്ടമില്ലാത്ത പറിച്ചു നടൽ ,,,
കോളേജ് ലൈഫ് എന്നെ ഒരു നാട്ടിൻ പുറത്തുക്കാരിയിൽ നിന്നും തന്റേടമുള്ള പെണ്ണാക്കി മാറ്റി ..
എന്ന് കരുതി എന്റെ വീട്ടിലെ ചെല്ലകുട്ടി തന്നെ ആയിരുന്നു ഞാൻ
വീട്ടിൽ അങ്ങനെ ജീവിക്കാൻ ആണ് ഞാൻ കൊതിച്ചത് ….,,
എന്റെ ഹോസ്റ്റൽ ഫീസ് രണ്ട്മൂന്ന് തവണ മുടങ്ങി
വാർഡൻ പിന്നെ എല്ലാരെ മുന്നിന്നും എന്നെ നിർത്തി പൊരിക്കാൻ തുടങ്ങി ..
അപമാനം കൊണ്ട് കണ്ണ് നിറഞ്ഞു തല താഴ്ന്ന നാളുകൾ ..
ബാപ്പ മാസാ മാസം വർഡന്റെ അകൗണ്ടിൽ ഇടുമായിരുന്നു ഫീസ്
പിന്നെ എന്താ പറ്റിയതെന്ന് അറിയില്ലായിരുന്നു ..
ആഴ്ചയിൽ ഒരു വട്ടം മാത്രം വർഡന്റെ ഓഫീസിൽ ഫോൺ വരും ബാപ്പയുടെ ,,
സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഇത് മാത്രമാണ് ആശ്രയം ….
അതും പത്തുമിനിറ്റ് .. നിങ്ങൾ പറയു ആ സമയത്തിനുള്ളിൽ എന്ത് സംസാരിക്കാനാണ് ,
ആ പ്രാവിശ്യം നാട്ടിലേക്ക് അപ്രതീക്ഷ ലീവിന് പോയ എന്നെ വരവേറ്റത് ഒരു പെരുമഴ തന്നെ ആയിരുന്നു
ആ മഴക്ക് എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല കൂട്ടുകാരെ ….
ഹ്മ്മ് കറന്റ് പോയി
മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു ,,
ബാപ്പയെ ഒന്ന് നോക്കിയിട്ട് വരാം കൊതുക് കടിച്ചാൽ പാവത്തിന് ആട്ടി അകറ്റാൻ പോലും കഴിയില്ല .
ബാപ്പ നല്ല ഉറക്കത്തിൽ ആവും വരെ വീശി കൊടുക്കണം .
കുഞ്ഞു നാളിൽ എനിക്ക് വേണ്ടി എത്രയോ ഉറക്കം ഒഴിഞ്ഞിട്ടുണ്ട് എന്റെ ബാപ്പ ..
മുലപ്പാൽ രുചി നുണയാൻ ഭാഗ്യമില്ലാത്ത എന്റെ കുഞ്ഞുകാലം ബാപ്പയുടെ നെഞ്ചിലെ ചൂടും പാൽകുപ്പിയും ആയിരുന്നു ,,,
നിങ്ങൾ ഉറങ്ങിക്കോ ഇനി കറന്റ് എപ്പോഴാ വരാന്ന് അറിയില്ല ബാക്കി നാളെ പറയാം
രാത്രി എപ്പോഴാ ഉറങ്ങിയത് എന്ന് അറിയില്ല ഉണർന്നപ്പോ ബാപ്പയുടെ കട്ടിലിൽ തല ചായിച് കിടക്കുക ആയിരുന്നു ഞാൻ ….
ഇന്ന് എഴുന്നേൽക്കാനും വൈകി
വാതിൽ തുറന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ സങ്കടം തോന്നി
രാത്രിയിൽ വന്നവരുടെ പണിയാണ് എന്റെ ചെടിചട്ടികൾ ഒക്കെ പൊട്ടിച്ചിട്ടിരിക്കുന്നു …..
പൂക്കൾ ആണ് ഇപ്പൊ മനസ്സിലുള്ള ഏക ആശ്വാസവും സന്തോഷവും അതിങ്ങനെ നിലത്തു ചവിട്ടി മെതിച്ചത് കാണുമ്പോ …
എങ്ങനെ ഉപദ്രവിക്കണം എന്ന് ആലോചിച്ച ഓരോരുത്തരും ഉറക്കിൽ നിന്ന് ഉണരുന്നത് എന്ന് മനസ്സിലായി അനുഭവം കൊണ്ട് ….,

Leave a Reply

Your email address will not be published. Required fields are marked *